കേരള കോണ്‍ഗ്രസ് തിരുവല്ല നിയോജകമണ്ഡലം നേതൃസമ്മേളനം ജില്ലാ പ്രസിഡന്റ് വര്‍ഗീസ് മാമ്മന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു.
തിരുവല്ല: മണ്ഡലത്തിലെ ജനങ്ങളുടെ വികസന സ്വപ്നം സാക്ഷാത്കരിക്കുന്നതിന് യുഡിഎഫ് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് വര്‍ഗീസ് മാമ്മന്‍ എംഎല്‍എ. കേരള കോണ്‍ഗ്രസ് തിരുവല്ല നിയോജകമണ്ഡലം നേതൃസമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം
തിരുവല്ലയില്‍ മുടങ്ങി കിടക്കുന്ന പദ്ധതികള്‍ ഉടന്‍ പുനരാരംഭിക്കുകയും പബ്ലിക് സ്റ്റേഡിയ വികസനം ഉള്‍പ്പെടെ പുതിയ പദ്ധതികള്‍ ആരംഭിക്കുകയും ചെയ്യുമെന്ന് എംഎല്‍എ പറഞ്ഞു. മുടങ്ങിക്കിടക്കുന്ന തിരുവ്ല - മല്ലപ്പള്ളി - ചേലക്കൊമ്പ് റോഡ്, മല്ലപ്പള്ളി ആനിക്കാട് ശുദ്ധജല പദ്ധതി ഉള്‍പ്പടെ എല്ലാ പദ്ധതികളും സമയ ബന്ധിതമായി പൂര്‍ത്തീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
നിയോജക മണ്ഡലം പ്രസിഡന്റ് രാജു പുളിമ്പള്ളില്‍ അധ്യക്ഷത വഹിച്ചു. സീനിയര്‍ ജനറല്‍ സെക്രട്ടറി കുഞ്ഞുകോശി പോള്‍, ഉന്നതാധികാര സമിതി അംഗങ്ങളായ സാം ഈപ്പൻ, വര്‍ഗീസ് ജോണ്‍, തോമസ് മാത്യു, ജോണ്സന് കുര്യൻ, ഷിബു പുതുക്കേരില്‍, ജോര്‍ജ് മാത്യു, ജനറല്‍ സെകട്ടറി ശഖറിയാ കരുവേലി, മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ എസ്. ലേഖ, യൂത്ത് ഫ്രണ്ട് ജനറല്‍ സെക്രട്ടറി വി.ആർ. രാജേഷ്, വൈസ് പ്രസിഡന്റ് ജോമോന് സി. ജേക്കബ്, ജില്ലാ ഭാരവാഹികളായ ജോ ഇലഞ്ഞിമുട്ടില്, എബി വര്‍ഗീസ്, ജോര്‍ജ് ഈപ്പന് കല്ലാക്കുന്നേൽ, ബിജു അലക്സ് മാത്യു,ദിലീപ് മത്തായി തുടങ്ങിയവര്‍ പ്രസംഗിച്ചു.
Tags : Nattuvishesham District News