പത്തനംതിട്ട മുനിസിപ്പൽ ബസ് സ്റ്റാൻഡിൽ സ്വകാര്യബസിൽ പലഹാരവില്പന നടത്തുന്ന കണ്ടക്ടർ.
പത്തനംതിട്ട: പ്രിയദർശിനി സൗജന്യയാത്രയുമായി സ്ത്രീ യാത്രക്കാരെ കെഎസ്ആർടിസി ഒപ്പം നിർത്തിയതോടെ നഷ്ടത്തിലായ സ്വകാര്യ ബസുകൾ ടിക്കറ്റിതര വരുമാനം കണ്ടെത്തണമെന്ന ഗതാഗത മന്ത്രിയുടെ പ്രസ്താവനയെത്തുടർന്ന് പത്തനംതിട്ടയിൽ കണ്ടക്ടറുടെ പലഹാര വില്പന.
പത്തനംതിട്ട സ്വകാര്യ ബസ് സ്റ്റാൻഡിലെത്തിയ അൽ അമീൻ ബസിലെ കണ്ടക്ടറാണ് മന്ത്രിയുടെ പ്രസ്താവനയിലുള്ള പ്രതിഷേധസൂചകമായി പലഹാരപായ്ക്കറ്റുകൾ വില്പന നടത്തിയത്.