അടിപ്പെരണ്ട അമലഗിരി കാത്തോലിക്കപ്പള്ളിയിൽ കൊടിയേറിയപ്പോൾ.
നെന്മാറ: അടിപ്പെരണ്ട അമലഗിരി മലങ്കര സുറിയാനി കാത്തോലിക്കപ്പള്ളിയിൽ എട്ടുനോമ്പ് പെരുന്നാളിനു കൊടിയേറി.
മുവാറ്റുപുഴ രൂപതാധ്യക്ഷൻ ഡോ. യൂഹാനോൻ മാർ തിയഡോഷിയസ് മെത്രാപ്പോലീത്ത കൊടിയുയർത്തി.
ഇന്നുമുതൽ ഏഴുവരെ എല്ലാദിവസവും വൈകുന്നേരം 4.30ന് ജപമാല, വിശുദ്ധ കുർബാന, മധ്യസ്ഥ പ്രാർഥന, നേർച്ച എന്നിവയുണ്ടായിരിക്കും. ഏഴിന് വൈകുന്നേരം വിശുദ്ധ കുർബാനയ്ക്കുശേഷം അടിപ്പെരണ്ട കവലയിലേക്ക് റാസ. എട്ടിന് രാവിലെ 8.45ന് പ്രഭാത പ്രാർഥന, വിശുദ്ധ കുർബാന, മധ്യസ്ഥ പ്രാർഥന. പ്രദക്ഷിണം, നേർച്ച വിളമ്പ് എന്നിവയോടുകൂടി തിരുനാളിന് സമാപനമാകും. വികാരി ജനറാൾ ഫാ. തോമസ് ഞരക്കാട്ട് തിരുകർമങ്ങൾക്ക് നേതൃത്വം നൽകും.
Tags : Nattuvishesham Districtnews Deepikanews Amalagiri Church