x
ad
Fri, 19 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വാ​യി​ക്കും​തോ​റും വ​ള​രും വ​ള​രും​തോ​റും വി​ള​യും...


Published: June 19, 2026 05:35 AM IST | Updated: June 19, 2026 05:35 AM IST

കോഴിക്കോട്: വാ​യ​ന ഒ​രു മ​നു​ഷ്യ​ന്‍റെ വ്യ​ക്തി​ത്വ രൂ​പീ​ക​ണ​ത്തി​നും അ​തു​വ​ഴി സ​മൂ​ഹ രൂ​പീ​ക​ര​ണ​ത്തി​നും ഏ​റെ പ​ങ്കു വ​ഹി​ക്കു​ന്നു​ണ്ട്. കു​ട്ടി​ക​ൾ ആ​യി​രി​ക്കു​ന്പോ​ൾ ത​ന്നെ അ​ക്ഷ​ര​ങ്ങ​ളു​മാ​യി ച​ങ്ങാ​ത്തം കൂ​ടേ​ണ്ട​തു​ണ്ട്. കു​ട്ടി​ക​ളു​ടെ ചി​ന്താ​ശേ​ഷി​യെ വാ​യ​നെ ഏ​റെ സ്വാ​ധീ​നി​ക്കു​ന്നു​ണ്ട്. അ​ത്ത​ര​ത്തി​ൽ വാ​യ​ന​യു​ടെ പ്രാ​ധാ​ന്യ​ത്തെ കു​റി​ച്ചും കു​ട്ടി​ക​ളെ സ്വ​ധീ​നി​ച്ച വാ​യ​നാ​നു​ഭ​വ​ങ്ങ​ളു​മാ​ണ് വി​ദ്യാ​ർ​ഥി​ക​ൾ ഇ​വി​ടെ പ​ങ്കു​വ​യ്ക്കു​ന്ന​ത്.

‘വാ​യി​ച്ച് വ​ള​രു​ക, ചി​ന്തി​ച്ച് വി​വേ​കം നേ​ടു​ക’

അ​റി​വു നേ​ടു​ന്ന​തി​നു​ള്ള ഉ​പാ​ധി​യാ​ണ​ല്ലോ വാ​യ​ന. അ​തു​കൊ​ണ്ടു ത​ന്നെ നാം ​വാ​യ​ന​യ്ക്ക് ഏ​റെ പ്ര​ധാ​ന്യം ന​ല്‍​കേ​ണ്ട​തു​ണ്ട്. വാ​യി​ക്കു​ക, അ​ത് നി​ങ്ങ​ളെ ഒ​രു പൂ​ര്‍​ണ മ​നു​ഷ്യ​നാ​ക്കും എ​ന്ന ഫ്രാ​ന്‍​സീ​സ് ബേ​ക്ക​ണി​ന്‍റെ വാ​ക്കു​ക​ളെ മാ​ര്‍​ഗ​ദീ​പ​മാ​ക്കി വാ​യി​ച്ച് വ​ള​രു​ക, ചി​ന്തി​ച്ച് വി​വേ​കം നേ​ടു​ക.

സാ​ങ്കേ​തി​ക​മാ​യി വ​ന്ന മാ​റ്റ​ങ്ങ​ള്‍ വാ​യ​ന​യി​ല്‍ ഉ​ണ്ടാ​ക്കി​യി​രി​ക്കു​ന്ന ഏ​റ്റ​ക്കു​റ​ച്ചി​ലു​ക​ള്‍ നി​ക​ത്തേ​ണ്ട​ത് ഇ​ന്നി​ന്‍റെ ആ​വ​ശ്യ​ക​ത​യാ​ണ്. ഇ​ത് ഉ​ള്‍​ക്കൊ​ണ്ട് വ​ള​രു​ന്ന ത​ല​മു​റ പു​തി​യ വാ​യ​നാ​രീ​തി​ക​ള്‍ സ്വാ​യ​ത്ത​മാ​ക്കി മു​ന്നേ​റ​ണം.

