x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തൃ​ശൂ​ര്‍ സു​വോ​ള​ജി​ക്ക​ല്‍ പാ​ര്‍​ക്ക് ഉ​ദ്ഘാ​ട​നം ഇ​ന്ന്


Published: October 28, 2025 01:35 AM IST | Updated: October 28, 2025 01:35 AM IST

തൃ​ശൂ​ർ: ഏ​ഷ്യ​യി​ലെ ഏ​റ്റ​വും വ​ലി​യ ര​ണ്ടാ​മ​ത്തേ​തും ഇ​ന്ത്യ​യി​ലെ ആ​ദ്യ​ത്തെ ഡി​സൈ​ന​ര്‍ സൂ​വു​മാ​യ തൃ​ശൂ​ര്‍ സു​വോ​ള​ജി​ക്ക​ല്‍ പാ​ര്‍​ക്ക് ഉ​ദ്ഘാ​ട​നം പു​ത്തൂ​രി​ൽ ഇ​ന്നു വൈ​കീ​ട്ട് നാ​ലി​നു മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ നി​ർ​വ​ഹി​ക്കും. വ​നം മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

സു​വോ​ള​ജി​ക്ക​ല്‍ പാ​ര്‍​ക്കി​ലെ ബ​യോ​ഡൈ​വേ​ഴ്‌​സി​റ്റി റി​പ്പോ​ര്‍​ട്ട് പ്ര​കാ​ശ​നം മ​ന്ത്രി കെ.​എ​ന്‍. ബാ​ല​ഗോ​പാ​ല്‍ നി​ര്‍​വ​ഹി​ക്കും. സു​വോ​ള​ജി​ക്ക​ല്‍ പാ​ര്‍​ക്ക് സ്റ്റാ​ന്പ് പ്ര​കാ​ശ​നം മ​ന്ത്രി ആ​ര്‍. ബി​ന്ദു നി​ര്‍​വ​ഹി​ക്കും. പാ​ര്‍​ക്ക് സ്‌​പെ​ഷ​ല്‍ ഓ​ഫീ​സ​ര്‍ കെ.​ജെ. വ​ര്‍​ഗീ​സ് റി​പ്പോ​ര്‍​ട്ട് അ​വ​ത​രി​പ്പി​ക്കും. മ​ന്ത്രി കെ. ​രാ​ജ​ന്‍ സ്വാ​ഗ​തം പ​റ‍​യും.

കേ​ന്ദ്ര​മ​ന്ത്രി സു​രേ​ഷ് ഗോ​പി, സം​സ്ഥാ​ന​മ​ന്ത്രി​മാ​രാ​യ ജെ. ​ചി​ഞ്ചു​റാ​ണി, റോ​ഷി അ​ഗ​സ്റ്റി​ന്‍, കെ. ​കൃ​ഷ്ണ​ന്‍​കു​ട്ടി, കെ.​ബി. ഗ​ണേ​ഷ്‌​കു​മാ​ര്‍, രാ​മ​ച​ന്ദ്ര​ന്‍ ക​ട​ന്ന​പ്പ​ള്ളി, അ​ഡ്വ. പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ്, മേ​യ​ര്‍ എം.​കെ. വ​ര്‍​ഗീ​സ്, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​എ​സ്. പ്രി​ന്‍​സ്, എം​പി​മാ​ര്‍, എം​എ​ല്‍​എ​മാ​ര്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള ജ​ന​പ്ര​തി​നി​ധി​ക​ളും ജി​ല്ലാ ക​ള​ക്ട​ര്‍ അ​ര്‍​ജു​ന്‍ പാ​ണ്ഡ്യ​ന്‍, അ​ഡീ​ഷ​ണ​ല്‍ പ്രി​ന്‍​സി​പ്പ​ല്‍ ചീ​ഫ് ഫോ​റ​സ്റ്റ് ക​ണ്‍​സ​ര്‍​വേ​റ്റ​ര്‍ (എ​ഫ്ബി ആ​ൻ​ഡ് എ) ​ഡോ. പി. ​പു​ക​ഴേ​ന്തി, അ​ഡീ​ഷ​ണ​ല്‍ പ്രി​ന്‍​സി​പ്പ​ല്‍ ചീ​ഫ് ഫോ​റ​സ്റ്റ് ക​ണ്‍​സ​ര്‍​വേ​റ്റ​ര്‍ (ഫോ​റ​സ്റ്റ് മാ​നേ​ജ്‌​മെ​ന്‍റ്) ഡോ. ​എ​ല്‍. ച​ന്ദ്ര​ശേ​ഖ​ര്‍, ചീ​ഫ് വൈ​ല്‍​ഡ് ലൈ​ഫ് വാ​ര്‍​ഡ​ന്‍ ഡോ. ​പ്ര​മോ​ദ് ജി. ​കൃ​ഷ്ണ​ന്‍, ചീ​ഫ് ഫോ​റ​സ്റ്റ് ക​ണ്‍​സ​ര്‍​വേ​റ്റ​ര്‍ ഡോ.​ആ​ര്‍. ആ​ട​ല​ര​ശ​ന്‍, സു​വോ​ള​ജി​ക്ക​ല്‍ പാ​ര്‍​ക്ക് ഡ​യ​റ​ക്ട​ര്‍ ബി.​എ​ന്‍. നാ​ഗ​രാ​ജ് തു​ട​ങ്ങി​യ ഉ​ദ്യോ​ഗ​സ്ഥ​രും സാ​മൂ​ഹി​ക​രം​ഗ​ത്തെ പ്ര​മു​ഖ​രും പ​ങ്കെ​ടു​ക്കും.

ച​ട​ങ്ങി​നു​ശേ​ഷം ജ​യ​രാ​ജ് വാ​ര്യ​ര്‍ ന​യി​ക്കു​ന്ന നി​ത്യ​ഹ​രി​ത ഗാ​ന​സ​ന്ധ്യ​യു​മു​ണ്ടാ​കും.

Tags : Zoological Park nattuvishesham local news

Recent News

Corehub Up