x
ad
Tue, 21 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പെട്ടി​ക്ക​ട കു​ത്തി​ത്തു​റ​ക്കു​ന്ന​തി​നി​ടെ മോ​ഷ്ടാ​വ് പി​ടി​യി​ല്‍

വെബ് ഡെസ്ക്
Published: July 21, 2026 03:05 AM IST | Updated: July 21, 2026 03:05 AM IST


‌കൊ​ട​ക​ര: നെ​ല്ലാ​യി സെ​ന്‍ററി​ല്‍ പെ​ട്ടി​ക്ക​ട കു​ത്തി​ത്തു​റ​ന്ന് മോ​ഷ​ണ​ത്തി​ന് ശ്ര​മി​ച്ച സം​ഭ​വ​ത്തി​ല്‍ ഒ​രാ​ളെ കൊ​ട​ക​ര പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ക​ണ്ണൂ​ര്‍ പൂ​വച്ചാ​ല്‍ പു​ശേ​രിവീ​ട്ടി​ല്‍ ഷി​ജു (41) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഇ​ന്ന​ലെ പു​ല​ര്‍​ച്ചെ 4.15നായി​രു​ന്നു സം​ഭ​വം. നെ​ല്ലാ​യി സ്വ​ദേ​ശി കൊ​ട്ടു​വ​ള​പ്പി​ല്‍ വീ​ട്ടി​ല്‍ ശ​ശീ​ന്ദ്ര​ന്‍ എ​ന്ന​യാ​ളു​ടെ ക​ട​യി​ലാ​ണ് ഇ​യാ​ള്‍ മോ​ഷ​ണ​ശ്ര​മം ന​ട​ത്തി​യ​ത്.

ശ​ശീ​ന്ദ്ര​ന്‍ പു​ല​ര്‍​ച്ചെ ക​ടതു​റ​ക്കാ​നാ​യി എ​ത്തി​യ​പ്പോ​ഴാ​ണ് ക​ട കു​ത്തി​ത്തു​റ​ക്കു​ന്ന​താ​യി ക​ണ്ട​ത്. തു​ട​ര്‍​ന്ന് സ​മീ​പ​ത്തു​ണ്ടാ​യി​രു​ന്ന പ​ത്ര​വി​ത​ര​ണ​ക്കാ​രെ വി​ളി​ച്ചുകൂ​ട്ടി മോ​ഷ്ടാ​വി​നെ ത​ട​ഞ്ഞുവ​ക്കു​ക​യും കൊ​ട​ക​ര പോ​ലീ​സി​നെ ഏ​ല്‍​പ്പി​ക്കു​ക​യു​മാ​യി​രു​ന്നു.
കൊ​ട​ക​ര എ​സ്എ​ച്ച്ഒ ​ജെ​ര്‍​ലി​ന്‍ വി ​സ്‌​ക​റി​യ, എ​സ്ഐ ​സു​രേ​ഷ്, ഗ്രേ​ഡ് എ​സ്ഐ ​എം.​ജെ. ലി​ജോ, ഗ്രേ​ഡ് എ​സ്‌സി​പിഒ​മാ​രാ​യ ലെ​നി​ന്‍, സ​ജീ​ഷ് കു​മാ​ര്‍, സി​പിഒ ​ശ്രീ​നാ​ഥ് എ​ന്നി​വ​രാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്.

Tags : Nattuvishesham DistrictsNews DeepikaNews

Recent News

Corehub Up