മുൻമന്ത്രി കെ. കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്യുന്നു.
ചിറ്റൂർ: കേന്ദ്ര സർക്കാറിന്റെ പുതിയ തൊഴിൽ നയങ്ങളും ജനാധിപത്യ വിരുദ്ധനിലപാടും തൊഴിലില്ലായ്മ രൂക്ഷമാക്കുകയും രാജ്യത്തെ ഗുരുതരമായ പ്രതിസന്ധിയിലേക്ക് തള്ളിവിടുകയും ചെയ്യുമെന്ന് മുൻമന്ത്രി കെ. കൃഷ്ണൻകുട്ടി.
ചിറ്റൂരിൽ നടന്ന എച്ച്എംഎസ് പ്രവർത്തക കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യത്തെ ദശലക്ഷണക്കിനു യുവാക്കൾ ഇന്ന് തൊഴിൽരഹിതരാണ്.
വികലമായ കേന്ദ്രനയം കാർഷിക മേഖലയേയും ഏറെ ബാധിച്ചു തുടങ്ങിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. താലൂക്ക് പ്രസിഡന്റ് ടി.കെ. പത്മനാഭൻഅധ്യക്ഷത വഹിച്ചു.
എച്ച്എംഎസ് ജില്ലാ പ്രസിഡന്റ് എ. രാമചന്ദ്രൻ, എസ്. വിനോദ് ബാബു- ഓട്ടോ തൊഴിലാളി യൂണിയൻ, കെ. തങ്കവേലു- ജനത കൺസ്ട്രക്്ഷൻ ആൻഡ് ജനറൽ വർക്കേഴ്സ് യൂണിയൻ), ആർ, സുന്ദരൻ- ചുമട്ടുതൊഴിലാളി യൂണിയൻ, മധു- ബസ് തൊഴിലാളി യൂണിയൻ, സി. മധു (ചെത്തുതൊഴിലാളി യൂണിയൻ, ജില്ലാപഞ്ചായത്ത് മെംബർ സിന്ധു എന്നിവർ പ്രസംഗിച്ചു.
വിവിധ ക്ഷേമനിധിയിൽനിന്നു അംഗങ്ങൾക്ക് ലഭിക്കാനുള്ള ആനുകൂല്യങ്ങൾ കുടിശികസഹിതം ലഭ്യമാക്കാൻ നടപടി സ്വീകരിക്കണം, ആശാവർക്കർ, അങ്കണവാടി ടീച്ചർ, ഹരിതകർമ സേനാംഗങ്ങൾ എന്നിവരെ സർക്കാർ ജീവനക്കാരായി പ്രഖ്യാപിക്കണമെന്നും കൺവെൻഷൻ വിവിധ പ്രമേയങ്ങൾ വഴി സർക്കാറിനോടാവശ്യപ്പെട്ടു.
Tags : NattuVishasham DistrictNews