കെ. ​ഫാ​ത്തി​മ സ​ഫ.
പ്രൊ​വി​ഡ​ന്‍​സ്
ഗേ​ള്‍​സ് എ​ച്ച്എ​സ്എ​സ്,
കോ​ഴി​ക്കോ​ട്.

‘വാ​യ​ന ല​ഹ​രി​യാ​യി മാറണം’

വാ​യ​ന​യു​ടെ വ​സ​ന്തം തീ​ര്‍​ക്കാ​ന്‍ ലൈ​ബ്ര​റി​ക​ള്‍ സ്ഥാ​പി​ച്ച പി.​എം. പ​ണി​ക്ക​രു​ടെ ഓ​ര്‍​മ​ദി​ന​മാ​ണ് വാ​യ​നാ​ദി​നം. ശ​രീ​ര​ത്തി​ന് ഭ​ക്ഷ​ണം എ​ന്ന​തു​പോ​ലെ മ​ന​സി​ന്‍റെ പോ​ഷ​കാ​ഹാ​ര​മാ​ണ് വാ​യ​ന. ന​മ്മോ​ടെ​ന്നും ചേ​ര്‍​ന്നു നി​ല്‍​ക്കു​ന്ന, കൂ​ടെ ന​ട​ക്കു​ന്ന, ന​മ്മെ മ​ന​സി​ലാ​ക്കു​ന്ന കൂ​ട്ടു​കാ​രാ​യി, സ​ന്ത​ത​സ​ഹ​ചാ​രി​യാ​യി ന​മ്മു​ടെ ചി​ന്ത​ക​ളെ പ​രി​പോ​ഷി​പ്പി​ക്കു​ന്ന പു​സ്ത​ക​ങ്ങ​ള്‍ വാ​യ​ന​യു​ടെ ലോ​ക​ത്തി​ലേ​ക്ക് ന​മ്മെ കൈ​പി​ടി​ച്ചു​യ​ര്‍​ത്തു​ന്നു.

ല​ഹ​രി​യു​ടെ ഈ ​ലോ​ക​ത്തി​ല്‍ വാ​യ​ന ല​ഹ​രി​യാ​യി മാ​റേ​ണ്ടു​ന്ന, വാ​യ​ന​യെ സ്വ​ന്ത​മാ​ക്കേ​ണ്ട കാ​ല​ഘ​ട്ടം അ​തി​ക്ര​മി​ച്ചി​രി​ക്കു​ന്നു. മ​ന​സി​ന് ശാ​ന്ത​ത​യും ചി​ന്ത​ക​ള്‍​ക്ക് പ​രി​പോ​ഷ​ണ​വും ന​ല്‍​കു​ന്ന വാ​യ​ന​യെ ന​മു​ക്കു പ്രോ​ത്സാ​ഹി​പ്പി​ക്കാം. പു​സ്ത​ക​ത്തെ കൂ​ട്ടു​കാ​രാ​ക്കാം.​വാ​യ​ന​യി​ല്‍ സ​ര്‍​ഗാ​ത്മ​ക​ത​യു​ടെ ലോ​കം തീ​ര്‍​ക്കാം. ഏ​വ​ര്‍​ക്കും വാ​യ​നാ​ദി​നാ​ശം​സ​ക​ള്‍.

തേ​ജാ​ല​ക്ഷ്മി.
വെ​സ്റ്റ്ഹി​ല്‍ സെ​ന്‍റ് മൈ​ക്കി​ള്‍​സ് ഗേ​ള്‍​സ് എ​ച്ച്എ​സ്എ​സ് പ​ത്താം ക്ലാ​സ്
വി​ദ്യാ​ര്‍​ഥി​നി.

