x
ad
Thu, 15 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കൂണുപോലെ ഇളനീർ കേന്ദ്രങ്ങൾ...

വെബ് ഡെസ്ക്
Published: October 14, 2026 11:51 PM IST | Updated: October 14, 2026 11:51 PM IST

എ​ട​ത്വ: കൊ​പ്രാ​ക​ള​ങ്ങ​ളി​ലും എ​ണ്ണ ഉ​ത്പാ​ദ​ന​ത്താ​ലും ഏ​റെ ശ്ര​ദ്ധ നേ​ടി​യി​രു​ന്ന കു​ട്ട​നാ​ട്ടി​ല്‍ വെ​ളി​ച്ചെ​ണ്ണ ഉ​ത്പാ​ദ​നം ഗ​ണ്യ​മാ​യി കു​റ​ഞ്ഞു. ഇ​ള​നീ​ര്‍ കേ​ന്ദ്ര​ങ്ങ​ള്‍ തെ​രു​വോ​ര​ങ്ങ​ളി​ല്‍ കൂ​ണു​ക​ള്‍ പോ​ലെ മു​ള​ച്ചു​തും തെ​ങ്ങു​ക​യ​റ്റ തൊ​ഴി​ലാ​ളി​ക​ളു​ടെ ക്ഷാ​മ​വും ഒ​രു തെ​ങ്ങി​ല്‍ ക​യ​റു​ന്ന​തി​ന് 60 മു​ത​ല്‍ 75 രൂ​പ വ​രെ കൂ​ലി കൊ​ടു​ക്കേ​ണ്ടി വ​രു​ന്ന​തും നാ​ളി​കേ​ര​ത്തി​ന്‍റെ എ​ണ്ണ​ത്തി​ലെ കു​റ​വും കേ​ര ക​ര്‍​ഷ​ക​രെ കൃ​ഷി​യി​ല്‍ നി​ന്നും പി​ന്മാ​റാ​ന്‍ പ്രേ​രി​പ്പി​ച്ചു.

മു​ഴു​പ്പു​ള്ള നാ​ളി​കേ​ര​ത്തി​ന് 20 മു​ത​ല്‍ 22 രൂ​പ വ​രെ​യാ​ണ് നി​ല​വി​ല്‍ ല​ഭി​ക്കു​ന്ന​ത്. തി​രി​വ് നാ​ളി​കേ​ര​ങ്ങ​ള്‍ വെ​ട്ടി ഉ​ണ​ക്കി ആ​ട്ടി മാ​യ​ര​ഹി​ത​മാ​യ വെ​ളി​ച്ചെ​ണ്ണ​യാ​ക്കി ഉ​പ​യോ​ഗി​ക്കു​മാ​യി​രു​ന്നെ​ങ്കി​ല്‍ അ​തി​നൊ​ക്കെ മാ​റ്റം വ​ന്നു.

നാ​ളി​കേ​രം വി​ല​യ്ക്ക് വാ​ങ്ങാ​ന്‍ ക​ച്ച​വ​ട​ക്കാ​രി​ല്ലാ​തി​രു​ന്ന ഘ​ട്ട​ത്തി​ല്‍ നാ​ളി​കേ​ര സം​ഭ​ര​ണ​ത്തി​നാ​യി മു​റ​വി​ളി കൂ​ട്ടു​ക​യും സ​ര്‍​ക്കാ​ര്‍ ത​ല​ത്തി​ല്‍ പ​ച്ച​ത്തേ​ങ്ങാ സം​ഭ​ര​ണം ആ​രം​ഭി​ക്കു​ക​യും ചെ​യ്തി​രു​ന്നു.

പി​ല്‍​ക്കാ​ല​ത്ത് നാ​ളി​കേ​ര വി​ല​കു​ത്ത​നെ ഉ​യ​ര്‍​ന്ന​തോ​ടെ നാ​ളി​കേ​ര സം​ഭ​ര​ണ കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് നാ​ളി​കേ​രം എ​ത്താ​തി​രി​ക്കു​ക​യും സ്വ​കാ​ര്യ മേ​ഖ​ല​യി​ല്‍ ക​ച്ച​വ​ട​ക്കാ​രു​ടെ എ​ണ്ണം വ​ര്‍​ധി​ക്കു​ക​യും ചെ​യ്ത​തോ​ടെ പ​ച്ച​ത്തേ​ങ്ങാ സം​ഭ​ര​ണം അ​ട​ഞ്ഞ അ​ധ്യാ​യ​മാ​യി മാ​റി. എ​ന്നാ​ല്‍ എ​ണ്ണ ഉ​ത്പാ​ദ​നം കു​റ​യാ​നു​ണ്ടാ​യ മു​ഖ്യ​കാ​ര​ണം ഇ​ള​നീ​രി​നാ​യി മൂ​പ്പെ​ത്തു​ന്ന​തി​ന് മു​ന്‍​പേ തേ​ങ്ങ വെ​ട്ടി മാ​റ്റു​ന്ന​താ​യും പ​റ​യ​പ്പെ​ടു​ന്നു.
ഇ​ള​നീ​രി​ന് വി​ല കൂ​ടു​ത​ല്‍ ല​ഭി​ക്കു​ക​യും മൂ​പ്പെ​ത്തു​ന്ന​വ​രെ കാ​ത്തി​രി​ക്കേ​ണ്ട അ​വ​സ്ഥ​യു​മി​ല്ല. ഇ​ള​നീ​ര്‍​വെ​ട്ടു​ന്ന​വ​ര്‍​ക്ക് തെ​ങ്ങി​ല്‍ ക​യ​റാ​നു​ള്ള പ​ണ​വും ഉ​ട​മ​ക​ള്‍ മു​ട​ക്കേ​ണ്ട. ഒ​രു ഇ​ള​നീ​രി​ന് 25 മു​ത​ല്‍ 35 രൂ​പ വ​രെ ന​ല്‍​കി​യാ​ണ് ക​ര്‍​ഷ​ക​രി​ല്‍ നി​ന്ന് ഇ​ള​നീ​ര്‍ വി​പ​ണ​ന​ക്കാ​ര്‍ സം​ഭ​രി​ക്കു​ന്ന​ത്. വെ​ട്ടി ഇ​ള​നീ​രാ​യി വി​ല്‍​ക്കു​മ്പോ​ള്‍ കു​റ​ഞ്ഞ​ത് 60 മു​ത​ല്‍ മു​ക​ളി​ലോ​ട്ട് ത​രാ​ത​ര​ത്തി​നാ​ണ് വി​പ​ണ​നം ന​ട​ത്തു​ന്ന​ത്.

