x
ad
Thu, 20 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അധ്യാ​പി​ക ഏ​റ്റു​വാ​ങ്ങി, ശി​ഷ്യ​ന്‍റെ കൈ​ക​ളി​ൽനി​ന്നു ക​ർ​ഷ​കപു​ര​സ്കാ​രം

വെബ് ഡെസ്ക്
Published: August 20, 2026 12:52 AM IST | Updated: August 20, 2026 12:52 AM IST

അ​ധ്യാ​പി​ക​യാ​യ ടെ​സി ജോ​ഷി ക​ർ​ഷ​ക പു​ര​സ്‌​കാ​രം ഏ​റ്റു​വാ​ങ്ങു​ന്നു.

അ​ന്ന​മ​ന​ട: അ​ക്ഷ​ര​ങ്ങ​ളു​ടെ ലോ​ക​ത്തേ​യ്ക്ക് കൈ​പി​ടി​ച്ചു​യ​ർ​ത്തി​യ അ​ധ്യാ​പി​ക​യ്ക്ക് വ​ർ​ഷ​ങ്ങ​ൾ​ക്കി​പ്പു​റം ത​ന്‍റെ പ്രി​യ ശി​ഷ്യ​ന്‍റെ കൈ​ക​ളി​ൽനി​ന്ന് മി​ക​ച്ച ക​ർ​ഷ​ക​യ്ക്കു​ള്ള പു​ര​സ്കാ​രം ഏ​റ്റു​വാ​ങ്ങാ​ൻ ക​ഴി​ഞ്ഞ​ത് അ​പൂ​ർ​വ​മാ​യ അ​ഭി​മാ​ന നി​മി​ഷ​മാ​യി.

അ​ന്ന​മ​ന​ട ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ 2025-26 വ​ർ​ഷ​ത്തെ മി​ക​ച്ച ക​ർ​ഷ​ക​യ്ക്കു​ള്ള പു​ര​സ്കാ​രം വി​ര​മി​ച്ച ഹ​യ​ർ സെ​ക്ക​ൻ​ഡ​റി അ​ധ്യാ​പി​ക ടെ​സി ജോ​ഷി ഏ​റ്റു​വാ​ങ്ങി​യ​ത് മു​ൻ​ശി​ഷ്യ​നും കേ​ര​ള കാ​യി​ക വ​കു​പ്പ് മ​ന്ത്രി​യു​മാ​യ ഒ.​ജെ. ജെ​നീ​ഷി​ൽനി​ന്നാ​ണ്.

അ​ധ്യാ​പി​ക​യാ​യി നി​ര​വ​ധി വി​ദ്യാ​ർ​ഥി​ക​ളു​ടെ ജീ​വി​ത​ത്തി​ന് ദി​ശാ​ബോ​ധം ന​ൽ​കി​യ ടെസി ജോ​ഷി വി​ര​മി​ച്ച ശേ​ഷ​വും മ​ണ്ണി​നോ​ടു​ള്ള ആ​ത്മ​ബ​ന്ധം കൈ​വി​ടാ​തെ കൃ​ഷി​യി​ൽ സ​ജീ​വ​മാ​കു​ക​യാ​യി​രു​ന്നു. അ​ധ്വാ​ന​ത്തി​ന്‍റെ മ​ഹ​ത്വ​വും മ​ണ്ണി​നോ​ടു​ള്ള സ്നേ​ഹ​വും ജീ​വി​ത​ത്തി​ൽ പ​ക​ർ​ത്തി​യ അ​വ​ർ മി​ക​ച്ച ക​ർ​ഷ​ക​യ്ക്കു​ള്ള അം​ഗീ​കാ​ര​ത്തി​നും അ​ർ​ഹ​യാ​യി.

Tags : award NattuVishasham DistrictNews

Recent News

Corehub Up