സ്കൂട്ടർ കത്തിനശിച്ചു
നിലമ്പൂര്‍: മിനര്‍വപടിയില്‍ ഇലക്ട്രിക് സ്കൂട്ടര്‍ കത്തി നശിച്ചു. സ്വകാര്യ കണ്ണാശുപത്രിയിലെ ജീവനക്കാരിയുടെ സ്കൂട്ടറാണ് തീപിടിച്ച് നശിച്ചത്.
ആശുപത്രി കെട്ടിടത്തിനും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. നിലമ്പൂര്‍ അഗ്നിരക്ഷാ സേനയും നാട്ടുകാരും ആശുപത്രി ജീവനക്കാരും ചേര്‍ന്നാണ് തീ അണച്ചത്.
Tags : Nattuvishesham District News