x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ന്ന് സ്ഥാ​നാ​ര്‍​ഥി; ഇ​ന്ന് അ​സിസ്റ്റന്‍റ് റി​ട്ടേ​ണിം​ഗ് ഓ​ഫീസ​ര്‍


Published: November 23, 2025 11:50 PM IST | Updated: November 23, 2025 11:50 PM IST

ച​മ്പ​ക്കു​ളം: ആ​ദ്യ ത്രി​ത​ല പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ഭാ​ഗ്യം പ​രീ​ക്ഷി​ച്ച് പ​രാ​ജ​യ​പ്പെ​ട്ടെ​ങ്കി​ലും ഇ​ന്ന് ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ന​ട​ത്തി​പ്പു​കാ​ര​ന്‍. ച​മ്പ​ക്കു​ളം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി സാ​ജു​മോ​ന്‍ പ​ത്രോ​സാ​ണ് ത്രി​ത​ല പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ല്‍ പ​ങ്കാ​ളി​യാ​യ​ത്.

1995ലെ ​ആ​ദ്യ ത്രി​ത​ല പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ നെ​ടു​മു​ടി ഗ്രാ​മപ​ഞ്ചാ​യ​ത്തി​ലെ വാ​ര്‍​ഡി​ല്‍​നി​ന്നു മ​ത്സ​രി​ച്ച സാ​ജു​മോ​ന്‍ നെ​ടു​മു​ടി ഗ്രാ​മപ​ഞ്ചാ​യ​ത്ത് ഉ​ള്‍​പ്പെ​ടു​ന്ന ച​മ്പ​ക്കു​ളം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ സെ​ക്ര​ട്ട​റി​യെ​ന്ന നി​ല​യി​ല്‍ അ​സി​. റി​ട്ടേ​ണി​ഗ് ഓ​ഫീസ​റു​ടെ ചു​മ​ത​ല​യാ​ണ് ഇ​പ്പോ​ള്‍ വ​ഹി​ക്കു​ന്ന​ത്.

ആ​ദ്യ രാ​ഷ്ട്രീ​യ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ പ​രാ​ജ​യം രു​ചി​ച്ചെ​ങ്കി​ലും ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ വ​കു​പ്പി​ല്‍ ഉ​ദ്യോ​ഗ​സ്ഥ​നാ​യ​തു മു​ത​ലാ​ണ് പി​ന്നീ​ടു​വ​ന്ന എ​ല്ലാ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ലും ഭാ​ഗ​മാ​കാ​ന്‍ സാ​ധി​ച്ച​ത്. ആ​ദ്യ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ഏ​റ്റ പ​രാ​ജ​യം പി​ന്നീ​ടുവ​ന്ന മ​ത്സ​രപ​രീ​ക്ഷ​ക​ളി​ല്‍ മി​ക​ച്ച വി​ജ​യം നേ​ടി ജോ​ലി നേ​ടാ​ന്‍ പ്രോ​ത്സാ​ഹ​ന​മാ​യി. പി​ന്നീ​ട് ജീ​വി​ത​ത്തി​ലുണ്ടാ​യ അ​നു​ഗ്ര​ഹ​ങ്ങ​ള്‍ നോ​ക്കു​മ്പോ​ള്‍ ആ​ദ്യ പ​രാ​ജ​യം വ​ലി​യ വി​ജ​യ​ത്തി​ന്‍റെ തു​ട​ക്ക​മാ​യി​രു​ന്നു.

ജ​ന​പ്ര​തി​നി​ധി ആ​യി​രു​ന്നെ​ങ്കി​ല്‍ ചെ​യ്യാ​മാ​യി​രു​ന്ന​തി​നേ​ക്കാ​ള്‍ പ​തി​ന്മ​ട​ങ്ങ് ജ​ന​സേ​വ​നം സ​ര്‍​ക്കാ​ര്‍ സേ​വ​ന​ത്തി​ലൂ​ടെ ചെ​യ്യാ​ന്‍ ക​ഴി​ഞ്ഞു എ​ന്ന ഉ​റ​ച്ച വി​ശ്വാ​സ​ത്തോ​ടെ​യാ​ണ് സ​ര്‍​ക്കാ​ര്‍ സേ​വ​ന കാ​ല​ത്തെ അ​വ​സാ​ന ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള ഒ​രു​ക്ക​ത്തി​ല്‍ ഇ​പ്പോ​ള്‍ മു​ഴു​കു​ന്ന​ത്.

Tags : returning officer nattuvisesham local news

Recent News

Corehub Up