ശക്തികുളങ്ങര: ശക്തികുളങ്ങരയില്‍ കാല്‍നടയാത്രക്കാരനെ ദേഹോപദ്രവം ഏല്‍പ്പിച്ച് പണം കവര്‍ന്ന കേസില്‍ മൂന്നംഗ സംഘം പിടിയിലായി. ശക്തികുളങ്ങര, കന്നിമേല്‍ച്ചേരി, ഗുരുദേവ് നഗര്‍ 32, ആമച്ചിറ വീട്ടില്‍ തന്സീല്(27), ശക്തികുളങ്ങര, കന്നിമേല്‍ച്ചേരി, വിജയ നിവാസില്‍ ശ്രീജിത്ത്(26), ശക്തികുളങ്ങര, കന്നിമേല്‍ച്ചേരി, ചോഴത്തില്‍ വടക്കേത്തറ വീട്ടില്‍ പ്രശോദ് (18) എന്നിവരാണ് ശക്തികുളങ്ങര പോലീസിന്റെ പിടിയിലായത്.
കഴിഞ്ഞ ദിവസം രാത്രി 8.30ഓടെ ശക്തികുളങ്ങര കുരിശടിക്ക് സമീപമുള്ള സര്‍വീസ് റോഡിലൂടെ നടന്നുപോവുകയായിരുന്ന കാസര്‍ഗോഡ് സ്വദേശിയായ യുവാവിനെയാണ് സ്കൂട്ടറിലെത്തിയ പ്രതികള്‍ ആക്രമിച്ചത്.
യുവാവിനെ തടഞ്ഞുനിര്‍ത്തി മര്‍ദിച്ച സംഘം കൈവശമുണ്ടായിരുന്ന പണം കവര്‍ന്ന ശേഷം കടന്നുകളയുകയായിരുന്നു. യുവാവിന്റെ പരാതിയെ തുടര്‍ന്ന് ശക്തികുളങ്ങര പോലീസ് നടത്തിയ ഊര്‍ജിത അന്വേഷണത്തിലാണ് പ്രതികളെ കണ്ടെത്തി അറസ്റ്റ് ചെയ്തത്. ശക്തികുളങ്ങര പോലീസ് ഇന്‍സ്പെക്ടര്‍ പ്രസാദാണ് അറസ്റ്റിന് നേതൃത്വം നൽകിയത്.
Tags : nattu vishesham arrested stole money