x
ad
Tue, 1 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പാ​റേ​ല്‍ പ​ള്ളി​യി​ല്‍ പ​രി​ശു​ദ്ധ ക​ന്യ​കാ​മ​റി​യ​ത്തി​ന്‍റെ പി​റ​വിത്തിരു​നാ​ളി​ന് കൊ​ടി​യേ​റി

വെബ് ഡെസ്ക്
Published: September 1, 2026 03:56 AM IST | Updated: September 1, 2026 03:56 AM IST

ച​ങ്ങ​നാ​ശേ​രി പാ​റേ​ല്‍ മ​രി​യ​ന്‍ തീ​ര്‍​ഥാ​ട​ന കേ​ന്ദ്ര​ത്തി​ല്‍ പ​രി​ശു​ദ്ധ ക​ന്യ​കാ​മ​റി​യ​ത്തി​ന്‍റെ പി​റ​വിത്തിരു​നാ​ളി​ന് വി​കാ​രി ഫാ. ​ജേ​ക്ക​ബ് വാ​രി​ക്കാ​ട്ട് കൊ​ടി​യേ​റ്റു​ന്നു.

ച​ങ്ങ​നാ​ശേ​രി: പാ​റേ​ല്‍ മ​രി​യ​ന്‍ തീ​ര്‍​ഥാ​ട​ന കേ​ന്ദ്ര​ത്തി​ല്‍ പ​രി​ശു​ദ്ധ ക​ന്യ​കാ​മ​റി​യ​ത്തി​ന്‍റെ പി​റ​വി​ത്തി​രു​നാ​ളി​നൊ​രു​ക്ക​മാ​യു​ള്ള എ​ട്ടു​നോ​മ്പ് തി​രു​നാ​ളി​ന് കൊ​ടി​യേ​റി. വി​കാ​രി ഫാ. ​ജേ​ക്ക​ബ് വാ​രി​ക്കാ​ട്ട് കൊ​ടി​യേ​റ്റ് നി​ര്‍​വ​ഹി​ച്ചു.

ഇ​ന്ന് മു​ത​ല്‍ സെ​പ്റ്റം​ബ​ര്‍ ഏ​ഴു​വ​രെ​യു​ള്ള ദി​വ​സ​ങ്ങ​ളി​ല്‍ രാ​വി​ലെ 5.30നും ​ഏ​ഴി​നും 11.30നും ​വൈ​കു​ന്നേ​രം 4.30നും ​മ​ധ്യ​സ്ഥ പ്രാ​ര്‍​ഥ​ന, വി​ശു​ദ്ധ കു​ര്‍​ബാ​ന, വ​ച​നസ​ന്ദേ​ശം, 5.50ന് ​ആ​ഘോ​ഷ​മാ​യ ജ​പ​മാ​ല റാ​ലി.

വി​വി​ധ ദി​വ​സ​ങ്ങ​ളി​ല്‍ ഫാ. ​സെ​ബാ​സ്റ്റ്യ​ന്‍ ചാ​ല​യ്ക്ക​ല്‍, ഫാ. ​ജോ​ര്‍​ജ് ഇ​ല​ഞ്ഞി​ക്ക​ല്‍, ഫാ. ​ജോ​ണ്‍​സ​ണ്‍ മു​ണ്ടു​വേ​ലി​ല്‍, ഫാ. ​ജ​സ്റ്റി​ന്‍ പു​ത്ത​ന്‍​പു​ര​യി​ല്‍, ഫാ. ​ജേ​ക്ക​ബ്കു​ട്ടി ക​ള​ത്തി​വീ​ട്ടി​ല്‍, ഫാ. ​ടോ​ണി പു​തു​വീ​ട്ടി​ല്‍​ക്ക​ളം എ​ന്നി​വ​ര്‍ ശു​ശ്രൂ​ഷ​ക​ള്‍​ക്ക് കാ​ര്‍​മി​ക​ത്വം വ​ഹി​ക്കും. ര​ണ്ടി​ന് മാ​സാ​ദ്യ​ബു​ധ​ന്‍ ആ​ച​ര​ണം രാ​വി​ലെ 9.30ന് ​ജ​പ​മാ​ല, 10ന് ​പ്ര​ഭാ​ഷ​ണം ഫാ. ​ഏ​ബ്ര​ഹാം ത​ര്‍​മ​ശേ​രി. തു​ട​ര്‍​ന്ന് വൈ​കു​ന്നേ​രം 4.30 വ​രെ ആ​രാ​ധ​ന. ഏ​ഴി​ന് വൈ​കു​ന്നേ​രം 4.30ന് ​മ​ധ്യ​സ്ഥ പ്രാ​ര്‍​ഥ​ന, വി​ശു​ദ്ധ കു​ര്‍​ബാ​ന, വ​ച​ന സ​ന്ദേ​ശം ആ​ര്‍​ച്ച്ബി​ഷ​പ് മാ​ര്‍ തോ​മ​സ് ത​റ​യി​ല്‍.

തി​രു​നാ​ള്‍​ ദിനമായ എ​ട്ടി​ന് രാ​വി​ലെ 5.30ന് ​വി​ശു​ദ്ധ​കു​ര്‍​ബാ​ന, 7.15ന് ​വി​ശു​ദ്ധ കു​ര്‍​ബാ​ന, വ​ച​ന​സ​ന്ദേ​ശം: ഫാ. ​സാ​വി​യോ മാ​നാ​ട്ട്, 11.30ന് ​വി​ശു​ദ്ധ കു​ര്‍​ബാ​ന: ഫാ. ​ജോ​സ​ഫ് ച​മ്പ​ക്കു​ള​ത്തി​ല്‍, വൈ​കു​ന്നേ​രം 4.30ന് ​വി​ശു​ദ്ധ കു​ര്‍​ബാ​ന: വി​കാ​രി ജ​ന​റാ​ള്‍ മോ​ണ്‍. മാ​ത്യു ച​ങ്ങ​ങ്ക​രി, തു​ട​ര്‍​ന്ന് പ്ര​ദ​ക്ഷി​ണം, കൊ​ടി​യി​റ​ക്ക്.

Tags : Nattuvishesham DistrictNews DeepikaNews flag-hoisting

Recent News

Corehub Up