x
ad
Sat, 26 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മു​ണ്ട​ത്താ​നം പ​ള്ളി​യി​ല്‍ തി​രു​ശേ​ഷി​പ്പ് പ്ര​തി​ഷ്ഠ തി​രു​നാ​ളി​ന് തു​ട​ക്ക​മാ​യി

വെബ് ഡെസ്ക്
Published: September 26, 2026 12:37 AM IST | Updated: September 26, 2026 12:37 AM IST

മു​ണ്ട​ത്താ​നം സെ​ന്‍റ് ആന്‍റണീസ് പ​ള്ളി​യി​ല്‍ വി​ശു​ദ്ധ അ​ന്തോ​നീ​സി​ന്‍റെ തി​രു​ശേ​ഷി​പ്പ് പ്ര​തി​ഷ്ഠ തി​രു​നാ​ളി​ന് ക​ര്‍​ദി​നാ​ള്‍ മാ​ര്‍ ജോ​ര്‍​ജ് ആ​ല​ഞ്ചേ​രി കൊ​ടി​യേ​റ്റു​ന്നു. വി​കാ​രി ഫ

മു​ണ്ട​ത്താ​നം: മു​ണ്ട​ത്താ​നം സെ​ന്‍റ് ആ​ന്‍റണീസ് പ​ള്ളി​യു​ടെ ശ​താ​ബ്ദി​യോ​ട് അ​നു​ബ​ന്ധി​ച്ച് ന​ട​ക്കു​ന്ന തി​രു​ശേ​ഷി​പ്പ് പ്ര​തി​ഷ്ഠ തി​രു​നാ​ളി​ന് ക​ര്‍​ദി​നാ​ള്‍ മാ​ര്‍ ജോ​ര്‍​ജ് ആ​ല​ഞ്ചേ​രി കൊ​ടി​യേ​റ്റി. ഫാ. ​സി​റി​യ​ക് കോ​ട്ട​യി​ല്‍, ഫാ. ​തോ​മ​സ് ഉ​റു​മ്പി​ത്ത​ടം എ​ന്നി​വ​ര്‍ സ​ഹ​കാ​ര്‍​മി​ക​രാ​യി​രു​ന്നു.

സ്വാ​ര്‍​ഥതാ​ത്പര്യങ്ങൾ‍ ഉ​ള്ള​വ​ര്‍ എ​പ്പോ​ഴും ന​ന്മ​യ്‌​ക്കെ​തി​രാ​യി​രി​ക്കു​മെ​ന്ന് മാ​ര്‍ ആ​ല​ഞ്ചേ​രി പ​റ​ഞ്ഞു. ശ​താ​ബ്ദി വ​ര്‍​ഷ​ത്തി​ല്‍ പ​ള്ളി​യി​ല്‍ തി​രു​ശേ​ഷി​പ്പ് സ്ഥാ​പി​ക്കാ​ന്‍ ക​ഴി​ഞ്ഞ​ത് വ​ലി​യ ദൈ​വാ​നു​ഗ്ര​ഹം ആ​ണെ​ന്നും അദ്ദേഹം ഓ​ര്‍​മി​പ്പി​ച്ചു.
ഇ​ന്ന് വൈ​കു​ന്നേ​രം അ​ഞ്ചി​നു ന​ട​ക്കു​ന്ന വി​ശു​ദ്ധ കു​ര്‍​ബാ​ന​യ്ക്ക് ആ​ര്‍​ച്ച്ബി​ഷ​പ് എ​മ​രി​റ്റ​സ് മാ​ര്‍ ജോ​സ​ഫ് പെ​രു​ന്തോ​ട്ടം കാ​ര്‍​മി​ക​നാ​കും.

വി​ശു​ദ്ധ അ​ന്തോ​നീ​സി​ന്‍റെ തി​രു​ശേ​ഷി​പ്പ് മെ​ത്രാ​പ്പോ​ലീ​ത്ത ദേ​വാ​ല​യ​ത്തി​ല്‍ പ്ര​തി​ഷ്ഠി​ക്കും. നാ​ളെ ശ​താ​ബ്ദി ആ​ഘോ​ഷ​ങ്ങ​ള്‍ ആ​ര്‍​ച്ച്ബി​ഷ​പ് മാ​ര്‍ തോ​മ​സ് ത​റ​യി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും.

അ​ങ്ങാ​ടി സെ​ന്‍റ് മൈ​ക്കി​ൾ​സ് കു​രി​ശു​പ​ള്ളി​യി​ൽ
മി​ഖാ​യേ​ൽ മാ​ലാ​ഖ​യു​ടെ തി​രു​നാൾ

ച​ങ്ങ​നാ​ശേ​രി: അ​ങ്ങാ​ടി സെ​ന്‍റ് മൈ​ക്കി​ള്‍​സ് കു​രി​ശു​പ​ള്ളി​യി​ല്‍ വി​ശു​ദ്ധ മി​ഖാ​യേ​ല്‍ മാ​ലാ​ഖ​യു​ടെ തി​രു​നാ​ള്‍ നാളെ മു​ത​ല്‍ 29 വ​രെ ന​ട​ക്കും. നാളെ ​വൈ​കു​ന്നേ​രം ആ​റി​ന് ജ​പ​മാ​ല, റം​ശ, മ​ധ്യ​സ്ഥപ്രാ​ര്‍​ഥ​ന, കൊ​ടി​യേ​റ്റ്. 28ന് ​വൈ​കു​ന്നേ​രം ആറിന് ​ജ​പ​മാ​ല, റം​ശ, മ​ധ്യ​സ്ഥ​പ്രാ​ര്‍​ഥ​ന.

29ന് ​തി​രു​നാ​ള്‍ ദി​നം വൈ​കു​ന്നേ​രം അഞ്ചിന് ​ആ​ഘോ​ഷ​മാ​യ തി​രു​നാ​ള്‍ കു​ര്‍​ബാ​ന മി​ത്ര​ക്ക​രി സെ​ന്‍റ് സേ​വ്യേഴ്സ് പ​ള്ളി വി​കാ​രി ഫാ. ​സി​റി​യ​ക്ക് പ​ഴ​യ​മ​ഠം, തി​രു​നാ​ള്‍ സ​ന്ദേ​ശം തി​രു​വ​ല്ല ക്രൈ​സ്റ്റ് സെ​ന്‍​ട്ര​ല്‍ സ്‌​കൂ​ള്‍ പ്രി​ന്‍​സി​പ്പ​ല്‍ ഫാ.​ ഡോ. ജെ​യിം​ സ് മു​ല്ല​ശേ​രി സി​എം​ഐ, തു​ട​ര്‍​ന്ന് പ്ര​ദ​ക്ഷി​ണം, കൊ​ടി​യി​റ​ക്ക്, രാ​ത്രി എട്ടിന് ​ഫ്യൂ​ഷ​ന്‍, ഗാ​ന​മേ​ള (അ​ഞ്ച​പ്പം പാ​ട്ടു​പു​ര).

Tags : Nattuvishesham DistrictNews DeepikaNews Church

Recent News

Corehub Up