x
ad
Tue, 21 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ല​പ്പു​റ​ത്ത് ബി​ഗ് സ്ക്രീ​നി​ൽ ക​ളി ക​ണ്ട​ത് ആ​യി​ര​ങ്ങ​ൾ

വെബ് ഡെസ്ക്
Published: July 21, 2026 03:02 AM IST | Updated: July 21, 2026 03:02 AM IST

ആ​ര്യാ​ട​ൻ ഷൗ​ക്ക​ത്ത് എം​എ​ൽ​എ​യുടെയും ഒപ്പമുള്ളവരുടേയും ആ​വേ​ശം.

മ​ല​പ്പു​റം: ലോ​ക​ക​പ്പ് ഫു​ട്ബോ​ളി​ന്‍റെ ക​ലാ​ശ​പോ​രാ​ട്ടം വ​ൻ ആ​ഘോ​ഷ​മാ​ക്കി ജി​ല്ല​യി​ലെ ഫു​ട്ബോ​ൾ ആ​രാ​ധ​ക​ർ. ഞാ​യ​ർ രാ​ത്രി 12.30ന് ​ന​ട​ന്ന മ​ത്സ​ര​ത്തി​നു​ള്ള ത​യാ​റെ​ടു​പ്പു​ക​ൾ ജി​ല്ല​യി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലെ ആ​രാ​ധ​ക കൂ​ട്ടാ​യ്മ​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ രാ​വി​ലെ മു​ത​ലേ ആ​രം​ഭി​ച്ചി​രു​ന്നു. അ​ർ​ജ​ന്‍റീ​ന- സ്പെ​യി​ൻ ഫൈ​ന​ൽ മ​ത്സ​രം കാ​ണാ​ൻ വി​ദ്യാ​ല​യ​ങ്ങ​ൾ​ക്ക് അ​വ​ധി പ്ര​ഖ്യാ​പി​ച്ച​തോ​ടെ
വി​ദ്യാ​ർ​ഥി​ക​ളും മ​ത്സ​രം കാ​ണാ​ൻ സ​ജ്ജ​മാ​യി​രു​ന്നു.

വീ​ടു​ക​ളി​ൽ നി​ന്ന് ക​ളി കാ​ണു​ന്ന​തി​നു പ​ക​രം പൊ​തു​യി​ട​ങ്ങ​ളി​ലും ടൗ​ണി​ലെ കെ​ട്ടി​ട​ങ്ങ​ളു​ടെ വി​ശാ​ല​മാ​യ മു​റ്റ​ത്തും ക്ല​ബു​ക​ളി​ലും ബി​ഗ് സ്ക്രീ​ൻ സ്ഥാ​പി​ച്ചാ​ണ് ആ​രാ​ധ​ക കൂ​ട്ടാ​യ്മ​ക​ൾ മ​ത്സ​രം കാ​ണാ​ൻ സൗ​ക​ര്യ​മൊ​രു​ക്കി​യ​ത്. മു​ന്പെ​ങ്ങു​മി​ല്ലാ​ത്ത വി​ധം ഇ​ത്ത​വ​ണ സ്ത്രീ​ക​ളു​ടെ വ​ൻ പ​ങ്കാ​ളി​ത്ത​മാ​ണ് ജി​ല്ല​യി​ലെ ഓ​രോ ദി​ക്കി​ലും കാ​ണ​പ്പെ​ട്ട​ത്. കു​ടും​ബ​ത്തോ​ടൊ​പ്പ​മാ​ണ് ഒ​ട്ട​ന​വ​ധി പേ​ർ ക​ളി​കാ​ണാ​ൻ എ​ത്തി​യി​രു​ന്ന​ത്.

ചി​ല​യി​ട​ങ്ങ​ളി​ൽ പ​ന്ത​ൽ ഇ​ട്ടാ​ണ് വേ​ദി​യൊ​രു​ക്കി​യ​ത്. ഇ​രി​പ്പി​ട​ത്തി​നാ​യി ക​സേ​ര​ക​ളും ഒ​രു​ക്കി​യ​തി​നാ​ൽ എ​ല്ലാ​വ​ർ​ക്കും ക​ളി​കാ​ണാ​ൻ സൗ​ക​ര്യ​മാ​യി. മ​ല​പ്പു​റം ടൗ​ണ്‍ ഹാ​ളി​ൽ വ്യാ​പാ​രി യൂ​ത്ത് വിം​ഗും ആ​രാ​ധ​ക കൂ​ട്ടാ​യ്മ​യും ചേ​ർ​ന്ന് ബി​ഗ് സ്ക്രീ​നി​ൽ ക​ളി​യൊ​രു​ക്കി​യി​രു​ന്നു. ഹാ​ൾ സൗ​ജ​ന്യ​മാ​യി ന​ഗ​ര​സ​ഭ വി​ട്ടു​ന​ൽ​കി.

