x
ad
Thu, 15 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കൈ​യ​ടി​ക്ക​പ്പു​റ​മാ​ണ് ക​ല​യു​ടെ ആ​ത്മീ​യ​ത: അ​ഖി​ല ശ​ശി​ധ​ര​ന്‍

വെബ് ഡെസ്ക്
Published: October 15, 2026 01:04 AM IST | Updated: October 15, 2026 01:04 AM IST

സ​ര്‍​ഗ​സം​വാ​ദ​ത്തി​ല്‍ സി​നി​മാ​താ​രം അ​ഖി​ല ശ​ശി​ധ​ര​ന്‍ പ്ര​സം​ഗി​ക്കു​ന്നു.

കോ​ഴി​ക്കോ​ട്: കൈയ​ടി ല​ഭി​ക്കു​ന്ന​തി​ന​പ്പു​റം ക​ല​യ്ക്ക് എ​ന്ത് അ​ർ​ഥ​മാ​ണു​ള്ള​തെ​ന്ന് ഓ​രോ ക​ലാ​കാ​ര​നും ചി​ന്തി​ക്ക​ണ​മെ​ന്ന് സി​നി​മാ​താ​രം അ​ഖി​ല ശ​ശി​ധ​ര​ന്‍. കേ​സ​രി ന​വ​രാ​ത്രി സ​ര്‍​ഗോ​ത്സ​വ​ത്തി​ന്‍റെ നാ​ലാം ദി​നം ന​ട​ന്ന സ​ര്‍​ഗ​സം​വാ​ദ​ത്തി​ല്‍ ഭാ​ര​തീ​യ​ക​ല​ക​ളി​ലെ ആ​ത്മീ​യ​ത എ​ന്ന വി​ഷ​യ​ത്തി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​വ​ര്‍.

കൈയ​ടി ല​ഭി​ച്ചി​ല്ലെ​ങ്കി​ലും ത​ന്നി​ല്‍ ക​ല നി​ല​നി​ല്‍​ക്കു​മോ​യെ​ന്ന് സ്വ​യം ചോ​ദി​ക്ക​ണം. പ​ര​ബ്ര​ഹ്‌​മ​ത്തെ ഭൗ​തി​ക​ലോ​ക​ത്ത് അ​നു​ഭ​വി​ച്ച​റി​യാ​നു​ള്ള ഉ​പാ​ധി​യാ​ണ് ക​ല​യെ​ന്ന തി​രി​ച്ച​റി​വി​ലാ​ണ് അ​തി​ന്‍റെ ആ​ത്മീ​യ​ത നി​ല​നി​ല്‍​ക്കു​ന്ന​തെ​ന്നും അ​വ​ര്‍ പ​റ​ഞ്ഞു.

മ​ല​ബാ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ഹോ​സ്പി​റ്റ​ല്‍ ആ​ന്‍​ഡ് റി​സ​ര്‍​ച്ച് സെ​ന്‍റ​ര്‍ പ്രി​ന്‍​സി​പ്പ​ല്‍ ഡോ. ​പ്ര​താ​പ് സോ​മ​നാ​ഥ് അ​ധ്യ​ക്ഷ​നാ​യി. ന​വ​രാ​ത്രി സ​ര്‍​ഗോ​ത്സ​വ സ​മി​തി ഉ​പാ​ധ്യ​ക്ഷ വ​ന​ജ എ​സ്. നാ​യ​ര്‍ സ്വാ​ഗ​തം പ​റ​ഞ്ഞു. തു​ട​ര്‍​ന്ന് ബി​ന്ദു ജ​യ​പ്ര​കാ​ശി​ന്‍റെ കു​ച്ചി​പ്പു​ടി, അ​മ്പ​ല​പ്പു​ഴ വി​ജ​യ​കു​മാ​റി​ന്‍റെ സോ​പാ​ന​സം​ഗീ​തം, ബം​ഗ​ളൂ​രു ത​രം​ഗ് അ​ക്കാ​ദ​മി ഓ​ഫ് ആ​ര്‍​ട്‌​സ് അ​വ​ത​രി​പ്പി​ച്ച ഭ​ര​ത​നാ​ട്യം എ​ന്നി​വ അ​ര​ങ്ങേ​റി. വൈ​കി​ട്ട് സ​ര​സ്വ​തി മ​ണ്ഡ​പ​ത്തി​ല്‍ ശ്യാ​മാം​ബ​രം ഭ​ജ​ന​സ​മി​തി​യു​ടെ ഭ​ജ​ന​യും ന​ട​ന്നു.

Tags : spirituality of art NattuVishesham DistrictNews

Recent News

Corehub Up