എരുമേലി: നെടുംകാവുവയൽ എൽപി സ്കൂളിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞുവീണു. കഴിഞ്ഞ ദിവസം രാത്രിയിൽ കനത്ത മഴയെത്തുടർന്ന് ഇടിഞ്ഞുവീഴുകയായിരുന്നു.
സ്കൂളിന്റെ പുതിയ കെട്ടിടവും അടുക്കള ഭാഗവും മുറ്റവും ഉൾപ്പെടുന്ന ഭാഗത്താണ് ചുറ്റുമതിൽ ഇടിഞ്ഞത്. ഇതോടെ ഇവിടെ ഇനിയും മണ്ണ് ഇടിയാനുള്ള സാധ്യത ഏറെയാണ്.