x
ad
Thu, 13 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബ​ലി​ത​ർ​പ്പ​ണ​ത്തി​ന് ആ​യി​ര​ങ്ങ​ൾ

വെബ് ഡെസ്ക്
Published: August 13, 2026 12:19 AM IST | Updated: August 13, 2026 12:19 AM IST

ആറാട്ടുപുഴ മന്ദാരംകടവിൽ നടന്ന കർക്കടക വാവുബലി തർപ്പണം.

തി​രു​വി​ല്വാ​മ​ല: സ്നാ​ന​ഘ​ട്ട​ങ്ങ​ളി​ൽ ഓ​ർ​മ​ക​ൾ ഈ​റ​ന​ണി​ഞ്ഞു. പി​തൃ​മോ​ക്ഷ പ്രാ​ പ്തി​ക്കാ​യി പാ​മ്പാ​ടി ഐ​വ​ർ​മ​ഠം ക്ഷേ​ത്ര പ​രി​സ​ര​ത്തെ നി​ളാ​തീ​ര​ത്ത് വി​ശ്വാ​സി​ക​ൾ പി​തൃ​ത​ർ​പ്പ​ണം ന​ട​ത്തി.

പാ​മ്പാ​ടി ഐ​വ​ർ​മ​ഠം ക്ഷേ​ത്ര​പ​രി​സ​ര​ത്തെ ഭാ​ര​ത​പ്പു​ഴ​യോ​ര​ത്ത് ക​ർ​ക്ക​ട​ക​മാ​സ​ത്തി​ലെ ക​റു​ത്ത​വാ​വ് ദി​ന​ത്തി​ൽ പു​ല​ർ​ച്ചെ മൂ​ന്നി​ന് പി​തൃ​ത​ർ​പ്പ​ണ ച​ട​ങ്ങു​ക​ൾ ആ​രം​ഭി​ച്ചു. അ​തി​രാ​വി​ലെത്ത​ന്നെ ഐ​വ​ർ​മ​ഠം ക്ഷേ​ത്ര​പ​രി​സ​രം ഭ​ക്ത​ജ​ന​ങ്ങ​ളെക്കൊ​ണ്ട് നി​റ​ഞ്ഞു. പു​ഴ​യി​ലെ സ്നാ​ന​ത്തി​നുശേ​ഷം ഈ​റ​നു​ടു​ത്ത് പ​രി​ക​ർ​മ്മി​ക​ൾ ചൊ​ല്ലി​ക്കൊ​ടു​ത്ത മ​ന്ത്ര​ങ്ങ​ൾ ഏ​റ്റു​ചൊ​ല്ലി സ്ത്രീ​ക​ളും കു​ട്ടി​ക​ളും അ​ട​ക്ക​മു​ള്ള​വ​ർ പ്രാ​ർ​ഥ​നാ​പൂ​ർ​വം നി​ള​യി​ൽ മു​ങ്ങിനി​വ​ർ​ന്നു.

ബ​ലി​ത​ർ​പ്പ​ണ​ത്തി​നാ​യി വി​പു​ല​മാ​യ സൗ​ക​ര്യ​ങ്ങ​ളാ​ണ് നി​ള​യോ​ര​ത്ത് ഒ​രു​ക്കി​യി​രു​ന്ന​ത്. പു​ഴ​യോ​ര​ത്ത് പ്ര​ത്യേ​കം പ​ന്ത​ലും തി​ര​ക്ക് നി​യ​ന്ത്രി​ക്കാ​നാ​യി ഐ​വ​ർ​മ​ഠം ശ്രീ​കൃ​ഷ്ണ ക്ഷേ​ത്ര​ത്തി​ൽ പ്ര​ത്യേ​ക കൗ​ണ്ട​റു​ക​ളും തു​റ​ന്നു പ്ര​വ​ർ​ത്തി​ച്ചി​രു​ന്നു. ക​ർ​ക്ക​ട​ക​വാ​വിനോ​ട​നു​ബ​ന്ധി​ച്ച് ശ്രീ ​വി​ല്വാ​ദ്രി​നാ​ഥ ക്ഷേ​ത്ര​ത്തി​ലും വ​ൻ ഭ​ക്ത​ജ​ന​ത്തിര​ക്കാ​യി​രു​ന്നു. നി​ളാ​തീ​ര​ത്ത് ബ​ലി​ത​ർ​പ്പ​ണം ക​ഴി​ഞ്ഞ് വി​ല്വാ​ദ്രി​നാ​ഥ ക്ഷേ​ത്ര​ത്തി​ൽ ദ​ർ​ശ​നം ന​ട​ത്തി​യാ​ണു ഭ​ക്ത​ർ മ​ട​ങ്ങി​യ​ത്.

