ചാലക്കുടി:എഥനോൾ ഇന്ധന ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നത് പരിമിതപെടുത്തണമെന്ന് ആർജെഡി സംസ്ഥാന സെക്രട്ടറി യൂജിൻ മോറേലി. പെട്രോളിൽ 80 ശതമാനത്തിന് മുകളിൽ എഥനോൾ കലർത്തി വ്യാപാരാടിസ്ഥനത്തിൽ വില്പനനടത്തുന്നത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്രസർക്കാരിന്റെ നയങ്ങൾക്കെതിരെ ആർജെഡി നിയോജകമണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച സായാഹ്ന ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം
എ.എൽ. കൊച്ചപ്പൻ അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി ജോർജ് വി. ഐനിക്കൽ, ഹസീന നിഷാബ്, എൻ.സി.ബോബൻ, പരിയാരം ഗ്രാമപഞ്ചായത്ത് മെമ്പർ ജോസഫ് കര്ത്തനാടൻ, സി.എ. തോമസ്, ജനത പൗലോസ്, പി.കെ. കുട്ടൻ, സാബു തെക്കൻ, ഡേവിസ് താക്കോൽക്കാരൻ, തോമസ് തണ്ടിയേക്കൽ, ബിന്റീഷ് അതിരപ്പിള്ളി തുടങ്ങിയവർ പ്രസംഗിച്ചു.
Tags : The use of ethanol for fuel Nttuvishesham Distict news