x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ന​ന്ദി​യോ​ട് കുടുംബാരോഗ്യകേന്ദ്രത്തിലെ പു​തി​യ കെട്ടിടം തു​റ​ന്നു​കൊ​ടു​ക്ക​ണം


Published: June 4, 2026 07:19 AM IST | Updated: June 4, 2026 07:19 AM IST

വ​ണ്ടി​ത്താ​വ​ളം: ന​ന്ദി​യോ​ട് കു​ടും​ബാ​രോ​ഗ്യ​കേ​ന്ദ്രം കോ​മ്പൗ​ണ്ടി​ൽ നി​ർ​മി​ച്ച ഒ​പി - ഐ​പി ബ്ലോ​ക്ക് അ​ടി​യ​ന്ത​ര​മാ​യി തു​റ​ന്നു​കൊ​ടു​ക്ക​ണ​മെ​ന്നാ​വ​ശ്യം. മൂ​ന്നു​കോ​ടി​രൂ​പ ചെ​ല​വി​ൽ ര​ണ്ടു​നി​ല​ക​ളി​ൽ നി​ർ​മി​ക്കു​ന്ന ബ്ലോ​ക്കി​ന്‍റെ ഗ്രൗ​ണ്ട് ഫ്ലോ​ർ ആ​റു​മാ​സം​മു​ന്പ് നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യി ഉ​ദ്ഘാ​ട​ന​വും ന​ട​ത്തി​യി​രു​ന്നു.

എ​ന്നാ​ൽ വി​വി​ധ കാ​ര​ണം​പ​റ​ഞ്ഞ് അ​ധി​കൃ​ത​ർ പു​തി​യ ബ്ലോ​ക്കി​ന്‍റെ സേ​വ​നം നീ​ട്ടി​ക്കൊ​ണ്ടു​പോ​കു​ന്ന​ത് നാ​ട്ടു​കാ​രു​ടെ അ​മ​ർ​ഷ​ത്തി​നു കാ​ര​ണ​മാ​ക്കി​യി​ട്ടു​ണ്ട്.
നി​ല​വി​ൽ ആ​ശു​പ​ത്രി​യി​ൽ 200 മു​ത​ൽ 300 പേ​ർ വ​രെ പേ​ർ ചി​കി​ത്സ​യ്ക്കു വ​രാ​റു​ണ്ട്. ലാ​ബി​നു വേ​ണ്ട സൗ​ക​ര്യം ചെ​യ്യാ​ത്ത​താ​ണ് പു​തി​യ ബ്ലോ​ക്കി​ലേ​ക്കു പ്ര​വ​ർ​ത്ത​നം മാ​റ്റാ​ൻ ത​ട​സ​മാ​യി​രി​ക്കു​ന്ന​ത്.

നി​ല​വി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന കെ​ട്ടി​ട​ത്തി​ൽ മൂ​ന്ന് ഡോ​ക്‌​ട​ർ​മാ​ർ​ക്കും ഫാ​ർ​മ​സി, ഡ്ര​സിം​ഗ് റൂം ​എ​ന്നി​വ​യ്ക്കും അ​ത്യാ​വ​ശ്യ ചി​കി​ത്സ​ക്ക് വ​രു​ന്ന​വ​ർ​ക്ക് വൈ​കു​ന്നേ​രം​വ​രെ കി​ട​ത്തി​ചി​കി​ത്സ​ക്കും ഏ​റെ വി​ഷ​മ​ക​ര​മാ​വു​ന്നു​ണ്ട്. പു​തി​യ ബ്ലോ​ക്കി​ലേ​ക്കു ചി​കി​ത്സ മാ​റ്റി​യി​ല്ലെ​ങ്കി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ക്കാ​നാ​ണ് ജ​ന​ങ്ങ​ളു​ടെ തീ​രു​മാ​നം.

Tags : nattu vishesham new building Nandiyod Family

Recent News

Corehub Up