x
ad
Fri, 4 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​ർ​ത്തി​ക​പു​രം സ്കൂ​ളിന്‍റെ പാ​ർ​ശ്വ​ഭി​ത്തി പ്ര​വൃ​ത്തി നി​ല​ച്ചു


Published: May 27, 2026 06:26 AM IST | Updated: May 27, 2026 06:26 AM IST

ആ​ല​ക്കോ​ട്: ഏ​റെ നാ​ള​ത്തെ കാ​ത്തി​രി​പ്പി​നും പ്ര​ക്ഷോ​ഭ​ങ്ങ​ൾ​ക്കും ശേ​ഷം നി​ർ​മാ​ണ പ്ര​വൃ​ത്തി ആ​രം​ഭി​ച്ച കാ​ർ​ത്തി​ക​പു​രം ഗ​വ. വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ മു​റ്റ​ത്തി​ന്‍റെ പാ​ർ​ശ്വ​ഭി​ത്തി​യു​ടെ നി​ർ​മാ​ണം നി​ല​ച്ചു. സ്കൂൾ തു​റ​ക്കാ​ൻ ദി​വ​സ​ങ്ങ​ൾ മാ​ത്രം ബാ​ക്കി നി​ൽ​ക്കെ ത​ക​ർ​ന്നുവീ​ണ സ്കൂ​ൾ മ​തി​ലി​ന്‍റെ നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ക്കാ​ത്ത​ത് നാ​ട്ടു​കാ​ർ​ക്കും സ്കൂ​ൾ അ​ധി​കൃ​ത​ർ​ക്കും ആ​ശ​ങ്ക​യു​ണ്ടാ​ക്കു​ന്നുണ്ട്.

ര​ണ്ടു വ​ർ​ഷം മു​മ്പാ​ണ് ഉ​ദ​യ​ഗി​രി പ​ഞ്ചാ​യ​ത്തി​ലെ കാ​ർ​ത്തി​ക​പു​രം സ്കൂ​ൾ മു​റ്റ​ത്തി​ന്‍റെ കെ​ട്ട് ശ​ക്ത​മാ​യ മ​ഴ​യി​ൽ ഇ​ടി​ഞ്ഞു വീ​ണ​ത്. ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള സ്കൂ​ളി​ന്‍റെ ത​ക​ർ​ന്ന മ​തി​ൽ പു​ന​ർ​നി​ർ​മി​ക്കു​ന്ന​തി​നു ക​ഴി​ഞ്ഞ വ​ർ​ഷം ടെ​ൻ​ഡ​ർ ന​ൽ​കി എ​ങ്കി​ലും നി​ർ​മാ​ണ പ്ര​വ​ർ​ത്തി ആ​രം​ഭി​ച്ചി​രു​ന്നി​ല്ല.

ഇ​തോ​ടെ ക​ഴി​ഞ്ഞ മ​ഴ​ക്കാ​ല​ത്ത് വി​ദ്യാ​ർ​ഥി​ക​ളും അ​ധ്യാ​പ​ക​രും പി​ടി​എ​യും വ​ള​രെ ആ​ശ​ങ്ക​യോ​ടെയാ​ണ് ക​ഴി​ഞ്ഞി​രു​ന്ന​ത്. ഈ ​വ​ർ​ഷം തു​ട​ക്ക​ത്തി​ൽ ആ​രം​ഭി​ച്ച പ​ണി ര​ണ്ടു മാ​സ​ത്തി​ന​കം പൂ​ർ​ത്തീ​ക​രി ക്കേ​ണ്ട​താ​യി​രു​ന്നു.

എ​ന്നാ​ൽ മാ​സ​ങ്ങ​ളാ​യി നി​ർ​മാ​ണ പ്ര​വൃ​ത്തി സ്തം​ഭി​ച്ചി​രി​ക്കു​ക​യാ​ണ്. ആ​റു​മീ​റ്റ​റോ​ളം ഉ​യ​ര​ത്തി​ലും 55 മീ​റ്റ​റോ​ളം നീ​ള​ത്തി​ലു​മാ​ണ് സം​ര​ക്ഷ​ണ​ഭി​ത്തി നി​ർ​മി​ക്കു​ന്ന​ത്. കെ​ട്ട് ത​ക​ർ​ന്നി​ട്ട് അ​ധി​കൃ​ത​ർ തി​രി​ഞ്ഞു നോ​ക്കാ​തെ വ​ന്ന​തോ​ടെ സ്‌​കൂ​ൾ പി​ടി​എ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ന്ന​ത്തെ മു​ഖ്യ​മ​ന്ത്രി​ക്ക് പ​രാ​തി ന​ൽ​കി​യി​രു​ന്നു. തു​ട​ർ​ന്ന് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് 90 ല​ക്ഷം രൂ​പ അ​നു​വ​ദി​ക്കു​ക​യാ​യി​രു​ന്നു.

കാ​ല​വ​ർ​ഷം ആ​രം​ഭി​ച്ചാ​ൽ വെ​ള്ളം ഒ​ഴു​കി മ​തി​ൽ വീ​ണ്ടും ത​ക​രാ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ എ​ത്ര​യും വേ​ഗം നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യം. ഈ ​ആ​വ​ശ്യം ഉ​ന്ന​യി​ച്ച് ഉ​ദ​യ​ഗി​രി പ​ഞ്ചാ​യ​ത്ത് ഭ​ര​ണ സ​മി​തി വി​ദ്യാ​ഭ്യാ​സ​വ​കു​പ്പി​നും ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ​ക്കും നി​വേ​ദ​നം ന​ൽ​കി​ട്ടു​ണ്ട്.

Tags : nattu vishesham side wall Karthikapuram

Recent News

Corehub Up