തൊടുപുഴ മുനിസിപ്പൽ ബസ് സ്റ്റാൻഡിലെ ടോയ്ലറ്റ് കോംപ്ലക്സ് നഗരസഭാ ചെയർമാൻ കെ. ദീപക് ഉദ്ഘാടനം ചെയ്യുന്നു.
തൊടുപുഴ: നഗരസഭയുടെ കോതായിക്കുന്ന് ബസ് സ്റ്റാൻഡിൽ നിർമിച്ച ടോയ്ലറ്റ് കോംപ്ലക്സ് യാത്രക്കാർക്കായി തുറന്നുനൽകി. കംഫർട്ട് സ്റ്റേഷൻ തുറന്നുനൽകണമെന്ന് യാത്രക്കാരും പൊതുജനങ്ങളും ഏറെക്കാലമായി ആവശ്യപ്പെടുകയായിരുന്നു.
ടോയ്ലറ്റിന്റെ സിവിൽ വർക്കുകൾ വർഷങ്ങൾക്കു മുന്‍പ് പൂർത്തീകരിച്ചിരുന്നെങ്കിലും സ്വീവേജ് ട്രീറ്റ്മെന്റ് പ്ലാന്റിന്റെ നിർമാണം നീണ്ടു പോകുകയായിരുന്നു.
നഗരസഭാ ചെയർമാൻ കെ. ദീപക് ഉദ്ഘാടനം ചെയ്തു.
സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.എ. കരീം അധ്യക്ഷത വഹിച്ചു. വൈസ് ചെയർപേഴ്സണ്‍ പ്രഫ. ജെസി ആന്റണി, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ സനു കൃഷ്ണൻ, പി.ജി. രാജശേഖരൻ, കൗണ്‍സിലർമാരായ അഡ്വ. ജോസഫ് ജോണ്‍, സി. ജിതേഷ്, മുൻ കൗണ്‍സിലർ സി.കെ. ജാഫർ, നഗരസഭാ സെക്രട്ടറി ബിജുമോൻ ജേക്കബ് എന്നിവർ പ്രസംഗിച്ചു.