x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മൂന്നു വർഷം; വെടിയേറ്റ് വീണത് 100 കാട്ടുപന്നികൾ


Published: February 21, 2026 02:12 AM IST | Updated: February 21, 2026 02:12 AM IST

ക​ണ്ണൂ​ർ ജി​ല്ല​യി​ലെ എം-​പാ​ന​ൽ ഗ്രൂ​പ്പംഗങ്ങൾ.

ന​ടു​വി​ൽ: മൂ​ന്നു വ​ർ​ഷ​ത്തി​നി​ടെ 100 കാ​ട്ടു​പ​ന്നി​ക​ളെ വെ​ടി​വ​ച്ച് കൊ​ന്ന് കണ്ണൂർ ജില്ലയിലെ ക​ർ​ഷ​ക ര​ക്ഷാ​സേ​ന.​ ജ​ന​വാ​സ കേ​ന്ദ്ര​ങ്ങ​ളി​ലി​റ​ങ്ങി കൃ​ഷി ന​ശി​പ്പി​ക്കു​ന്ന കാ​ട്ടു​പ​ന്നി​ക​ളെ തു​ര​ത്താ​ൻ പ്ര​തി​ഫ​ല​മി​ല്ലാ​തെ​യാ​ണ് ക​ർ​ഷ​ക​ര​ക്ഷാ​സേ​ന​യു​ടെ പ്ര​വ​ർ​ത്ത​നം. ഒ​രു പ​ന്നി​യെ കൊ​ന്നാ​ൽ 1500 രൂ​പ​യും മ​റ​വ് ചെ​യ്യു​ന്ന​തി​ന് 2000 രൂ​പ​യു​മാ​ണ് സ​ർ​ക്കാ​ർ നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​ത്. എ​ന്നാ​ൽ, ഈ ​തു​ക ഇ​തേ​വ​രെ ആ​ർ​ക്കും ല​ഭി​ച്ചി​ട്ടി​ല്ലെ​ന്ന് പ​റ​യു​ന്നു.

കാ​ട്ടു​പ​ന്നി​ക​ളെ തു​ര​ത്തു​ന്ന​തി​ന് ര​ണ്ട് ഗ്രൂ​പ്പു​ക​ളാ​ണ് ക​ണ്ണൂ​ർ ജി​ല്ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്നത്. ക​ർ​ഷ​ക​ര​ക്ഷാ​സേ​ന​യും എം ​പാ​ന​ൽ ഗ്രൂ​പ്പും. ക​ർ​ഷ​ക ര​ക്ഷാ​സേ​ന​യി​ൽ 25ഉം ​എം പാ​ന​ൽ ഗ്രൂ​പ്പി​ൽ 45 ഉം ​അം​ഗ​ങ്ങ​ളാ​ണു​ള്ള​ത്. അം​ഗ​ങ്ങ​ൾ ഇ​തൊ​രു സേ​വ​ന​മാ​യി​ട്ടാ​ണ് ചെ​യ്യു​ന്ന​ത്. അ​താ​ത് പ്ര​ദേ​ശ​ത്തെ പ​ഞ്ചാ​യ​ത്തു​ക​ളു​ടെ അ​നു​മ​തി ല​ഭി​ച്ചാ​ൽ കാ​ട്ടു​പ​ന്നി​ക​ളെ കൊ​ന്ന് കൃ​ഷി സം​ര​ക്ഷി​ക്കാ​ൻ തോ​ക്കു​മാ​യി ഇ​വ​രെ​ത്തും.