മ​ത്സ​രം കാ​ണാ​ൻ മ​ന്ത്രി എ.​പി. അ​നി​ൽ​കു​മാ​ർ, ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്സ​ണ്‍ വി. ​റി​നീ​ഷ, വൈ​സ് ചെ​യ​ർ​മാ​ൻ ജി​തേ​ഷ് ജി. ​അ​നി​ൽ എ​ന്നി​വ​ർ എ​ത്തി​യി​രു​ന്നു. മ​ല​പ്പു​റം കി​ഴ​ക്കേ​ത്ത​ല യൂ​ത്ത്സ് ക്ല​ബും കൂ​റ്റ​ൻ സ്ക്രീ​ൻ ഒ​രു​ക്കി മ​ത്സ​രം സം​ഘ​ടി​പ്പി​ച്ചി​രു​ന്നു. ഇ​വി​ടെ​യെ​ല്ലാം ആ​യി​ര​ങ്ങ​ളാ​ണ് മ​ത്സ​രം കാ​ണാ​നെ​ത്തി​യി​രു​ന്ന​ത്.

നി​ല​ന്പൂ​രി​ൽ ഫാ​ൻ​സു​ക​ളു​ടെ ചേ​രി​തി​രി​ഞ്ഞു​ള്ള ആ​ക്രോ​ശ​വും വെ​ല്ലു​വി​ളി​ക​ളൊ​ന്നു​മി​ല്ലാ​തെ സ്ത്രീ​ക​ളും കു​ട്ടി​ക​ളു​മ​ട​ക്കം ആ​യി​ര​ങ്ങ​ൾ ആ​ര്യാ​ട​ൻ ഷൗ​ക്ക​ത്ത് എം​എ​ൽ​എ​യ്ക്കൊ​പ്പം ബി​ഗ് സ്ക്രീ​നി​ലൂ​ടെ ക​ളി ക​ണ്ട​ത് നി​ല​ന്പൂ​രി​ന്‍റെ ഒ​രു​മ​യു​ടെ ക​ളി​ക്കാ​ഴ്ച​യാ​യി. നി​ല​ന്പൂ​ർ ച​ന്ത​ക്കു​ന്ന് ബ​സ് സ്റ്റാ​ൻ​ഡി​ലും എ​ട​ക്ക​ര ടൗ​ണി​ലു​മാ​യി ര​ണ്ടി​ട​ത്താ​ണ് എം​എ​ൽ​എ ലോ​ക​ക​പ്പ് ഫു​ട്ബോ​ൾ ഫൈ​ന​ൽ കാ​ണാ​ൻ ബി​ഗ്സ്ക്രീ​ൻ സൗ​ക​ര്യ​മൊ​രു​ക്കി​യ​ത്. ക​ളി കാ​ണാ​ൻ എം​എ​ൽ​എ ഒ​പ്പ​മു​ണ്ടാ​ക​ണ​മെ​ന്ന് ര​ണ്ടി​ട​ത്തും നി​ർ​ബ​ന്ധ​മാ​യ​തോ​ടെ ഒ​ന്നാം പ​കു​തി എ​ട​ക്ക​ര​യി​ലും ര​ണ്ടാം പ​കു​തി ച​ന്ത​ക്കു​ന്ന് ബ​സ് സ്റ്റാ​ൻ​ഡി​ലു​മാ​യാ​ണ് ഷൗ​ക്ക​ത്ത് ക​ളി ക​ണ്ട​ത്. എ​ല്ലാ​യി​ട​ത്തും അ​ർ​ജ​ന്‍റീ​ന ആ​രാ​ധ​ക​ർ അ​ർ​ജ​ന്‍റീ​ന​യു​ടെ ജേ​ഴ്സി അ​ണി​ഞ്ഞാ​ണ് എ​ത്തി​യി​രു​ന്ന​ത്. ച​ങ്ങ​രം​കു​ളം മേ​ഖ​ല അ​ർ​ജ​ന്‍റീ​ന ഫാ​ൻ​സ് ഹൈ​വെ ജം​ഗ്ഷ​നി​ൽ ബി​ഗ് സ്ക്രീ​ൻ ഒ​രു​ക്കി​യി​രു​ന്നു. സം​ഘാ​ട​ക​രു​ടെ ക​ണ​ക്കു​കൂ​ട്ട​ലു​ക​ൾ തെ​റ്റി​ച്ച് 2000ത്തി​ല​ധി​കം ഫു​ട്ബോ​ൾ പ്രേ​മി​ക​ളാ​ണ് ഇ​വി​ടെ​യെ​ത്തി​യ​ത്. തി​രൂ​രി​ലും വ​ൻ ജ​ന​ക്കൂ​ട്ട​മാ​യി​രു​ന്നു കാ​ണ​പ്പെ​ട്ട​ത്.

