x
ad
Tue, 21 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​ലം മാ​റി, തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ രീ​തി​യും മാ​റി


Published: November 18, 2025 11:21 PM IST | Updated: November 18, 2025 11:21 PM IST

തൊ​ടു​പു​ഴ: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ സ്ഥാ​നാ​ർ​ഥി നി​ർ​ണ​യം പൂ​ർ​ത്തി​യാ​യി വ​രു​ന്പോ​ൾ പ്ര​ചാ​ര​ണ രീ​തി​ക​ൾ​ക്ക് അ​ടി​മു​ടി മാ​റ്റം. നേ​ര​ത്തേ സ്ഥാ​നാ​ർ​ഥി​യെ പ്ര​ഖ്യാ​പി​ക്കും മു​ന്പേ മ​തി​ലു​ക​ളി​ൽ ചു​വ​രെ​ഴു​ത്ത് ന​ട​ത്തു​ന്ന​ത് പ​തി​വാ​യി​രു​ന്നു. ഇ​പ്പോ​ൾ അ​തെ​ല്ലാം പ​ഴ​ഞ്ച​നാ​യി. സ്ഥാ​നാ​ർ​ഥി​ക​ളു​ടെ ഫോ​ട്ടോ​യും ചി​ഹ്ന​വും പ​തി​ച്ച പോ​സ്റ്റ​റു​ക​ൾ​പോ​ലും ഇ​പ്പോ​ൾ അ​പൂ​ർ​വ​മാ​യേ കാ​ണാ​നു​ള്ളൂ.

സ്ഥാ​നാ​ർ​ഥി​യെ തീ​രു​മാ​നി​ച്ച​പ്പോ​ൾ​ത്ത​ന്നെ സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ ത​രം​ഗ​മാ​കാ​നാ​ണ് ഏ​വ​രും ശ്ര​ദ്ധ​ചെ​ലു​ത്തി​യ​ത്. വാ​ട്സ് ആ​പ്പ് ഗ്രൂ​പ്പു​ക​ൾ, ഫേ​സ്ബു​ക്ക് എ​ന്നി​വ​യി​ലെ​ല്ലാം പു​തു​മ​ക​ളോ​ടെ നി​റ​ഞ്ഞു​നി​ൽ​ക്കാ​നാ​ണ് മു​ന്ന​ണി​ക​ളു​ടേ​യും സ്ഥാ​നാ​ർ​ഥി​ക​ളു​ടേ​യും ശ്ര​മം. ഇ​തു​വ​രെ ആ​രും ക​ണ്ടി​ട്ടി​ല്ലാ​ത്ത പു​തു​മ​ക​ളോ​ടെ​യു​ള്ള ഡി​സൈ​നിം​ഗും അ​വ​ത​ര​ണ​വു​മാ​യി സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ ക​ളം​നി​റ​ഞ്ഞു​നി​ൽ​ക്കു​ക​യാ​ണ് സ്ഥാ​നാ​ർ​ഥി​ക​ൾ.

ഓ​രോ ദി​വ​സ​വും വ്യ​ത്യ​സ്ത​മാ​യ വി​വ​ര​ണ​ങ്ങ​ളു​മാ​യി സാ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ വോ​ട്ട​ർ​മാ​ർ​ക്കു മു​ന്നി​ൽ എ​ത്തു​ക​യാ​ണ് ഇ​വ​ർ ചെ​യ്യു​ന്ന​ത്. വാ​ർ​ഡി​ൽ ന​ട​പ്പാ​ക്കേ​ണ്ട വി​ക​സ​ന പ​ദ്ധ​തി​ക​ളെ സം​ബ​ന്ധി​ച്ച പ​രാ​മ​ർ​ശ​ങ്ങ​ളാ​ണ് ഒ​രു​ദി​വ​സ​ത്തെ അ​വ​ത​ര​ണ​മെ​ങ്കി​ൽ അ​ടു​ത്ത ഊ​ഴം സ്ഥാ​നാ​ർ​ഥി​യു​ടെ സാ​മൂ​ഹ്യ​രം​ഗ​ങ്ങ​ളി​ലെ പ്ര​വ​ർ​ത്ത​ന മി​ക​വി​നെ​കു​റി​ച്ചു​ള്ള അ​വ​ത​ര​ണ​മാ​കും.

പു​തു​ത​ല​മു​റ​യെ ആ​ക​ർ​ഷി​ക്കാ​ൻ ന്യൂ​ജ​ൻ ട്ര​ൻ​ഡ് അ​റി​ഞ്ഞു​ള്ള പോ​സ്റ്റു​ക​ളാ​ണ് കൂ​ടു​ത​ലും പു​റ​ത്തി​റ​ങ്ങു​ന്ന​ത്. ക​ഴി​ഞ്ഞ കാ​ല​ങ്ങ​ളി​ൽ സ്ഥാ​നാ​ർ​ഥി​ക​ൾ ചെ​യ്ത സേ​വ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഫോ​ട്ടോ സ​ഹി​തം പോ​സ്റ്റ് ചെ​യ്യു​ന്ന​തും അ​തു​വ​ഴി ജ​ന​ങ്ങ​ൾ​ക്കി​ട​യി​ൽ സ്വീ​കാ​ര്യ​ത വ​ർ​ധി​പ്പി​ക്കു​ന്ന​തി​നു​ള്ള ശ്ര​മ​ങ്ങ​ളും ഇ​പ്പോ​ഴ​ത്തെ രീ​തി​യാ​ണ്.

വി​വി​ധ വി​ഷ​യ​ങ്ങ​ളെ​കു​റി​ച്ചു​ള്ള സ്ഥാ​നാ​ർ​ഥി​യു​ടെ വോ​യ്സ്

മെ​സേ​ജു​ക​ളും സി​നി​മ​യെ വെ​ല്ലു​ന്ന റീ​ൽ​സു​ക​ളും വാ​ട്സ് ആ​പ്പ് ഗ്രൂ​പ്പു​ക​ളി​ലും മ​റ്റു സോ​ഷ്യ​ൽ​മീ​ഡി​യ​യി​ലും സ​ജീ​വ​മാ​ണ്. നാ​ട്ടി​ലെ പ്ര​മു​ഖ വ്യ​ക്തി​ക​ൾ​ക്കൊ​പ്പം സ്ഥാ​നാ​ർ​ഥി​ക​ൾ നി​ൽ​ക്കു​ന്ന ഫോ​ട്ടോ​ക​ളും പ്ര​ച​രി​ക്കു​ന്നു​ണ്ട്. ഫോ​ട്ടോ​ഗ്രാ​ഫി മേ​ഖ​ല​യി​ലെ സാ​ങ്കേ​തി​ക വ​ള​ർ​ച്ച​യും ആ​ർ​ട്ടി​ഫി​ഷ​ൽ ഇ​ന്‍റ​ലി​ജ​ൻ​സി​ന്‍റെ സാ​ധ്യ​ത​ക​ളും പ്ര​യോ​ജ​ന​പ്പെ​ടു​ത്തി​യാ​ണ് പ്ര​ചാ​ര​ണം കൊ​ഴു​ക്കു​ന്ന​ത്. മ​ൽ​സ​രം ക​ടു​ക്കു​ന്ന​തോ​ടെ സോ​ഷ്യ​ൽ​മീ​ഡി​യ​യും കൂ​ടു​ത​ൽ​സ​ജീ​വ​മാ​കാ​നാ​ണ് സാ​ധ്യ​ത.

Tags : Times have changed nattuvisesham local news

Recent News

Corehub Up