x
ad
Mon, 12 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ണ്ടെ​യ്ന​റി​ൽ ഉ​ട​ക്കി വ​ല ന​ശി​ച്ചു

വെബ് ഡെസ്ക്
Published: October 11, 2026 10:29 PM IST | Updated: October 11, 2026 10:29 PM IST

ക​ണ്ടെ​യ്ന​റി​ൽ ഉ​ട​ക്കി​യ വ​ല തൊ​ഴി​ലാ​ളി​ക​ളു​ടെ സ​ഹാ​യ​ത്താ​ൽ വ​ല​യെ​ടു​ക്കാ​നു​ള്ള ശ്ര​മം ന​ട​ത്തു​ന്നു.

അ​മ്പ​ല​പ്പു​ഴ: മ​ത്സ്യ​ബ​ന്ധ​ന​ത്തി​നി​ടെ പു​റം ക​ട​ലി​ൽ ക​ണ്ടെ​യ്ന​റി​ൽ ഉ​ട​ക്കി വ​ല ന​ശി​ച്ചു. ഏ​ക​ദേ​ശം 18 ല​ക്ഷം രൂ​പ​യു​ടെ ന​ഷ്ടം. അ​മ്പ​ല​പ്പു​ഴ സ്വ​ദേ​ശി​ക​ളാ​യ പ്ര​ഭാ​ഷ്, സ​ന്തോ​ഷ് എ​ന്നി​വ​രു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ശ​ബ​രി​മ​ല അ​യ്യ​ൻ എ​ന്ന ഡി​സ്കോ വള്ളത്തിന്‍റെ വ​ല​യാ​ണ് ന​ശി​ച്ച​ത്. ഇ​ന്ന​ലെ രാ​വി​ലെ​യാ​ണ് 28 തൊ​ഴി​ലാ​ളി​ക​ളു​മാ​യി അ​മ്പ​ല​പ്പു​ഴ​യി​ൽനി​ന്ന് മ​ത്സ്യ ബ​ന്ധ​ന​ത്തി​ന് പു​റ​പ്പെ​ട്ട​ത്.

നാ​ല് നോ​ട്ടി​ക്ക​ൽ മൈ​ൽ അ​ക​ലെ മ​ത്സ്യബ​ന്ധ​നം ന​ട​ത്തു​ന്ന​തി​നി​ടെ​യാ​ണ് ക​ണ്ടെ​യ്ന​റി​ൽ ഉ​ട​ക്കി വ​ല ന​ശി​ച്ച​ത്. വ​ല​യി​ലു​ണ്ടാ​യി​രു​ന്ന ല​ക്ഷ​ങ്ങ​ൾ വി​ലമ​തി​ക്കു​ന്ന മ​ത്തി​യും ന​ഷ്ട​പ്പെ​ട്ടു. തൊ​ട്ട​ടു​ത്ത് മ​ത്സ്യബ​ന്ധ​നം ന​ട​ത്തി​യി​രു​ന്ന മ​റ്റ് വ​ള്ള​ങ്ങ​ളി​ലെ തൊ​ഴി​ലാ​ളി​ക​ളു​ടെ സ​ഹാ​യ​ത്താ​ൽ വ​ല​യെ​ടു​ക്കാ​നു​ള്ള ശ്ര​മം ന​ട​ക്കു​ക​യാ​ണ്.

Tags : NattuVishesham DistrictNews

Recent News

Corehub Up