അ​ർ​ജ​ന്‍റീ​ന​യ്ക്കെ​തി​രേ സ്പെ​യി​നി​നോ​ടൊ​പ്പം മ​റ്റു​ ടീ​മു​ക​ളു​ടെ ആ​രാ​ധ​കരും

മലപ്പുറം: ജി​ല്ല​യി​ൽ അ​ർ​ജ​ന്‍റീ​ന, ബ്ര​സീ​ൽ ആ​രാ​ധ​ക​രാ​ണ് കൂ​ടു​ത​ൽ. സ്പെ​യി​നി​ന് തു​ട​ക്ക​ത്തി​ൽ കാ​ര്യ​മാ​യി ആ​രാ​ധ​ക​രി​ല്ലാ​യി​രു​ന്നു. എ​ന്നാ​ൽ നോ​ർ​വെ​യോ​ട് തോ​റ്റ് ബ്ര​സീ​ൽ ടൂ​ർ​ണ​മെ​ന്‍റി​ൽ നി​ന്ന് നേ​ര​ത്തെ പു​റ​ത്താ​യ​തോ​ടെ ബ്ര​സീ​ൽ ആ​രാ​ധ​ക​രി​ൽ മി​ക്ക​വ​രും അ​ർ​ജ​ന്‍റീ​ന​യോ​ടും അ​വ​രു​ടെ നാ​യ​ക​ൻ മെ​സി​യോ​ടു​മു​ള്ള വി​രോ​ധ​ത്തി​ൽ സ്പെ​യി​നി​നൊ​പ്പം ചേ​ർ​ന്നു.

ഇ​തു​പോ​ലെ പോ​ർ​ച്ചു​ഗ​ൽ ആ​രാ​ധ​ക​രും ജ​ർ​മ​ൻ ആ​രാ​ധ​ക​രും ഇം​ഗ്ല​ണ്ട് ആ​രാ​ധ​ക​രും കൂ​ടി അ​ർ​ജ​ന്‍റീ​ന​യ്ക്കെ​തി​രേ രം​ഗ​ത്തു​വ​രി​ക​യാ​യി​രു​ന്നു. ഈ​ജി​പ്തി​നെ​തി​രേ​യു​ള്ള അ​ർ​ജ​ന്‍റീ​ന​യു​ടെ ജ​യ​വും റ​ഫ​റി​യു​ടെ ഇ​ട​പെ​ട​ലും ആ​രോ​പി​ച്ചാ​യി​രു​ന്നു പ​ല​രും അ​ർ​ജ​ന്‍റീ​ന​യ്ക്കെ​തി​രേ തി​രി​ഞ്ഞ​ത്. അ​തു​പോ​ലെ മെ​സി തു​ട​ർ​ച്ച​യാ​യി ര​ണ്ടു ത​വ​ണ കി​രീ​ട​മു​യ​ർ​ത്തു​മെ​ന്ന് ക​രു​തി നി​രാ​ശ പൂ​ണ്ട് മ​റു​ക​ണ്ടം ചാ​ടി​യ​വ​രു​മു​ണ്ട്. എ​ന്നാ​ൽ അ​ർ​ജ​ന്‍റീ​ന പ​ക്ഷ​ക്കാ​ർ വ​ൻ ആ​വേ​ശ​ത്തി​ലാ​യി​രു​ന്നു. സെ​മി​യി​ൽ ഇം​ഗ്ല​ണ്ടി​നെ തോ​ൽ​പ്പി​ച്ച പ്ര​ക​ട​നം പു​റ​ത്തെ​ടു​ത്താ​ൽ സ്പെ​യി​നി​നെ​തി​രേ അ​ർ​ജ​ന്‍റീ​ന ചാ​ന്പ്യ​ൻ​മാ​രാ​കു​മെ​ന്ന് അ​വ​ർ ക​ണ​ക്കു​കൂ​ട്ടി. എ​ന്നാ​ൽ എ​ല്ലാ ക​ണ​ക്കു​കൂ​ട്ട​ലും തെ​റ്റി​ച്ച് സ്പെ​യി​ൻ ആ​ധി​പ​ത്യം സ്ഥാ​പി​ച്ച​തോ​ടെ അ​ർ​ജ​ന്‍റീ​ന​യ്ക്കെ​തി​രേ വേ​ദി​ക​ളി​ൽ കൂ​വ​ലും അ​ട്ട​ഹാ​സ​ങ്ങ​ളും മു​ഴ​ങ്ങി.

