x
ad
Fri, 19 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ​ശ്രാ​മം ഇ​എ​സ്‌​ഐ ആ​ശു​പ​ത്രി മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ന​ല്‍​കി


Published: June 19, 2026 06:14 AM IST | Updated: June 19, 2026 06:14 AM IST

കൊ​ല്ലം : ആ​ശ്രാ​മം ഇ​എ​സ്‌​ഐ മോ​ഡ​ല്‍ ആ​ന്‍​ഡ് സൂ​പ്പ​ര്‍ സെ​പ്ഷാ​ലി​റ്റി ആ​ശു​പ​ത്രി മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​യി ഉ​യ​ര്‍​ത്തു​ന്ന​തി​ന് സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ എ​സ​ന്‍​ഷ്യാ​ലി​റ്റി സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ന​ല്‍​കി​യ​താ​യി എ​ന്‍.​കെ. പ്രേ​മ​ച​ന്ദ്ര​ന്‍ എം​പി അ​റി​യി​ച്ചു.

2026-2027 അ​ധ്യ​യ​ന വ​ര്‍​ഷം 50 എം​ബി​ബി​എ​സ് സീ​റ്റു​ക​ളി​ലേ​യ്ക്ക് പ്ര​വേ​ശ​ന​ത്തി​നാ​ണ് സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ന​ല്‍​കി​യ​ത്. സ​ര്‍​ട്ടി​ഫി​ക്ക​റ്റി​ന് മൂ​ന്ന് വ​ര്‍​ഷ​ത്തെ കാ​ലാ​വ​ധി​യാ​ണു​ള​ള​ത്. 2026-27 ല്‍ 50 ​എം​ബി​ബി​എ​സ് സീ​റ്റു​ക​ള്‍​ക്ക് വേ​ണ്ടി​യാ​ണ് ഇ​എ​സ്‌​ഐ കോ​ര്‍​പറേ​ഷ​ന്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റി​നാ​യി അ​പേ​ക്ഷ ന​ല്‍​കി​യ​ത്. പു​തി​യ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ന് നാ​ഷ​ണ​ല്‍ മെ​ഡി​ക്ക​ല്‍ ക​മ്മീ​ഷ​ന് അ​പേ​ക്ഷ സ​മ​ര്‍​പ്പി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി വ​രെ പി​ണ​റാ​യി സ​ര്‍​ക്കാ​ര്‍ എ​സ​ന്‍​ഷ്യാ​ലി​റ്റി സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ന​ല്‍​കി​യി​രു​ന്നി​ല്ല.

കേ​ന്ദ്ര സ​ര്‍​ക്കാ​രി​ന്‍റെ കീ​ഴി​ലു​ള​ള ഇ​എ​സ്‌​ഐ കോ​ര്‍​പറേ​ഷ​ന്‍ ഡ​യ​റ​ക്ട​ര്‍ ജ​ന​റ​ല്‍ നേ​രി​ട്ട് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു പോ​ലും സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ന​ല്‍​കു​ന്ന​തി​ല്‍ കാ​ല​താ​മ​സം വ​രു​ത്തി​യ​താ​യി എ​ന്‍.​കെ. പ്രേ​മ​ച​ന്ദ്ര​ന്‍ ആ​രോ​പി​ച്ചു.

യു​ഡി​എ​ഫ് സ​ര്‍​ക്കാ​ര്‍ അ​ധി​കാ​ര​ത്തി​ല്‍ വ​ന്ന ശേ​ഷം വി​ഷ​യം ആ​രോ​ഗ്യ​വ​കു​പ്പ് മ​ന്ത്രി കെ. ​മു​ര​ളീ​ധ​ര​ന്‍റെ ശ്ര​ദ്ധ​യി​ല്‍ കൊ​ണ്ടു വ​ന്നു. തു​ട​ര്‍​ന്ന് മ​ന്ത്രി ഫ​യ​ല്‍ പ​ഠി​ച്ച് സ​മ​യ​ബ​ന്ധി​ത​മാ​യി തു​ട​ര്‍ ന​ട​പ​ടി സ്വീ​ക​രി​ച്ച​തി​നെ തു​ട​ര്‍​ന്നാ​ണ് സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ല​ഭി​ച്ച​ത്. നീ​റ്റ് പ​രീ​ക്ഷ​യി​ലൂ​ണ്ടാ​യ പ്ര​ശ്‌​ന​ങ്ങ​ള്‍ മൂ​ലം ഒ​ന്നാം വ​ര്‍​ഷ എം​ബി​ബി​എ​സ് പ്ര​വേ​ശ​നം വൈ​കാ​ന്‍ സാ​ധ്യ​ത​യു​ണ്ട്. ഈ ​പ്ര​ത്യേ​ക സാ​ഹ​ച​ര്യ​ത്തി​ല്‍ ഏ​തെ​ങ്കി​ലും ത​ര​ത്തി​ല്‍ അ​പേ​ക്ഷ സ​മ​ര്‍​പ്പി​ക്കു​ന്ന​തി​ല്‍ ഇ​ള​വ് ല​ഭി​ക്കു​വാ​ന്‍ ക​ഴി​യു​മോ​യെ​ന്ന് പ​രി​ശോ​ധി​ക്കാ​ന്‍ ഈ ​മാ​സം അ​വ​സാ​നം ചേ​രു​ന്ന ഇ​എ​സ്‌​ഐ ബോ​ര്‍​ഡ് യോ​ഗ​ത്തി​ല്‍ ആ​വ​ശ്യ​പ്പെ​ടും.

എ​ന്തെ​ങ്കി​ലും സ​ാധ്യ​ത​യു​ണ്ടെ​ങ്കി​ല്‍ ഈ ​വ​ര്‍​ഷം ത​ന്നെ കോ​ള​ജ് ആ​രം​ഭി​ക്കാ​ന്‍ ന​ട​പ​ടി​യും സ്വീ​ക​രി​ക്കു​മെ​ന്നും അ​തി​നാ​യി പ​രി​ശ്ര​മം തു​ട​രു​മെ​ന്നും എ​ന്‍.​കെ. പ്രേ​മ​ച​ന്ദ്ര​ന്‍ എം​പി അ​റി​യി​ച്ചു.

Tags : Local News Nattuvishesham Kollam

Recent News

Corehub Up