പി​ക്ക​പ്പ് വാ​നും തെ​ങ്ങു ക​യ​റു​ന്ന​തി​ന് തൊ​ഴി​ലാ​ളി​യു​മാ​യി വീ​ട് വീ​ടാ​ന്ത​രം ക​യ​റി​യാ​ണ് ഇ​ള​നീ​ര്‍ സം​ഭ​രി​ക്കു​ന്ന​ത്. മാ​യം ക​ല​രാ​ത്ത ശു​ദ്ധ​മാ​യ ഇ​ള​നീ​ര്‍ കു​ടി​യ്ക്കാ​മെ​ന്ന​തി​നാ​ല്‍ അ​ധി​ക​മാ​ളു​ക​ളും ഇ​ള​നീ​രി​നു പി​ന്നാ​ലെ​യാ​ണ്. ഇ​ള​നീ​രി​ന്‍റെ വി​ല​യി​ല്‍ ​വ​ര്‍​ധ​ന​വു​ണ്ടെ​ങ്കി​ലും പാ​ത​യോ​ര​ങ്ങ​ളി​ല്‍ ഇ​ള​നീ​ര്‍ വി​പ​ണ​ന കേ​ന്ദ്ര​ങ്ങ​ള്‍ ത​ഴ​ച്ചു വ​ള​രു​ക​യാ​ണ്.

ഇ​ള​നീ​ര്‍ പാ​ര്‍​ല​റു​ക​ളു​ടെ ഉ​പ​യോ​ഗം വ​ര്‍​ധി​ച്ച​തോ​ടെ നാ​ളി​കേ​ര​ത്തി​ന്‍റെ ല​ഭ്യ​ത ഗ​ണ്യ​മാ​യി കു​റ​യു​ക​യും ആ​വ​ശ്യ​ക്കാ​രു​ടെ എ​ണ്ണം വ​ര്‍​ധി​ക്കു​ക​യും ചെ​യ്തു. ഇ​ള​നീ​രി​ന് വി​ല കൂ​ടു​ത​ല്‍ കി​ട്ടു​ന്ന​തി​നാ​ല്‍ തെ​ങ്ങു​ക​ള്‍​ക്ക് പ​രി​ച​ര​ണം ന​ല്‍​കു​ന്ന​തി​നും ക​ര്‍​ഷ​ക​ര്‍ രം​ഗ​ത്തു​ണ്ട്. മൂ​പ്പെ​ത്തു​ന്ന​തി​ന് മു​മ്പേ വി​ളവി​റ​ക്ക് ന​ട​ക്കു​ന്ന​തി​നാ​ല്‍ നാ​ളി​കേ​രം കു​ത്ത​നെ കു​റ​യു​ക​യും വെ​ളി​ച്ചെ​ണ്ണ ഉ​ത്പാ​ദ​നം ചു​രു​ങ്ങു​ക​യും ചെ​യ്യു​ന്നു​ണ്ട്.

കു​ടി​ല്‍ വ്യ​വ​സാ​യ​മാ​യി ചി​ല സ്ഥ​ല​ങ്ങ​ളി​ല്‍ വെ​ളി​ച്ച​ണ്ണ ഉ​ത്പാ​ദ​നം ന​ട​ക്കാ​റു​ണ്ട​ങ്കി​ലും നാ​ട​ന്‍ വെ​ളി​ച്ചെ​ണ്ണ വി​ല കു​തി​ക്കു​ന്നു​ണ്ട്. 350 നും 400 ​നും ഇ​ട​യി​ലാ​ണ് ശ്ര​മീ​ണ മേ​ഖ​ല​യി​ല്‍ പോ​ലും വെ​ളി​ച്ചെ​ണ്ണ വി​ല്‍​ക്കു​ന്ന​ത്.

ന​ഗ​ര​ങ്ങ​ളി​ല്‍ ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന വെ​ളി​ച്ചെ​ണ്ണ​യാ​ണ് ജ​ന​ങ്ങ​ള്‍ ഉ​പ​യോ​ഗി​ക്കാ​റു​ള്ള​ത്. ഇ​ള​നീ​ര്‍ വ്യാ​പ​നം കൂ​ടു​ന്ന​തോ​ടെ കേ​ര​ളീ​യ​ര്‍ വെ​ളി​ച്ചെ​ണ്ണ​യ്ക്ക് മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളേ​യും രാ​ജ്യ​ങ്ങ​ളേ​യും ആ​ശ്ര​യി​ക്കേ​ണ്ടി വ​രു​മെ​ന്നാ​ണ് നാ​ളി​കേ​ര ക​ര്‍​ഷ​ക​ര്‍ പ​റ​യു​ന്ന​ത്.

Tags : NattuVishesham DistrictNews

Recent News

Corehub Up