രഘുനാഥ്
മാഹി: മലേഷ്യയിലെ ക്വാലാലംപൂർ പെർതാക് നദിയിലെ വെള്ളച്ചാട്ടത്തിന് സമീപം കുളിക്കുന്നതിനിടയിൽ മലവെള്ളപ്പാച്ചിലിൽ കാണാതായ തലശേരി കൊമ്മൽ വയലിലെ മാണിക്കോത്ത് രഘുനാഥിന്റെ (48) മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടി തുടങ്ങി. മലേഷ്യയിൽ ഐടി കമ്പനിയിൽ ജോലി ചെയ്യുന്ന രഘുനാഥ് കഴിഞ്ഞ ഒന്പതിന് ദീപാവലി ആഘോഷിക്കാൻ കൂട്ടുകാരോടൊപ്പം വിനോദയാത്രക്ക് പോയപ്പോഴാണ് അപകടത്തിൽപെട്ടത്.
ഇന്നലെ രാത്രിയാണ് മലേഷ്യൻ എയർലൈൻസിന്റെ വിമാനത്തിൽ മൃതദേഹവുമായി ക്വാലാലംപൂരിൽനിന്ന് പുറപ്പെട്ടത്. പരേതനായ മാണിക്കോത്ത് ശങ്കു-രോഹിണി ദമ്പതികളുടെ മകനാണ്. ഭാര്യ: സീബ (അധ്യാപിക). മകൾ: നിയനാഥ്. സഹോദരങ്ങൾ: ഷാജിവ് (കാനഡ), ഷിനോജ്.
Tags : died in Malaysia body of Raghunath who died in Malaysia home tomorrow