x
ad
Sat, 31 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക്രോ​സ്ഗി​രി ക​പ്പേ​ള തി​രു​നാ​ളി​ന് കൊ​ടി​യേ​റി

വെബ് ഡെസ്ക്
Published: October 31, 2026 05:18 AM IST | Updated: October 31, 2026 05:18 AM IST

വെ​ള്ളൂ​ന്നി ക്രോ​സ്ഗി​രി ക​പ്പേ​ള​യി​ലെ വി​ശു​ദ്ധ യൂ​ദാ​ശ്ലീ​ഹാ​യു​ടെ​യും പ​രി​ശു​ദ്ധ ക​ന്യ​കാ​മ​റി​യ​ത്തി​ന്‍റെ​യും വാ​ർ​ഷി​ക തി​രു​നാ​ളി​ന് ഷേ​ണാ​യി ഫാ​ത്തി​മ മാ​താ പള്ളി വി​കാ​രി ഫാ. ​അ​രു​ൺ നാ​ട

കേ​ള​കം: വെ​ള്ളൂ​ന്നി ക്രോ​സ്ഗി​രി ക​പ്പേ​ള​യി​ലെ വി​ശു​ദ്ധ യൂ​ദാ​ശ്ലീ​ഹാ​യു​ടെ​യും പ​രി​ശു​ദ്ധ ക​ന്യ​കാ​മ​റി​യ​ത്തി​ന്‍റെ​യും വാ​ർ​ഷി​ക തി​രു​നാ​ളി​ന് കൊ​ടി​യേ​റി. നാളെ വ​രെ​യാ​ണ് ആ​ഘോ​ഷ​ങ്ങ​ൾ ന​ട​ക്കു​ന്ന​ത്.

ഇ​ന്ന​ലെ​ വെെകു​ന്നേ​രം ഷേ​ണാ​യി ഫാ​ത്തി​മ മാ​താ പള്ളി വി​കാ​രി ഫാ. ​അ​രു​ൺ നാ​ട്ടാ​ലി​ൽ കൊ​ടി​യേ​റ്റി. തു​ട​ർ​ന്ന് ഇ​രി​ട്ടി ഫൊ​റോ​ന വി​കാ​രി ഫാ. ​ബി​നു ക്ലീ​റ്റ​സ് കാ​ട്ടാ​ശേ​രി​യു​ടെ കാ​ർ​മി​ക​ത്വ​ത്തി​ൽ ദി​വ്യ​ബ​ലി​യും നൊ​വേ​ന​യും കാ​ഴ്ച സ​മ​ർ​പ്പ​ണ​വും ന​ട​ന്നു.

ഇ​ന്നു വൈ​കു​ന്നേ​രം അ​ഞ്ചി​ന് ഫാ. ​ആ​ന്‍റ​ണി പേ​രു​മ്പ​ള്ളി​ക്കു​ന്നേ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ദി​വ്യ​ബ​ലി​യും തു​ട​ർ​ന്ന് മാ​ത്യു ക​വ​ല​യി​ലേ​ക്ക് തി​രു​നാ​ൾ പ്ര​ദ​ക്ഷി​ണ​വും ഉ​ണ്ടാ​കും.

പ്ര​ധാ​ന തി​രു​നാ​ൾ ദി​ന​മാ​യ നാ​ളെ രാ​വി​ലെ 10ന് ​ഫാ. ഷോ​ബി ജോ​ർ​ജി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ തി​രു​നാ​ൾ ദി​വ്യ​ബ​ലി​യും നൊ​വേ​ന​യും പ്ര​ദ​ക്ഷി​ണ​വും ന​ട​ക്കും. ച​ട​ങ്ങു​ക​ൾ​ക്ക് ശേ​ഷം സ്നേ​ഹ​വി​രു​ന്നും ഒ​രു​ക്കി​യി​ട്ടു​ണ്ട്.

Tags :

Recent News

Corehub Up