കുന്നംകുളം ഗുഡ് ഷെപ്പേർഡ് സിഎംഐ സ്കൂളിലെ വിദ്യാർഥികൾ വയലിലിറങ്ങി ഞാറുനട്ടപ്പോൾ.
കുന്നംകുളം: പാഠപുസ്തകങ്ങളിൽമാത്രം ഒതുങ്ങാതെ കൃഷിയുടെ അറിവ് നേരനുഭവത്തിലൂടെ സ്വന്തമാക്കി കുന്നംകുളം ഗുഡ് ഷെപ്പേർഡ് സിഎംഐ സ്കൂളിലെ നൂറോളം വിദ്യാർഥികൾ വയലിലിറങ്ങി ഞാറുനട്ടു.
നെൽകൃഷിയുടെ വിവിധഘട്ടങ്ങൾ അടുത്തറിയുന്നതിനും കർഷകന്റെ അധ്വാനം മനസി ലാക്കുന്നതിനുമായി സംഘടിപ്പിച്ച കൃഷിയനുഭവ പരിപാടിയിലാണ് വിദ്യാർഥി കൾ പങ്കാളികളായത്.
വയലിലെത്തിയ വിദ്യാർഥികൾ മണ്ണൊരുക്കൽ മുതൽ നെൽച്ചെടി വളരുന്നതുവരെയുള്ള കൃഷിയുടെ വിവിധ ഘട്ടങ്ങളെക്കുറിച്ച് നേരിട്ടുമനസിലാക്കി.
കർഷകരുടെ നിർദേശങ്ങൾ സ്വീകരിച്ച് ഞാറുപിടിച്ച് വരമ്പുകളിറങ്ങി കൂട്ടമായി ഞാറുനട്ട വിദ്യാർഥികൾക്കു വ്യത്യസ്തമായ പഠനാനുഭവമായി പരിപാടി.
മരത്തംകോട് കിടങ്ങൂർ പാടശേഖരത്ത് സംഘടിപ്പിച്ച പ്രവർത്തനങ്ങൾക്ക് സ്കൂൾ പ്രിൻസിപ്പൽ ഫാ. ഡോ. ജോസ് താണിക്കൽ സിഎംഐ നേതൃത്വം നൽകി. കർഷക നായ ബജീഷ് നെൽകൃഷിയുടെ വിവിധഘട്ടങ്ങളെക്കുറിച്ച് വിശദികരിച്ചു.
Tags : District News Nattuvishesham soil and farming students seedlings