ഐ​വ​ർ​മ​ഠം ശ്രീ​കൃ​ഷ്ണ ക്ഷേ​ത്രം, ര​മേ​ഷ് കോ​ര​പ്പ​ത്ത്, ബ്രാ​ഹ്മ​ണ​സ​ഭ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു ച​ട​ങ്ങു​ക​ൾ. ക​ർ​ക്ക​ട​ക​വാ​വ് ബ​ലി​ത​ർ​പ്പ​ണ​ച്ചട​ങ്ങു​ക​ൾ​ക്കു ജി​ല്ല​യി​ലെ പ്ര​ധാ​ന‌കേ​ന്ദ്ര​മാ​യ പാ​മ്പാ​ടി ഐ​വ​ർ​മ​ഠ​ത്തി​നുപു​റ​മേ മറ്റു സ്നാ​ന​ഘ​ട്ട​ങ്ങ​ളി​ലും ധാ​രാ​ള​മാ​ളു​ക​ൾ ബ​ലി​യി​ടാ​ൻ എ​ത്തി​യി​രു​ന്നു.

അ​തി​രാ​വി​ലെ മു​ത​ൽ പു​ഴ​യോ​ര​ത്ത് സേ​വാ​ഭാ​ര​തി​യു​ടെ​യും മ​റ്റു സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ ചു​ക്കു​കാ​പ്പി വി​ത​ര​ണ​വും ഉ​ണ്ടാ​യി​രു​ന്നു.

പ​ഞ്ച​വ​ടിതീ​രം ജ​ന​സാ​ഗ​രം

ചാ​വ​ക്കാ​ട്‌: മ​ൺ​മ​റ​ഞ്ഞ​വ​രു​ടെ ഓ​ർ​മ​യി​ൽ വി​തു​മ്പി വാ ​ക​ട​പ്പു​റം. ക​ർ​ക്ക​ട​ക വാ​വി​ൽ പി​തൃ​ബ​ലി​ത​ർ​പ്പ​ണ​ത്തി​നാ​യി പ​ഞ്ച​വ​ടി ക​ട​പ്പു​റ​ത്തെ​ത്തി​യ​ത് ആ​യി​ര​ങ്ങ​ൾ.

പ്ര​സി​ദ്ധ പ​ഞ്ച​വ​ടി ശ​ങ്ക​ര​നാ​രാ​യ​ണ മ​ഹാ​ക്ഷേ​ത്ര​ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വാ ​ക​ട​പ്പു​റ​ത്ത് ഒ​രു​ക്കി​യ പി​തൃ​ബ​ലി ത​ർ​പ്പ​ണ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ​ ചൊവ്വാ ഴ്ച രാ​ത്രി മു​ത​ൽ വി​ശ്വാ​സി​ക​ൾ​ എ​ത്തി​യി​രു​ന്നു. ഇ​ന്നലെ പു​ല​ർ​ച്ചെ ര​ണ്ടു മു​ത​ൽ രാ​വി​ലെ ഒ​മ്പ​തുവ​രെ​യാ​യി​രു​ന്നു ബ​ലി​യി​ട​ൽ. പ​ഞ്ച​വ​ടി വാ ​ക​ട​പ്പു​റ​ത്ത് പ്ര​ത്യേ​കം ഒ​രു​ക്കി​യ യ​ജ്ഞ​ശാ​ല​യി​ലാ​ണ് ച​ട​ങ്ങുകൾ നടന്നത്.

ഒ​രേസ​മ​യം ആ​യി​രം പേ​ർ​ക്ക് ബ​ലി​യി​ടാ​നു​ള​ള പ​ന്ത​ൽ ക​ട​പ്പു​റ​ത്ത് ഒ​രു​ക്കി​യി​ട്ടു​ണ്ടാ​യി​രു​ന്നു. ജി​ല്ല​യ്ക്ക് അ​ക​ത്തും പു​റ​ത്തുനി​ന്നു​മാ​യി 10, 000 ൽ അ​ധി​കംപേ​ർ ബ​ലി​ത​ർ​പ്പ​ണ​ത്തി​നു ശീ​ട്ടാ​ക്കി​യി​രു​ന്നു.

ബ​ലി​യി​ടാ​ൻ എ​ത്തി​യ മു​ഴു​വ​ൻ​പേ​ർ​ക്കും പ്ര​ഭാ​തഭ​ക്ഷ​ണം ഒ​രു​ക്കി​യി​രു​ന്നു. ക്ഷേ​ത്ര കമ്മി​റ്റി ഭാ​ര​വാ​ഹി​ക​ളാ​യ വാ​ക്ക​യി​ൽ വി​ശ്വ​നാ​ഥ​ൻ, വി​ക്ര​മ​ൻ താ​മ​ര​ശേ രി, ബാ​ല​ൻ കൊ​ഴ​പ്പാ​ട്ട്, ഷ​നി​ൽകു​മാ​ർ ച​ന്തിരു​ത്തി​യി​ൽ, വി​ന​യ​ദാ​സ് താ​മ​ര​ശേ​രി തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

ക്ഷേ​ത്രം മേ​ൽ​ശാ​ന്തി സു​മേ​ഷ്ശ​ർ​മ, ശാ​ന്തി​മാ​രാ​യ നി​ഖി​ൽ, സ​ന്തോ​ഷ്, അ​രു​ൺ, ലൈ​വാ​ഷ്, വി​നീ​ഷ് തു​ട​ങ്ങി​യ​വ​ർ കാ​ർ​മി​ക​ത്വം​വ​ഹി​ച്ചു.

Tags : Nattuvishesham Districtnews Thousands

Recent News

Corehub Up