കാ​ട്ടു​പ​ന്നി​ക​ൾ വ്യാ​പ​ക​മാ​യി കൃ​ഷി​ന​ശി​പ്പി​ക്കാ​ൻ തു​ട​ങ്ങി​യ​തോ​ടെ​യാ​ണ് പ്ര​തി​രോ​ധ മാ​ർ​ഗ​മി​ല്ലാ​തെ മ​ല​യോ​ര​ത്ത് പ​ല​രും കൃ​ഷി ഉ​പേ​ക്ഷി​ച്ച​ത്. 2022 ൽ ​സം​സ്ഥാ​ന സ​ർ​ക്കാ​ർ കാ​ട്ടു​പ​ന്നി​യെ ക്ഷു​ദ്ര​ജീ​വി​ക​ളു​ടെ പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി വെ​ടി​വെ​ച്ചു​കൊ​ല്ലാ​ൻ നി​യ​മം പാ​സാ​ക്കി​യ​ത​യോ​ടെ​യാ​ണ് ക​ർ​ഷ​ക​ര​ക്ഷാ​സേ​ന രം​ഗ​ത്തി​റ​ങ്ങി​യ​ത്. പു​ലി​ക്കു​രു​മ്പ​യി​ലെ മു​ട്ട​ത്തി​ൽ ബെ​ന്നി​യാ​ണ് ഇ​തി​ന് നേ​തൃ​ത്വം ന​ൽ​കി​യ​ത്.

വി​വ​രാ​വ​കാ​ശ നി​യ​മ​പ്ര​കാ​രം ത​ളി​പ്പ​റ​മ്പ് താ​ലൂ​ക്കി​ലെ ലൈ​സ​ൻ​സു​ള്ള തോ​ക്ക് ഉ​ട​മ​ക​ളെ ക​ണ്ടെ​ത്തു​ക​യാ​ണ് ആ​ദ്യം ചെ‍​യ്ത​ത്. തുടർന്ന് വി​വി​ധ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ലൈസൻസു​ള്ള​വ​രെ ഉ​ൾ​പ്പെ​ടു​ത്തി ക​ർ​ഷ​ക ര​ക്ഷാ​സേ​ന രൂ​പീ​ക​രി​ച്ചു. നി​ല​വി​ൽ ന​ടു​വി​ൽ, ചെ​റു​പു​ഴ, കു​റു​മാ​ത്തൂ​ർ, ഇ​രി​ക്കൂ​ർ, മാ​ടാ​യി, മ​ല​പ്പ​ട്ടം, മ​യ്യി​ൽ, കൊ​ള​ച്ചേ​രി, കു​റ്റ്യാ​ട്ടൂ​ർ എ​ന്നീ പ​ഞ്ചാ​യ​ത്തു​ക​ളി​ലും ശ്രീ​ക​ണ്ഠ​പു​രം, ആ​ന്തൂ​ർ മു​നി​സി​പ്പാ​ലി​റ്റി​ക​ളി​ലു​മാ​ണ് ക​ർ​ഷ​ക​ര​ക്ഷാ സേ​ന​യു​ടെ സേ​വ​നം ല​ഭി​ക്കു​ന്ന​ത്.

പ​രി​ശീ​ല​നം ല​ഭി​ച്ച അ​ഞ്ച് നാ​യാ​ട്ട് നാ​യ്ക്ക​ളും ഇ​വ​രു​ടെ കൂ​ടെ​യു​ണ്ട്. കൃ​ഷി സം​ര​ക്ഷ​ണ​ത്തി​ന് തോ​ക്കി​ന് ലൈ​സ​ൻ​സു​ള്ള 60 ഓ​ളം ക​ർ​ഷ​ക​ർ ക​ണ്ണൂ​ർ ജി​ല്ല​യി​ലു​ണ്ട്. ഇ​ട​ക്കാ​ല​ത്ത് വ​നം​വ​കു​പ്പ് ഇ​വ​രു​ടെ ലൈ​സ​ൻ​സ് റ​ദ്ദ് ചെ​യ്തി​രു​ന്നെ​ങ്കി​ലും ഈ ​ഉ​ത്ത​ര​വ് പി​ൻ​വ​ലി​ച്ചി​രി​ക്കു​ക​യാ​ണ്.

Tags : 100 wild boars shot dead nattuvishesham. local news

Recent News

Corehub Up