x
ad
Tue, 28 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മു​ണ്ടൂ​ർ സെന്‍റ് അ​ൽ​ഫോ​ൻ​സ പ​ള്ളി​യി​ൽ പ്രധാന തി​രു​നാ​ളും ഊ​ട്ടു​നേ​ർ​ച്ച​യും ഇ​ന്ന്

വെബ് ഡെസ്ക്
Published: July 28, 2026 02:43 AM IST | Updated: July 28, 2026 02:43 AM IST

മു​ണ്ടൂ​ർ സെന്‍റ് അ​ൽ​ഫോ​ൻ​സ പ​ള്ളി​യി​ൽ ഇ​ന്ന​ലെ ന​ട​ന്ന പ്ര​ദ​ക്ഷി​ണം.

മു​ണ്ടൂ​ർ: അ​ൽ​ഫോ​ൻ​സ പ​ള്ളി​യി​ൽ വി​ശു​ദ്ധ അ​ൽ​ഫോ​ൻ​സ​മ്മ​യു​ടെ തി​രു​നാ​ളും ഊ​ട്ടു​നേ​ർ​ച്ച​യും ഇ​ന്ന്. പ്ര​ധാ​ന തി​രു​നാ​ൾ ദി​ന​മാ​യ ഇ​ന്നു​രാ​വി​ലെ 10.30ന് ​ഫാ. സേ​വ്യ​ർ മാ​റാ​മ​റ്റം തി​രു​ക​ർ​മ​ങ്ങ​ൾ​ക്കു നേ​തൃ​ത്വം ന​ൽ​കും. ദീ​പി​ക മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ ഫാ. ​മൈ​ക്കി​ൾ വെ​ട്ടി​ക്കാ​ട്ട് തി​രു​നാ​ൾ സ​ന്ദേ​ശം ന​ൽ​കും.

തി​രു​ക​ർ​മ​ങ്ങ​ൾ​ക്കു​ശേ​ഷം ന​ട​ക്കു​ന്ന ഊ​ട്ടു​നേ​ർ​ച്ച​യോ​ടെ തി​രു​നാ​ൾ സ​മാ​പി​ക്കും.
ഏ​ക​ദേ​ശം ര​ണ്ടാ​യി​ര​ത്തോ​ളം​പേ​ർ തി​രു​നാ​ളി​ലും ഊ​ട്ടു​നേ​ർ​ച്ച​യി​ലും പ​ങ്കെ​ടു​ക്കു​മെ​ന്നു പ്ര​തീ​ക്ഷി​ക്കു​ന്നു. ഇ​ന്ന​ലെ ന​ട​ന്ന തി​രു​ക​ർ​മ​ങ്ങ​ൾ​ക്കു മു​ണ്ടൂ​ർ സെ​ന്‍റ് അ​ൽ​ഫോ​ൻ​സ ഇ​ട​വ​ക​കാം​ഗ​മാ​യ ഫാ. ​റി​ജോ മേ​ട​ക്ക​ൽ വി​ശു​ദ്ധ​കു​ർ​ബാ​ന​ക്കും നൊ​വേ​ന​ക്കും അ​ൽ​ഫോ​ൻ​സ​മ്മ​യു​ടെ മെ​ഴു​കു​തി​രി പ്ര​ദ​ക്ഷി​ണ​ത്തി​നും നേ​തൃ​ത്വം ന​ൽ​കി.അ​ൽ​ഫോ​ൻ​സ പ​ള്ളി​യി​ൽ​നി​ന്നും സീ​ന​യി​ലേ​ക്കാ​യി​രു​ന്നു മെ​ഴു​കു​തി​രി പ്ര​ദ​ക്ഷി​ണം.

ഇ​ട​വ​ക​വി​കാ​രി ഫാ. ​ജേ​ക്ക​ബ് മാ​വു​ങ്ക​ൽ, കൈ​ക്കാ​ര​ൻ​മാ​രാ​യ സാ​ബു കൊ​ണോ​ത്ത​റ, ജോ​ർ​ജ് ത​ല​ച്ചി​റ​ക്കു​ഴി, തി​രു​നാ​ൾ ക​ൺ​വീ​ന​ർ​മാ​രാ​യ ബോ​സ് വ​ലി​യ​മാ​ക്ക​ൽ, ഷാ​ജി മ​ഴു​വ​ഞ്ചേ​രി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ തി​രു​നാ​ൾ ആ​ഘോ​ഷ​ഒ​രു​ക്കം പൂ​ർ​ത്തി​യാ​യി.

Tags : Nattuvishesham DistrictNews DeepikaNews St. Alphonsa

Recent News

Corehub Up