x
ad
Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ല​ഹ​രി​ക്കെ​തി​രേ ന​ശാ​മു​ക്‌​ത്‌ യു​വ ഫോ​ർ വി​ക​സി​ത് അ​ഭി​യാ​ന് തു​ട​ക്ക​മാ​യി

വെബ്ഡെസ്ക്
Published: August 5, 2026 01:16 AM IST | Updated: August 5, 2026 01:16 AM IST

പ്രതീകാത്മക ചിത്രം

ക​ണ്ണൂ​ർ: ല​ഹ​രി വി​പ​ത്തി​നെ​തി​രാ​യി ദേ​ശീ​യ​ത​ല​ത്തി​ലു​ള്ള യു​വ​ജ​ന മു​ന്നേ​റ്റ​മാ​യ ന​ശാ​മു​ക്‌​ത് യു​വ ഫോ​ർ വി​ക​സി​ത് ഭാ​ര​ത് സ​ങ്ക​ൽ​പ്പ് അ​ഭി​യാ​ന് ജി​ല്ല​യി​ൽ തു​ട​ക്ക​മാ​യി. ക​ണ്ണൂ​ർ എ​സ്എ​ൻ കോ​ള​ജി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി വീ​ഡി​യോ കോ​ൺ​ഫ​റ​ൻ​സി​ലൂ​ടെ പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ യു​വ​ജ​ന​കാ​ര്യ കാ​യി​ക മ​ന്ത്രാ​ല​യ​ത്തി​ന് കീ​ഴി​ൽ മൈ ​ഭാ​ര​ത് ആ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്.

ഉ​ദ്ഘാ​ട​ന​ത്തി​നുശേ​ഷം ല​ഹ​രി​ക്കെ​തി​രേ ബോ​ധ​വ​ത്ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വി​ധ മ​ത്സ​ര​ങ്ങ​ൾ അ​ര​ങ്ങേ​റി. ക​വി​താ ര​ച​ന, പ്ര​സം​ഗം, പെ​യി​ന്‍റിം​ഗ്, സം​ഘ നൃ​ത്തം, സം​ഘ​ഗാ​നം, മു​ദ്രാ​വാ​ക്യ ര​ച​ന തു​ട​ങ്ങി എ​ട്ട് വി​ഭാ​ഗ​ങ്ങ​ളി​ൽ മ​ത്സ​രം ന​ട​ന്നു. 250 ഓ​ളം യു​വാ​ക്ക​ൾ പ​ങ്കെ​ടു​ത്തു. വി​ജ​യി​ക​ൾ​ക്ക് സ​മ്മാ​ന​ദാ​നം ന​ൽ​കി.

ല​ഹ​രി ഉ​പ​യോ​ഗി​ക്കു​ന്ന​വ​രെ പി​ന്തി​രി​പ്പി​ക്കു​ക​യും യു​വാ​ക്ക​ളെ ല​ഹ​രി​ക്കെ​തി​രാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ അം​ബാ​സ​ഡ​ർ​മാ​രാ​ക്കി മാ​റ്റാ​നു​മാ​ണ് പ​ദ്ധ​തി ല​ക്ഷ്യ​മി​ടു​ന്ന​ത്. വ​രു​ന്ന നൂ​റ് ഞാ​യ​റാ​ഴ്ച​ക​ളി​ൽ രാ​ജ്യ​ത്തെ​ങ്ങും വി​വി​ധ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കും. ജി​ല്ലാ​ത​ല മ​ത്സ​ര​ത്തി​ൽ ഒ​ന്നാം സ​മ്മാ​നം നേ​ടു​ന്ന​വ​ർ സം​സ്ഥാ​ന​ത​ല മ​ത്സ​ര​ത്തി​ൽ യോ​ഗ്യ​ത നേ​ടും. അ​വി​ടെ വി​ജ​യി​ക്കു​ന്ന​വ​ർ​ക്ക് ദേ​ശീ​യ​ത​ല മ​ത്സ​ര​ത്തി​ലേ​ക്കും ഒ​പ്പം സ്വാ​ത​ന്ത്ര്യ ദി​നാ​ഘോ​ഷ​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​നും അ​വ​സ​രം ല​ഭി​ക്കും.
ജി​ല്ലാ​ത​ല മ​ത്സ​ര​ങ്ങ​ളു​ടെ വി​ജ​യി​ക​ൾ:

ഗ്രൂ​പ്പ് ഡാ​ൻ​സ്-​ഒ​ന്നാം​സ്ഥാ​നം-​പ​യ്യ​ന്നൂ​ർ കോ​ള​ജ്, മൈം - ​കോ​ള​ജ് ഓ​ഫ് ന​ഴ്‌​സിം​ഗ് ത​ല​ശേ​രി, ഗ്രൂ​പ്പ് സോം​ഗ്-​എ​സ്എ​ൻ കോ​ള​ജ് ക​ണ്ണൂ​ർ, പ്ര​സം​ഗ മ​ത്സ​രം-​ഗോ​പി​ക പാ​ല​ക്ക​ൽ, പെ​യി​ന്‍റിം​ഗ് - പി. ​വി​ശാ​ൽ, സ്ലോ​ഗ​ൻ റൈ​റ്റിം​ഗ് - മാ​ന​സി, റീ​ൽ മേ​ക്കിം​ഗ്- എം​ജി കോ​ള​ജ്.

 

Tags : Nattuvishesham DistrictNews DeepikaNews Drug

Recent News

Corehub Up