x
ad
Sat, 31 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വെ​ള്ളാ​ട് ടൗ​ണി​ലെ പാ​ലം പു​ന​ർ​നി​ർ​മി​ക്ക​ണം

വെബ് ഡെസ്ക്
Published: October 31, 2026 05:08 AM IST | Updated: October 31, 2026 05:08 AM IST

വെ​ള്ളാ​ട് (ചേ​ടി​ക്കു​ണ്ട്) ടൗ​ണി​ലെ അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യ പാ​ലം

ക​രു​വ​ഞ്ചാ​ൽ: ക​രു​വ​ഞ്ചാ​ൽ പാ​ത്ത​ൻ​പാ​റ പി​ഡ​ബ്ല്യു​ഡി റോ​ഡി​ൽ വെ​ള്ളാ​ട് (ചേ​ടി​ക്കു​ണ്ട്) ടൗ​ണി​ൽ അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യ പാ​ലം പു​ന​ർ​നി​ർ​മി​ക്കാ​ൻ അ​ടി​യ​ന്തര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് എ​ൻ​എ​ച്ച് ആ​ർ​ഇ​എം (നാ​ഷ​ണ​ൽ ഹ്യൂ​മ​ൻ റൈ​റ്റ്സ് എ​ൻ​വ​യ​ൺ​മെ​ന്‍റ് മി​ഷ​ൻ) ത​ളി​പ്പ​റ​മ്പ് മേ​ഖ​ലാ ക​മ്മി​റ്റി അ​ധി​കൃ​ത​രോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.

ഏ​റെ കാ​ല​പ്പ​ഴ​ക്കം​ചെ​ന്ന പാ​ല​ത്തി​ന്‍റെ ക​മ്പി​ക​ൾ ദ്ര​വി​ച്ച് കോ​ൺ​ക്രീ​റ്റ് ഇ​ള​കി. 2018-ൽ ​മൂ​ന്ന് കോ​ടി 31 ല​ക്ഷം രൂ​പ​യു​ടെ എ​സ്റ്റി​മേ​റ്റ് ഈ ​പാ​ലം നി​ർ​മാ​ണ​വും അ​നു​ബ​ന്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും വേ​ണ്ടി പി​ഡ​ബ്ലു​ഡി ബ്രി​ഡ്ജ​സ് വി​ഭാ​ഗം ത​യാ​റാ​ക്കി സ​മ​ർ​പ്പി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും ഭ​ര​ണാ​നു​മ​തി ല​ഭ്യ​മാ​യി​ട്ടി​ല്ല. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് മ​ന്ത്രി​ക്കും ഇ​രി​ക്കൂ​ർ എം​എ​ൽ​എ​ക്കും നി​വേ​ദ​നം ന​ൽ​കാ​ൻ യോ​ഗം തീ​രു​മാ​നി​ച്ചു. യോ​ഗ​ത്തി​ൽ ജെ​യ്സ​ൻ ഡോ​മി​നി​ക്ക് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പോ​ത്ത​ൻ ഗോ​പി​നാ​ഥ്, പി. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags :

Recent News

Corehub Up