ദുരിതാശ്വാസ ക്യാമ്പ് നടന്ന കടിയങ്ങാട് എൽപി സ്കൂൾ എസ്. സുനന്ദും വനിതാ ലീഗ് ഷീ ഗാർഡ് വളണ്ടിയർമാരും അധ്യാപകരും ചേർന്ന് ശുചീകരിക്കുന്നു.
കടിയങ്ങാട്: ദുരിതാശ്വാസ ക്യാമ്പായി പ്രവർത്തിച്ച സ്കൂൾ ശുചീകരിച്ചു. കടിയങ്ങാട് എൽപി സ്കൂളാണ് വനിതാ ലീഗ് ചങ്ങരോത്ത് പഞ്ചായത്ത് ഷീ ഗാർഡ് വളണ്ടിയർമാരുടെ നേതൃത്വത്തിൽ ശുചീകരിച്ചത്.
ശുചീകരണത്തിന് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്. സുനന്ദ്, സ്കൂൾ ഹെഡ്മാസ്റ്റർ വി.പി. സുമ, സി. വിജേഷ് കുമാർ, ഷീ ഗാർഡ് വളണ്ടിയർമാരായ ഷബ്ന മൂശാരി കണ്ടി, ജാസിനി ജലീൽ, ഷഫീന ഹാരിസ്, ആഷിഫ കരിമ്പൻ കണ്ടി എന്നിവർ നേതൃത്വം നൽകി.
Tags : Nattuvishesham Local News school cleaned