വേലൂർ: ഗ്രാമപഞ്ചായത്തിൽ പ്രവർത്തനക്ഷമമല്ലാത്ത തെരുവുവിളക്കുകൾ മാറ്റിസ്ഥാപിക്കാൻ പ്രതിപക്ഷ മെംബർമാർ സെക്രട്ടറിയോട് ആവശ്യപ്പെട്ടു. പഞ്ചായത്തിൽ തെരുവുനായക്കളുടേയും ഇഴജന്തുക്കളുടെയും ശല്യം രൂക്ഷമാണ്. തെരുവുവിളക്കുകൾ കത്താത്തതുമൂലം രാത്രികാലത്ത് ആളുകൾക്ക് വളരെയേറെ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്.
എൽഡിഎഫ് മെംബർമാരായ ജമീല രാജീവ്, കെ.വി. അഷ്ന, ബിന്ദു നന്ദനൻ, കെ.ജി. ശ്രീമതി, ഷൈനി ജിബിൻ, ശുഭ അനിൽകുമാർ, ഗീത ബാലകൃഷ്ണൻ എന്നിവരാണ് പഞ്ചായത്ത് സെക്രട്ടറിക്ക് പരാതിനൽകിയത്.