കോയന്പത്തൂർ: വടവള്ളി വിശുദ്ധ യാക്കോബിന്റെ നാമധേയത്തിലുള്ള ദേവാലയത്തിന്റെ ശിലാസ്ഥാപനം നടത്തി. ബിഷപ് മാർ പോൾ ആലപ്പാട്ട് ശിലാസ്ഥാപനം നിർവഹിച്ചു.
ചടങ്ങിൽ ഡിഎംകെ കോയമ്പത്തൂർ ജില്ലാ സെക്രട്ടറി രവി, സോണൽ ചെയർമാൻ ദൈവാനൈ തമിഴ്മറൈ, വീരകേരളം ഏരിയ സെക്രട്ടറി ബാബു ബാലസുബ്രഹ്മണ്യം, വടവള്ളി ഏരിയ സെക്രട്ടറി വി.എം. ഷണ്മുഖ സുന്ദരം, രാഷ്ട്രീയ-സാമൂഹിക രംഗത്തെ പ്രമുഖർ, വൈദികർ, സന്യസ്തർ, വിശ്വാസികൾ എന്നിവർ ചടങ്ങിന് സാക്ഷ്യം വഹിച്ചു.
വികാരി ഫാ. ജിയോ കുന്നത്തുപറമ്പിൽ, ചർച്ച് കൺസ്ട്രക്ഷൻ കൺവീനർ അഞ്ചേരിൽ ജോൺ ആന്റണി, പ്രോ-വികാരി ഫാ. ബിബിൻ വലിയനിരപ്പേൽ എംസിബിഎസ്, പള്ളി നിർമാണകമ്മിറ്റി അംഗങ്ങൾ എന്നിവർ ചടങ്ങുകൾക്കു നേതൃത്വം നൽകി.
Tags : nattu vishesham foundation stone