മഴുവടി കല്ലുംതൊട്ടിയിൽ മേരി സെബാസ്റ്റ്യന്റെ വീട് കത്തിനശിച്ച നിലയിൽ.
ചെറുതോണി: ഗ്യാസ്കുറ്റി പൊട്ടിത്തെറിച്ച് വീട് കത്തിനശിച്ചു. മഴുവടി കല്ലുംതൊട്ടിയിൽ മേരി സെബാസ്റ്റ്യന്റെ വീടാണ് കത്തിനശിച്ചത്. ഇന്നലെ വൈകുന്നേരം ആറോടെയാണ് സംഭവം. വീട്ടുപകരണങ്ങൾ പൂർണമായും കത്തിനശിച്ചു. സംഭവസമയം വീട്ടിൽ ആളില്ലാതിരുന്നതിനാൽ വൻ ദുരന്തമൊഴിവായി. ഗ്യാസുകുറ്റി അമിതമായി ചൂടായതാണ് അപകടത്തിനു കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ കഞ്ഞിക്കുഴി പൊലിസ് അന്വേഷണം ആരംഭിച്ചു.
Tags : fire NattuVishasham DistrictNews