പ​ന്ത് കി​ട്ടാ​തെ മെ​സി​യും സം​ഘ​വും മൈ​താ​ന​ത്ത് ഒ​റ്റ​പ്പെ​ട്ട കാ​ഴ്ച​ക​ൾ അ​ർ​ജ​ന്‍റീ​ന​ൻ വി​രോ​ധി​ക​ൾ ആ​ഘോ​ഷ​മാ​ക്കി​യ​പ്പോ​ൾ അ​ർ​ജ​ന്‍റീ​ന പ​ക്ഷ​ക്കാ​ർ ക​ടു​ത്ത നി​രാ​ശ​യി​ലും അ​ന്പ​ര​ന്നും നി​ൽ​ക്കു​ക​യാ​യി​രു​ന്നു. നി​ശ്ചി​ത സ​മ​യം ക​ഴി​ഞ്ഞ് അ​ധി​ക​സ​മ​യ​ത്തേ​ക്ക് മ​ത്സ​രം ക​ട​ന്ന​പ്പോ​ൾ ഷൂ​ട്ടൗ​ട്ടി​ൽ ടീം ​ര​ക്ഷ​പ്പെ​ടു​മെ​ന്ന് ഒ​ട്ടു​മി​ക്ക അ​ർ​ജ​ന്‍റീ​ന പ​ക്ഷ​ക്കാ​രും ക​രു​തി. എ​ന്നാ​ൽ അ​വ​രു​ടെ പ്ര​തീ​ക്ഷ​ക​ൾ ത​കി​ടം മ​റി​ച്ച് 106-ാം മി​നി​റ്റി​ൽ സ്പെ​യി​ൻ താ​രം ഫെ​റാ​ൻ ടോ​റ​സ് സ്പെ​യി​നി​ന്‍റെ വി​ജ​യ​ഗോ​ൾ നേ​ടി​യ​തോ​ടെ ആ​വേ​ശം അ​ണ​പൊ​ട്ടി.

അ​ർ​ജ​ന്‍റീ​ന​ൻ പ​ക്ഷ​ക്കാ​ര​കാ​ട്ടെ മൗ​ന​ത്തി​ലാ​യി​രു​ന്നു. എ​തി​ർ​ഭാ​ഗ​ത്തു​ള്ള അ​ർ​ജ​ന്‍റീ​ന വി​രോ​ധി​ക​ൾ സ്പെ​യി​നി​ന്‍റെ ജ​യം ശ​രി​ക്കും ആ​ഘോ​ഷി​ച്ചു. സ്പെ​യി​നി​ന്‍റെ പ​താ​ക​ക​ൾ വീ​ശി​യും പ​ട​ക്കം പൊ​ട്ടി​ച്ചും ബി​രി​യാ​ണി​യും പാ​യ​സ​വും വി​ത​ര​ണം ചെ​യ്തും അ​ർ​ജ​ന്‍റീ​ന​യു​ടെ തോ​ൽ​വി അ​വ​ർ കൊ​ണ്ടാ​ടു​ക​യാ​യി​രു​ന്നു. മ​ത്സ​രം ക​ഴി​ഞ്ഞ് മൈ​താ​ന​ത്തി​രു​ന്ന് മെ​സി​യു​ടെ വി​തു​ന്പ​ലും കൂ​ടി​യാ​യ​പ്പോ​ൾ പ​ല​രും ക​ടു​ത്ത സ​ങ്ക​ട​ത്തി​ലാ​യി​രു​ന്നു.

 

Tags : Nattuvishesham DistrictNews

Recent News

Corehub Up