x
ad
Thu, 30 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മൂ​ന്ന​ക്ക ന​ന്പ​ർ ലോ​ട്ട​റി ചൂ​താ​ട്ടം: മ​ധ്യ​വ​യ​സ്ക പി​ടി​യി​ൽ

വെബ് ഡെസ്ക്
Published: July 30, 2026 01:41 AM IST | Updated: July 30, 2026 01:41 AM IST

തി​രൂ​ർ: മൂ​ന്ന​ക്ക ന​ന്പ​ർ ലോ​ട്ട​റി ചൂ​താ​ട്ട​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പോ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ മ​ധ്യ​വ​യ​സ്ക പി​ടി​യി​ൽ. തി​രൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ കൂ​ട്ടാ​യി ടൗ​ണ്‍ മാ​ർ​ക്ക​റ്റി​ന് സ​മീ​പ​മു​ള്ള ലോ​ട്ട​റി ക​ട​യി​ലും അ​ഴി​മു​ഖം റൂ​ട്ടി​ലെ ഓ​ട്ടോ സ്റ്റാ​ൻ​ഡി​ന് സ​മീ​പ​മു​ള്ള എ​ക്സ്ര​പ​സ് മ​ണി സ്ഥാ​പ​ന​ത്തി​ലും മൂ​ന്ന​ക്ക ന​ന്പ​ർ ലോ​ട്ട​റി ചൂ​താ​ട്ടം ന​ട​ക്കു​ന്നു​വെ​ന്ന ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ പോ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് മ​ധ്യ​വ​യ​സ്ക​യെ പി​ടി​കൂ​ടി​യ​ത്.

മാ​ർ​ക്ക​റ്റി​നോ​ട് ചേ​ർ​ന്നു​ള്ള ലോ​ട്ട​റി ക​ട​യി​ൽ നി​ന്ന് മം​ഗ​ലം പെ​രു​ന്തി​രു​ത്തി പു​ത്ത​ൻ​പ​ള്ളി രാ​ധയെ​യാ (59)​ ണ് 5,540 രൂ​പ സ​ഹി​തം പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

പ​രി​ശോ​ധ​ന​യി​ൽ മൂ​ന്ന​ക്ക ന​ന്പ​ർ ലോ​ട്ട​റി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ന്പ​റു​ക​ൾ രേ​ഖ​പ്പെ​ടു​ത്തി​യ പേ​പ്പ​റു​ക​ളും പോ​ലീ​സ് ക​ണ്ടെ​ത്തി. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

Tags : Nattuvishesham Districtnews arrested

Recent News

Corehub Up