നിർമാണം പുരോഗമിക്കുന്ന മുനമ്പം-അഴീക്കോട് പാലം.
ചെറായി: ദ്രുതഗതിയിൽ നിർമാണം നടക്കുന്ന മുനമ്പം-അഴീക്കോട് പാലം മുനമ്പം കര തൊടാൻ ഇനി മൂന്നു ഗർഡറുകളുടെ ദൂരം മാത്രം.
അഴീക്കോട് നിന്ന് നിർമാണം തുടങ്ങിയ പാലത്തിന്റെ, കായലിലെ മൂന്നു ഗർഡറുകളാണ് ഇനി സ്ഥാപിക്കാനുള്ളത്. ഇതിൽ ഒരെണ്ണം അടുത്ത ആഴ്ച സ്ഥാപിക്കും.
മുനമ്പം ഭാഗത്ത് കരയിൽ അപ്രോച്ചിലെ തൂണുകളിൽ നാല് ഗർഡറുകൾ കൂടി സ്ഥാപിക്കേണ്ടതുണ്ട്. ഇതു കൂടി പൂർത്തീകരിച്ചാൽ നിർമാണം അവസാന ഘട്ടത്തിലെത്തും.
തുടർന്ന് മുനമ്പം ഭാഗത്തെ അപ്രോച്ച് റോഡിന്റെ പണികളും പാലത്തിൽ നടപ്പാത, സൈക്കിൾ പാത, വൈദ്യുതി വിളക്കുകൾ എന്നിവയും കൂടി സ്ഥാപിച്ച് കഴിഞ്ഞാൽ പണി പൂർത്തിയാകും.
അപ്രോച്ച് ഉൾപ്പടെ 1123 മീറ്റർ നീളവും 15.7 മീറ്റർ വീതിയുമുള്ള പാലത്തിന് 1.5 മീറ്റർ വീതിയുള്ള നടപ്പാതയും 1.80 മീറ്റർ വീതിയുള്ള സൈക്കിൾ ട്രാക്കുമാണ് ഉള്ളത്.