x
ad
Wed, 5 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​മ്മ​ക്കി​ളി​ക്കൂ​ടിന്‍റെ താ​ക്കോ​ല്‍ദാ​നം നടത്തി

വെബ് ഡെസ്ക്
Published: August 5, 2026 04:01 AM IST | Updated: August 5, 2026 04:01 AM IST

ചി​റ​ക്ക​ര ഇ​ട​വ​ട്ട​ത്ത് ന​ട​ന്ന അ​മ്മ​ക്കി​ളിക്കൂടി​ന്‍റെ താ​ക്കോ​ല്‍ ദാ​ന ച​ട​ങ്ങിൽ നിന്നും.

ചാ​ത്ത​ന്നൂ​ര്‍: മ​ദ​ര്‍ ല​വ് ഫൗ​ണ്ടേ​ഷ​നും പ്ര​വാ​സി വെ​ല്‍​ഫെ​യ​ര്‍ ചാ​രി​റ്റ​ബി​ള്‍ സൊ​സൈ​റ്റി​യും ചേ​ര്‍​ന്ന് നി​ര്‍​ധ​ന​യാ​യ വ​യോ​ധി​ക​യ്ക്ക് നി​ര്‍​മി​ച്ചു ന​ല്‍​കി​യ വീ​ടി​ന്‍റെ താ​ക്കോ​ല്‍ ദാ​നം ന​ട​ത്തി. ചി​റ​ക്ക​ര ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ലെ ഇ​ട​വ​ട്ടം വാ​ര്‍​ഡി​ലെ പൊ​ന്ന​മ്മ​യ്ക്കാ​ണ് വീ​ട് നി​ര്‍​മി​ച്ചു കൊ​ടു​ത്ത​ത്. ക​ട്ട​കെ​ട്ടി​യ ഒ​രു മു​റി​യും ടി​ന്‍ ഷീ​റ്റു​ക​ള്‍ കൊ​ണ്ട് മ​റ​ച്ച ഓ​ല​മേ​ഞ്ഞ ഒ​രു സു​ര​ക്ഷി​ത​ത്വ​മി​ല്ലാ​ത്ത കു​ടി​ലി​ലാ​ണ് ഇ​വ​ര്‍ ക​ഴി​ഞ്ഞു വ​ന്ന​ത്.

യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ചാ​ത്ത​ന്നൂ​ര്‍ ബ്ലോ​ക്ക് സെ​ക്ര​ട്ട​റി കൂ​ടി​യാ​യ മ​ദ​ര്‍ ല​വ് ഫൗ​ണ്ടേ​ഷ​ന്‍ ചെ​യ​ര്‍​മാ​ന്‍ വി​ഷ്ണു ശ്യാ​മി​ന്റെ ശ്ര​ദ്ധ​യി​ല്‍ ഇ​തെ​ത്തു​ക​യും ഇ​വ​ര്‍​ക്ക് വീ​ട് നി​ര്‍​മി​ച്ചു കൊ​ടു​ക്കാ​ന്‍ ഫൗ​ണ്ടേ​ഷ​ന്‍ തീ​രു​മാ​നി​ക്കു​ക​യു​മാ​യി​രു​ന്നു. ര​ണ്ട് അ​റ്റാ​ച്ച്ഡ് ബെ​ഡ് റൂ​മു​ക​ള്‍ ഉ​ള്‍​പ്പെ​ടെ എ​ല്ലാ സൗ​ക​ര്യ​ങ്ങ​ളു​മു​ള്ള മ​നോ​ഹ​ര​മാ​യ വീ​ടാ​ണ് ഏ​ഴ് ല​ക്ഷം രൂ​പ ചെ​ല​വി​ട്ട് പ​ണി പൂ​ര്‍​ത്തി​യാ​ക്കി​യ​ത്. അ​മ്മ​ക്കി​ളി​ക്കൂ​ട് അ​ങ്ക​ണ​ത്തി​ല്‍ ചേ​ര്‍​ന്ന ച​ട​ങ്ങി​ല്‍ കൊ​ടി​ക്കു​ന്നി​ല്‍ സു​രേ​ഷ് എം​പി പൊ​ന്ന​മ്മ​യ്ക്ക് താ​ക്കോ​ല്‍ ദാ​നം നി​ര്‍​വ​ഹി​ച്ചു.

മ​ദ​ര്‍ ല​വ് ഫൗ​ണ്ടേ​ഷ​ന്‍ ചെ​യ​ര്‍​മാ​ന്‍ വി​ഷ്ണു ശ്യാം ​അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. ചി​റ​ക്ക​ര പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് ഉ​ല്ലാ​സ് കൃ​ഷ്ണ​ന്‍, കെ​പി​സി​സി സെ​ക്ര​ട്ട​റി സി.​കെ. ശ​ശി, ഡി​സി​സി സെ​ക്ര​ട്ട​റി​മാ​രാ​യ സു​ഭാ​ഷ് പു​ളി​ക്ക​ല്‍, പ്ര​തീ​ഷ് കു​മാ​ര്‍, കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളാ​യ ബി​ജു പാ​രി​പ്പ​ള്ളി, ചാ​ത്ത​ന്നൂ​ര്‍ മു​ര​ളി, എ​സ്. ശ്രീ​ലാ​ല്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.

 

Tags : Nattuvishesham Local News Ammakkili

Recent News

Corehub Up