‘പ്ര​തി​സ​ന്ധി​ക​ളെ തരണം ചെയ്യാനൊരു ഓർമക്കുറിപ്പ്’

ര​ണ്ടു ദി​വ​സ​ങ്ങ​ള്‍​ക്ക് മു​ന്പ് ഞാ​നൊ​രു പു​സ്ത​കം വാ​യി​ക്കു​ക​യു​ണ്ടാ​യി. അ​തെ​ന്നെ എ​ത്ര​ത്തോ​ളം സ്വാ​ധീ​നി​ച്ചു എ​ന്ന് വാ​ക്കു​ക​ളി​ലൂ​ടെ വ​ര്‍​ണി​ക്കാ​ന്‍ സാ​ധി​ക്കി​ല്ല. ബാ​ബു ഏ​ബ്ര​ഹാം ര​ചി​ച്ച "ക​മ്പി​ളി​ക്ക​ണ്ട​ത്തെ ക​ല്‍​ഭ​ര​ണി​ക​ള്‍' എ​ന്ന ഓ​ര്‍​മ​ക്കു​റി​പ്പാ​ണ​ത്. ജീ​വി​താ​നു​ഭ​വ​ങ്ങ​ളു​ടെ​യും പോ​രാ​ട്ട​ങ്ങ​ളു​ടെ​യും ഹൃ​ദ​യ​സ്പ​ര്‍​ശി​യാ​യ ആ​വി​ഷ്‌​കാ​ര​മാ​ണ് ഈ ​പു​സ്ത​കം.

ദാ​രി​ദ്ര്യ​വും പ്ര​തി​സ​ന്ധി​ക​ളും നി​റ​ഞ്ഞ ബാ​ല്യ​കാ​ല ജീ​വി​ത​ത്തി​ല്‍ നി​ന്ന് ആ​ത്മ​വി​ശ്വാ​സ​വും ക​ഠി​നാ​ധ്വാ​ന​വും കൊ​ണ്ട് ഉ​യ​ര്‍​ന്നു​വ​ന്ന ക​ഥാ​കൃ​ത്തി​ന്‍റെ അ​നു​ഭ​വ​ങ്ങ​ളാ​ണ് പു​സ്ത​ക​ത്തി​ല്‍ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. കു​ടും​ബ​ബ​ന്ധ​ങ്ങ​ളു​ടെ മ​ഹ​ത്വം, അ​മ്മ​യു​ടെ സ്‌​നേ​ഹ​വും ത്യാ​ഗ​വും ജീ​വി​ത​മൂ​ല്യ​ങ്ങ​ളു​ടെ പ്രാ​ധാ​ന്യം എ​ന്നി​വ ഈ ​കൃ​തി​യു​ടെ പ്ര​ധാ​ന പ്ര​മേ​യ​ങ്ങ​ളാ​ണ്.

ല​ളി​ത​വും ഹൃ​ദ​യ​സ്പ​ര്‍​ശി​യു​മാ​യ ഭാ​ഷാ​ശൈ​ലി വാ​യ​ന​ക്കാ​രെ ക​ഥ​യോ​ട് കൂ​ടു​ത​ല്‍ അ​ടു​പ്പി​ക്കു​ന്നു. ജീ​വി​ത​ത്തി​ല്‍ പ്ര​തി​സ​ന്ധി​ക​ളെ ധൈ​ര്യ​ത്തോ​ടെ നേ​രി​ടാ​നും വി​ജ​യ​ത്തി​ലേ​ക്ക് മു​ന്നേ​റാ​നും നാ​മോ​രോ​രു​ത്ത​ര്‍​ക്ക് പ്ര​ചോ​ദ​നം ന​ല്‍​കു​ന്ന മി​ക​ച്ച ഒ​രു ഓ​ര്‍​മ​ക്കു​റി​പ്പാ​ണ് ഈ ​പു​സ്ത​കം.

‘ഓ​രോ പു​സ്ത​ക​വും പു​തി​യ ലോ​ക​ത്തേക്ക് വാ​തി​ല്‍ തു​റ​ക്കു​ന്നു’

ഓ​രോ പു​സ്ത​ക​വും ഒ​രു പു​തി​യ അ​നു​ഭ​വ​വും വെ​ളി​ച്ച​വും ന​ല്‍​കു​ന്നു. ഒ​രു പു​സ്ത​കം വാ​യി​ക്കു​മ്പോ​ള്‍ നാം ​വെ​റും അ​ക്ഷ​ര​ങ്ങ​ള്‍ വാ​യി​ക്കു​ക​യ​ല്ല ചെ​യ്യു​ന്ന​ത്. അ​തി​ലൂ​ടെ മ​റ്റൊ​രാ​ളു​ടെ അ​നു​ഭ​വ​ങ്ങ​ളും ചി​ന്ത​ക​ളും ജീ​വി​ത​പാ​ഠ​ങ്ങ​ളും അ​റി​യു​ക​യാ​ണ്.

