കണ്ണൂര്‍ ബിഷപ് ഡോ.അലക്സ് വടക്കുംതല, സഹായമെത്രാന്‍ ഡോ. ഡെന്നിസ് കുറുപ്പശേരി എന്നിവരുടെ നേതൃത്വത്തില്‍ പയ്യന്നൂര്‍ കേളോത്ത് അമലോത്ഭവ മാതാ പള്ളിയില്‍നിന്ന് ഏ
പയ്യന്നൂര്‍: ക്രൈസ്തവരുടെ വലിയ നോന്പാചരണത്തിന്റെ ആദ്യവെള്ളിയാഴ്ചയായ ഇന്നലെ രാവിലെ കണ്ണൂര്‍ രൂപതയിലെ വൈദിക കൂട്ടായ്മ കുരിശിന്റെ വഴി നടത്തി. പയ്യന്നൂര്‍ കേളോത്ത് അമലോത്ഭവ മാതാ പള്ളിയില്‍നിന്ന് ഏഴിമല ലൂർദ്മാതാ പള്ളിയിലേക്ക് നടത്തിയ കുരിശിന്റെ വഴിക്ക് ബിഷപ് ഡോ.അലക്സ് വടക്കുംതല, സഹായമെത്രാന്‍ ഡോ. ഡെന്നിസ് കുറുപ്പശേരി എന്നിവർ നേതൃത്വം നൽകി.
കുരിശിലേക്ക് നോക്കിയാല്‍ തീരാവുന്ന സങ്കടങ്ങളേ നമ്മുടെ ജീവിതത്തിലുള്ളുവെന്നും കുരിശും കുരിശിന്റെ വഴിയും നമ്മുടെ ജീവിതത്തില്‍ ശക്തിയും അനുഗ്രഹങ്ങളുമാണ് നല്‍കുന്നതെന്നും ആമുഖഭാഷണത്തില്‍ ബിഷപ് ഡോ. വടക്കുംതല പറഞ്ഞു. രോഗികളുടെ സൗഖ്യത്തിനായും വിശ്വാസ സമൂഹത്തെയും വൈദികരേയും സമര്‍പ്പിച്ചുള്ള പ്രാര്‍ഥനയോടെയുമാണ് കുരിശിന്റെ വഴി ആരംഭിച്ചത്. നാല്പതോളം വൈദികര്‍ കുരിശുമേന്തി പങ്കാളികളായി.