x
ad
Thu, 30 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പൂ​ർ​വ​വി​ദ്യാ​ർ​ഥി കൂ​ട്ടാ​യ്മ​യി​ൽ സ്ഥാ​പി​ച്ച ക​ട​യി​ൽ മോ​ഷ​ണം

വെബ് ഡെസ്ക്
Published: July 30, 2026 10:45 PM IST | Updated: July 30, 2026 10:45 PM IST

തി​രു​വ​ല്ല: സാ​ന്പ​ത്തി​ക പ​രാ​ധീ​ന​ത​ക​ൾ​ക്കി​ടെ സ​ഹ​പാ​ഠി​ക​ളാ​യി​രു​ന്ന​വ​ർ നി​ർ​മി​ച്ചു ന​ൽ​കി​യ ക​ട​യി​ൽ ന​ട​ന്ന മോ​ഷ​ണം യു​വ​തി​യു​ടെ പ്ര​തീ​ക്ഷ​ക​ളെ ത​ക​ർ​ത്തു.
തി​രു​വ​ല്ല പു​ഷ്പ​ഗി​രി മെ​ഡി​ക്ക​ൽ കോ​ള​ജ് ജം​ഗ്ഷ​നി​ൽ തി​രു​മൂ​ല​പു​രം തേ​വ​ർ​മ​ല​യി​ൽ ബീ​നാ ജോ​സ​ഫ് സ്വ​യം തൊ​ഴി​ൽ ചെ​യ്ത് ഉ​പ​ജീ​വ​നം ന​ട​ത്തി​വ​ന്ന ക​ട​യാ​ണ് ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി കു​ത്തി​പ്പൊ​ളി​ച്ച് മോ​ഷ​ണം ന​ട​ത്തി​യ​ത്. ക​ട​യി​ലു​ണ്ടാ​യി​രു​ന്ന സ്റ്റേ​ഷ​ന​റി സാ​ധ​ന​ങ്ങ​ളും വ​ഞ്ചി​പ്പെ​ട്ടി​യി​ൽ സൂ​ക്ഷി​ച്ച 2700 രൂ​പ​യും ന​ഷ്ട​പ്പെ​ട്ടു. പ​രാ​തി ന​ൽ​കി​യ​തി​നേ​ത്തു​ട​ർ​ന്ന് പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി ക​ട​യു​ട​മ​യാ​യ ബീ​നാ ജോ​സ​ഫി​ന്‍റെ മൊ​ഴി​യെ​ടു​ത്തു.

തി​രു​വ​ല്ല ബൈ​പാ​സ് പു​ഷ്പ​ഗി​രി ജം​ഗ്ഷ​നി​ൽ സ്ഥി​തി ചെ​യ്യു​ന്ന ക​ട​യു​ടെ പ​രി​സ​ര​ത്തെ സി​സി​ടി​വി പ​രി​ശോ​ധി​ച്ച​താ​യി പോ​ലീ​സ് അ​റി​യി​ച്ചു.
പ​ക്ഷേ പ്ര​തി​ക​ളെ തി​രി​ച്ച​റി​യാ​നോ അ​റ​സ്റ്റ് ചെ​യ്യാ​നോ ആ​യി​ട്ടി​ല്ല. നി​ത്യ​ച്ചെ​ല​വി​നു മാ​ർ​ഗ​മി​ല്ലാ​തെ വ​ന്ന​തോ​ടെ കൈ​ക്കു​ഞ്ഞു​മാ​യി ബ​സ് സ്റ്റാ​ൻ​ഡി​ലും ബൈ​പാ​സി​ലും ലോ​ട്ട​റി ടി​ക്ക​റ്റ് വി​റ്റു ന​ട​ന്ന ബീ​ന​യെ സ​ഹ​പാ​ഠി​ക​ൾ തി​രി​ച്ച​റി​ഞ്ഞ് ക​ട നി​ർ​മി​ച്ച് സ​ഹാ​യി​ക്കു​ക​യാ​യി​രു​ന്നു.

ഡി​ഗ്രി വ​രെ പ​ഠി​ച്ച ബീ​ന പ​ല ജോ​ലി​ക​ൾ​ക്കും ശ്ര​മി​ച്ചി​ട്ടും ന​ട​ക്കാ​തെ വ​ന്ന​തോ​ടെ​യാ​ണ് ലോ​ട്ട​റി വി​ല്പ​ന​യി​ലേ​ക്ക് ക​ട​ന്ന​ത്. ച​ങ്ങ​നാ​ശേ​രി എ​ൻ​എ​സ്എ​സ് കോ​ള​ജി​ലെ 2011 ബി​രു​ദ ബാ​ച്ചി​ലെ പൂ​ർ​വ​വി​ദ്യാ​ർ​ഥി കൂ​ടി​യാ​യ ബീ​നാ ജോ​സ​ഫി​നു വേ​ണ്ടി പൂ​ർ​വ​വി​ദ്യാ​ർ​ഥി​ക​ൾ രൂ​പീ​ക​രി​ച്ച ഓ​ർ​മ​ക്കൂ​ട്ട് കൂ​ട്ടാ​യ്മ​യി​ലൂ​ടെ സ​മാ​ഹ​രി​ച്ച പ​ണം ഉ​പ​യോ​ഗി​ച്ചു നി​ർ​മി​ച്ച​താ​യി​രു​ന്നു ക​ട. ലോ​ട്ട​റി വി​ല്പ​ന​യും ക​ട​യി​ലു​ണ്ടാ​യി​രു​ന്നു. ബാ​ക്കി​യു​ണ്ടാ​യി​രു​ന്ന ലോ​ട്ട​റി വീ​ട്ടി​ലേ​ക്ക് ത​ലേ​ന്നു കൊ​ണ്ടു​പോ​യി​രു​ന്ന​തി​നാ​ൽ അ​തു ന​ഷ്ട​പ്പെ​ട്ടി​ട്ടി​ല്ല.

12 വ​യ​സു​ള്ള മ​ക​ളും ആ​റു​മാ​സ​മാ​യ മ​ക​നു​മാ​യി ഭ​ർ​ത്താ​വ് വ​ർ​ഗീ​സി​നൊ​പ്പം തി​രു​മൂ​ല​പു​ര​ത്തെ അ​വ​രു​ടെ കു​ടും​ബ വീ​ട്ടി​ലാ​ണ് താ​മ​സം.​വ​ർ​ഗീ​സ് തി​രു​വ​ന​ന്ത​പു​ര​ത്ത് ആ​യു​ർ​വേ​ദാ​ശു​പ​ത്രി​യി​ലെ പാ​ച​ക ജോ​ലി​ക്കാ​ര​നാ​ണ്.

Tags : Nattuvishesham Districtnews Theft at a shop

Recent News

Corehub Up