ഓ​രോ പു​സ്ത​ക​ത്തി​നും ന​മ്മെ പു​തി​യ കാ​ര്യ​ങ്ങ​ള്‍ പ​ഠി​പ്പി​ക്കാ​നും ലോ​ക​ത്തെ മ​റ്റൊ​രു കാ​ഴ്ച്ച​പ്പാ​ടി​ല്‍ കാ​ണാ​നും സ​ഹാ​യി​ക്കു​ന്നു. ചി​ല പു​സ്ത​ക​ങ്ങ​ള്‍ അ​റി​വ് വ​ര്‍​ധി​പ്പി​ക്കു​മ്പോ​ള്‍ മ​റ്റു ചി​ല​ത് ജീ​വി​ത​ത്തെ​ക്കു​റി​ച്ച് കൂ​ടു​ത​ല്‍ ആ​ഴ​ത്തി​ല്‍ ചി​ന്തി​ക്കാ​ന്‍ പ്രേ​രി​പ്പി​ക്കു​ന്നു. ചി​ല​പ്പോ​ള്‍ പ്ര​തി​സ​ന്ധി​ക​ളെ നേ​രി​ടാ​നു​ള്ള ആ​ത്മ​വി​ശ്വാ​സ​വും ന​ല്‍​കു​ന്നു. വാ​യ​ന​യി​ലൂ​ടെ മ​നു​ഷ്യ​ര്‍ അ​റി​വി​ല്‍ മാ​ത്ര​മ​ല്ല വ്യ​ക്തി​ത്വ​ത്തി​ലും വ​ള​രു​ന്നു.

ചു​രു​ക്ക​ത്തി​ല്‍ ഓ​രോ പു​സ്ത​ക​വും ഒ​രു പു​തി​യ ലോ​ക​ത്തി​ന്‍റെ വാ​തി​ല്‍ തു​റ​ക്കു​ന്നു. ഓ​രോ വാ​യ​ന​യും ന​മ്മു​ടെ ചി​ന്ത​ക​ള്‍​ക്ക് പു​തി​യ വെ​ളി​ച്ചം പ​ക​രു​ന്നു. അ​തു​പോ​ലെ ത​ന്നെ പ​ത്ര​വാ​യ​ന​യും കു​ട്ടി​ക​ളു​ടെ അ​റി​വും പൊ​തു​വി​ജ്ഞാ​ന​വും വ​ര്‍​ധി​പ്പി​ക്കാ​ന്‍ വ​ള​രെ സ​ഹാ​യ​ക​ര​മാ​ണ്. ഇ​ത് ഭാ​ഷാ​പ​ര​മാ​യ ക​ഴി​വു​ക​ളും വാ​യ​നാ​ശീ​ല​വും മെ​ച്ച​പ്പെ​ടു​ത്തി ലോ​ക​ത്ത് ന​ട​ക്കു​ന്ന കാ​ര്യ​ങ്ങ​ളെ​ക്കു​റി​ച്ചും ബോ​ധ​വാ​ന്‍​മാ​രാ​ക്കു​ന്നു.

ശി​ഖ ബാ​ബു.
ഒന്പ​താം ക്ലാ​സ്,
സെ​ന്‍റ് ജോ​സ​ഫ്‌​സ്
എ​ച്ച്എ​സ്എ​സ്,
കോ​ട​ഞ്ചേ​രി.
(ദീ​പി​ക ക​ള​ര്‍ ഇ​ന്ത്യ സീ​സ​ണ്‍ 3 ജേ​താ​വ്)

 

Tags : Local News Nattuvishesham Kozhikode

Recent News

Corehub Up