x
ad
Mon, 17 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചി​ങ്ങ​മാ​സ​പൂ​ജ​യ്ക്കാ​യി ശ​ബ​രി​മ​ല ന​ട തു​റ​ന്നു

വെബ് ഡെസ്ക്
Published: August 17, 2026 12:15 AM IST | Updated: August 17, 2026 12:15 AM IST

ശബരിമല ക്ഷേത്രം

പ​ത്ത​നം​തി​ട്ട: ചി​ങ്ങ​മാ​സ പൂ​ജ​യ്ക്കാ​യി ശ​ബ​രി​മ​ല ന​ട തു​റ​ന്നു. താ​ഴ​മ​ണ്‍ മ​ഠ​ത്തി​ലെ ഇ​ള​മു​റ​ക്കാ​ര​ന്‍ ത​ന്ത്രി ക​ണ്ഠ​ര് ബ്ര​ഹ്‌​മ​ദ​ത്ത​ന്‍റെ സാ​ന്നി​ധ്യ​ത്തി​ലാ​യി​രു​ന്നു ന​ട തു​റ​പ്പ്.

അ​ടു​ത്ത ഒ​രു വ​ര്‍​ഷം ശ​ബ​രി​മ​ല​യു​ടെ താ​ന്ത്രി​ക ചു​മ​ത​ല ക​ണ്ഠ​ര് ബ്ര​ഹ്‌​മ​ദ​ത്ത​നാ​ണ്. അ​ച്ഛ​ന്‍ ക​ണ്ഠ​ര് രാ​ജീ​വ​രു​ടെ പി​ന്തു​ട​ര്‍​ച്ച​യാ​യാ​ണ് മ​ക​ന്‍ ഇ​ന്ന​ലെ ചു​മ​ത​ല​യേ​റ്റ​ത്. അ​ച്ഛ​നോ​ടൊ​പ്പം 2023ലും 2024​ലും ശ​ബ​രി​മ​ല​യി​ല്‍ താ​ന്ത്രി​ക ചു​മ​ത​ല​ക​ള്‍ നി​ര്‍​വ​ഹി​ച്ചി​രു​ന്നു. ത​ന്ത്രി​യാ​യു​ള്ള ഔ​ദ്യോ​ഗി​ക നി​യ​മ​ന​ത്തി​നു​ശേ​ഷം ഇ​താ​ദ്യ​മാ​യാ​ണ് ഇ​ന്ന​ലെ മ​ല ക​യ​റി​യ​ത്.

മേ​ല്‍​ശാ​ന്തി ഇ.​ഡി. പ്ര​സാ​ദ് ന​മ്പൂ​തി​രി​യാ​ണ് ഇ​ന്ന​ലെ ന​ട​തു​റ​ന്ന് ദീ​പം തെ​ളി​ച്ച​ത്. തു​ട​ര്‍​ന്ന് പ​തി​നെ​ട്ടാം പ​ടി​ക്ക് താ​ഴെ ആ​ഴി​യി​ല്‍ അ​ഗ്നി പ​ക​ര്‍​ന്നു. ഇ​ന്നു പു​ല​ര്‍​ച്ചെ അ​ഞ്ചി​നു ന​ട തു​റ​ക്കും. ചി​ങ്ങ​മാ​സ​പ്പു​ല​രി​യി​ല്‍ അ​യ്യ​പ്പ​ദ​ര്‍​ശ​ന​ത്തി​നാ​യി നി​ര​വ​ധി ഭ​ക്ത​രെ​ത്തും.

ല​ക്ഷാ​ര്‍​ച്ച​ന ഉ​ള്‍​പ്പെ​ടെ ഇ​ന്ന് സ​ന്നി​ധാ​ന​ത്തു​ണ്ടാ​കും. ശ​ബ​രി​മ​ല ഉ​ള്‍​ക്ക​ഴ​ക​ത്തെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​തി​നു​ള്ള ന​റു​ക്കെ​ടു​പ്പും ഇ​ന്നുന​ട​ക്കും. രാ​വി​ലെ ഉ​ഷപൂ​ജ​യ്ക്കു ശേ​ഷ​മാ​ണ് ഉ​ള്‍​ക്ക​ഴ​ക​ത്തെ തെ​ര​ഞ്ഞെ​ടു​ക്കു​ക. മേ​ല്‍​ശാ​ന്തി​യെ പൂ​ജാകാ​ര്യ​ങ്ങ​ളി​ല്‍ സ​ഹാ​യി​ക്കു​ക എ​ന്ന​താ​ണ് ഉ​ള്‍​ക്ക​ഴ​ക​ത്തി​ന്‍റെ ചു​മ​ത​ല. പ​മ്പ ഗ​ണ​പ​തി ക്ഷേ​ത്ര​ത്തി​ലെ മേ​ല്‍​ശാ​ന്തി​മാ​രെ തെ​രെ​ഞ്ഞെ​ടു​ക്കു​ന്ന​തി​നു​ള്ള ന​റു​ക്കെ​ടു​പ്പും ഇ​ന്നാ​ണ് ന​ട​ക്കു​ക.

ഇ​ന്നു മു​ത​ല്‍ വൈ​കു​ന്നേ​രം ദീ​പാ​രാ​ധ​ന​യ്ക്ക് ശേ​ഷം പ​തി​നെ​ട്ടാം പ​ടി​യി​ല്‍ പ​ടി​പൂ​ജ ഉ​ണ്ടാ​കും. ചി​ങ്ങമാ​സ പൂ​ജ​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കി 21ന് ​രാ​ത്രി 10നു ​ന​ട അ​ട​യ്ക്കും. ഓ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പൂ​ജ​ക​ള്‍​ക്കാ​യി 24ന് ​ശ​ബ​രി​മ​ല ന​ട വീ​ണ്ടും തു​റ​ക്കും.

Tags : Nattuvishesham DistrictNews DeepikaNews

Recent News

Corehub Up