കൊച്ചി: വില്പനയ്ക്കെത്തിച്ച 5.100 ഗ്രാം കഞ്ചാവുമായി മൂന്ന് യുവാക്കള്‍ അറസ്റ്റില്‍.വൈക്കം ചെമ്മനാകരി അക്കരപ്പാടം കാരിയില്‍ വീട്ടില്‍ ഗൗതം(21), എറണാകുളം കാഞ്ഞിരമറ്റം മില്ലുങ്കല്‍ അക്ഷയ് ഭവനില്‍ അക്ഷയ് ഹരിദാസ്(22), വൈക്കം മുറിഞ്ഞപുഴ നടുത്തുരുത്തില്‍ വീട്ടില്‍ അനസ് സുനില്‍(22) എന്നിവരെയാണ് നാര്‍ക്കോട്ടിക് സെല്‍ അസിസ്റ്റന്റ് കമ്മീഷണര്‍ ടി.ഡി. സുനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള ഡാന്‍സാഫ് സംഘം കടവന്ത്ര സഹോദരന് അയ്യപ്പന് റോഡിന് സമീപത്തു നിന്നും അറസ്റ്റ് ചെയ്തത്.പ്രതികള്‍ കഞ്ചാവ് കടത്തുന്നതിന് ഉപയോഗിച്ച എര്‍ട്ടിഗ വാഹനവും പോലീസ് പിടിച്ചെടുത്തു.
Tags : nattu vishesham youths arrested