െ പൊലിസ് കസ്റ്റഡിയിലുള്ള വാഹനങ്ങൾ.
നിലമ്പൂർ: നിലമ്പൂർ പൊലിസ് സൂക്ഷിക്കുന്ന വാഹനങ്ങൾ ഉടമകൾക്ക് തിരിച്ചെടുക്കാൻ അവസരം. കേസുകളിൽ ഉൾപ്പെടാത്ത വാഹനങ്ങളാണ് തിരച്ചെടുക്കാനാകുക. ആർസിയും മറ്റു മതിയായ രേഖകളുമായി സ്റ്റേഷനിൽ നേരിട്ടെത്തിയാൽ മാത്രമേ വാഹനം തിരിച്ചെടുക്കാനാകൂയെന്ന് പൊലിസ് അറിയിച്ചു.
വിവിധ സ്ഥലങ്ങളിൽ നിന്ന് പൊലിസ് കണ്ടെത്തിയ ശേഷം ഡിവൈഎസ്പി ഓഫിസ് പരിസരത്തേക്ക് മാറ്റിയ 181 വാഹനങ്ങളാണ് ഉടമകൾക്ക് തിരിച്ചെടുക്കാൻ അവസരമുള്ളത്. വാഹന നമ്പർ ഇല്ലാത്തതും വ്യജ നമ്പറിൽ ഓടിയിരുന്നതുമായ വാഹനങ്ങൾ ഇക്കൂട്ടത്തിലുണ്ട്.
ആർസിയിലെ വാഹന നമ്പറും ചെയ്സിസ് നമ്പറും ഒത്തു നോക്കിയ ശേഷം മാത്രമാകും വാഹനം വിട്ടുനൽകുക. മോട്ടോർ വാഹന വകുപ്പിന്റെ അനുമതിയോടു കൂടിയാകും നടപടികൾ പൂർത്തീകരിക്കുകയെന്ന് എസ്ഐ തോമസ്കുട്ടി ജോസഫ് പറഞ്ഞു.
ഉടമകൾ വാഹനങ്ങൾ 30 ദിവസത്തിനകം തിരിച്ചെടുക്കണമെന്നും അതിന് ശേഷവും ഉടമകൾ എത്താത്ത വാഹനങ്ങൾ ലേലം ചെയ്ത് തുടർ നടപടികൾ സ്വീകരിക്കുന്നതാണെന്നും പൊലിസ് അറിയിച്ചു.