x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

​​കാ​​റി​​ല്‍​നി​​ന്നി​​റ​​ങ്ങി ജ​​ന​​ങ്ങ​​ളെ അ​​ഭി​​വാ​​ദ്യം ചെ​​യ്തു;  പെ​​രു​​ന്ന​​യി​​ല്‍ ആ​​വേ​​ശ​​മാ​​യി പ്ര​​ധാ​​ന​​മ​​ന്ത്രി


Published: April 5, 2026 12:28 AM IST | Updated: April 5, 2026 12:28 AM IST

 

ച​​ങ്ങ​​നാ​​ശേ​​രി: ജ​​ന​​മ​​ധ്യ​​ത്തി​​ല്‍ ന​​രേ​​ന്ദ്ര​​മോ​​ദി കാ​​റി​​ല്‍​നി​​ന്നി​​റ​​ങ്ങി ജ​​ന​​ങ്ങ​​ളെ അ​​ഭി​​വാ​​ദ്യം ചെ​​യ്ത​​തു പെ​​രു​​ന്ന​​യ്ക്ക് ആ​​വേ​​ശ​​മാ​​യി.

പെ​​രു​​ന്ന എ​​ന്‍​എ​​സ്എ​​സ് ഹി​​ന്ദു​​കോ​​ള​​ജ് മൈ​​താ​​ന​​ത്ത് ഹെ​​ലി​​കോ​​പ്റ്റ​​റി​​ല്‍ വ​​ന്നി​​റ​​ങ്ങി തി​​രു​​വ​​ല്ല​​യി​​ല്‍​ന​​ട​​ന്ന എ​​ന്‍​ഡി​​എ തെ​​ര​​ഞ്ഞെ​​ടു​​പ്പ് പൊ​​തു​​സ​​മ്മേ​​ള​​ന​​ത്തി​​ല്‍ പ​​ങ്കെ​​ടു​​ക്കാ​​നാ​​യി പോ​​കും​​വ​​ഴി​​യാ​​ണ് പ്ര​​ധാ​​ന​​മ​​ന്ത്രി ന​​രേ​​ന്ദ്ര​​മോ​​ദി പെ​​രു​​ന്ന മ​​ന്നം ജ​​ഗ്ഷ​​നി​​ല്‍ വാ​​ഹ​​നം നി​​ര്‍​ത്തി ആ​​ളു​​ക​​ളെ അ​​ഭി​​വാ​​ദ്യം ചെ​​യ്ത​​ത്. അ​​പ്ര​​തീ​​ക്ഷി​​ത​​മാ​​യി പ്ര​​ധാ​​ന​​മ​​ന്ത്രി കാ​​റി​​ല്‍​നി​​ന്നി​​റ​​ങ്ങി അ​​ഭി​​വാ​​ദ്യം ചെ​​യ്ത​​പ്പോ​​ള്‍ റോ​​ഡി​​ന് ഇ​​രു​​വ​​ശ​​വും നി​​ന്ന​​വ​​ര്‍ കൈ​​ക​​ളു​​യ​​ര്‍​ത്തി പ്ര​​ധാ​​ന​​മ​​ന്ത്രി​​ക്ക് ജ​​യ്‌​​വി​​ളി​​ക​​ള്‍ മു​​ള​​ക്കി.

ഇ​​രു​​നൂ​​റ് മീ​​റ്റ​​ളോ​​ളം ദൂ​​രം ജ​​ന​​ങ്ങ​​ളെ അ​​ഭി​​വാ​​ദ്യം​​ചെ​​യ്ത​​ശേ​​ഷ​​മാ​​ണ് ന​​രേ​​ന്ദ്ര​​മോ​​ദി കാ​​റി​​നു​​ള്ളി​​ലേ​​ക്കു ക​​ട​​ന്ന​​ത്. ജ​​ന​​ങ്ങ​​ള്‍​ക്ക് പ്ര​​ധാ​​ന​​മ​​ന്ത്രി​​യെ കാ​​ണാ​​വു​​ന്ന​​വി​​ധം സാ​​വ​​ധാ​​ന​​മാ​​ണ് അ​​ദ്ദേ​​ഹം സ​​ഞ്ച​​രി​​ച്ച വാ​​ഹ​​നം ക​​ട​​ന്നു​​പേ​​യ​​ത്. സു​​ര​​ക്ഷാ ഉ​​ദ്യോ​​ഗ​​സ്ഥ​​ര്‍ കൈ​​മാ​​റി​​യ താ​​മ​​ര​​ചി​​ഹ്ന​​വും അ​​ദ്ദേ​​ഹം ഉ​​യ​​ര്‍​ത്തി​​ക്കാ​​ട്ടി.

ഉ​​ച്ച​​ക​​ഴി​​ഞ്ഞ് മൂ​​ന്നി​​നാ​​ണ് പ്ര​​ധാ​​ന​​മ​​ന്ത്രി പെ​​രു​​ന്ന എ​​ന്‍​എ​​സ്എ​​സ് കോ​​ള​​ജ് മൈ​​താ​​ന​​ത്ത് ഹെ​​ലി​​കോ​​പ്റ്റ​​റി​​ല്‍ ഇ​​റ​​ങ്ങി​​യ​​ത്. തി​​രു​​വ​​ല്ല​​യി​​ലെ സ​​മ്മേ​​ള​​ന​​ത്തി​​നു​​ശേ​​ഷം വൈ​​കു​​ന്നേ​​രം അ​​ഞ്ചി​​നു തി​​രി​​കെ പെ​​രു​​ന്ന​​യി​​ല്‍ എ​​ത്തി ഹെ​​ലി​​കോ​​പ്റ്റ​​ര്‍ മാ​​ര്‍​ഗം മ​​ട​​ങ്ങി. മോ​​ദി​​യു​​ടെ സ​​ന്ദ​​ര്‍​ശ​​ന​​വു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് ഇ​​ന്ന​​ലെ ഉ​​ച്ച​​മു​​ത​​ല്‍ വൈ​​കു​​ന്നേ​​രം ആ​​റു​​വ​​രെ ച​​ങ്ങ​​നാ​​ശേ​​രി​​യി​​ലും പ​​രി​​സ​​ര​​മു​​ള്ള പ്ര​​ദേ​​ശ​​ങ്ങ​​ളി​​ലും സു​​ര​​ക്ഷാ ക്ര​​മീ​​ക​​ര​​ണ​​ങ്ങ​​ളും ക​​ടു​​ത്ത ഗ​​താ​​ഗ​​ത നി​​യ​​ന്ത്ര​​ണ​​ങ്ങ​​ളും ഏ​​ര്‍​പ്പെ​​ടു​​ത്തി​​യി​​രു​​ന്നു.

Tags : nattu vishesham car and greeted the people

Recent News

Corehub Up