x
ad
Tue, 27 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ടൗ​ണ്‍​ഷി​പ്: ര​ണ്ടാം​ഘ​ട്ട വീ​ടു​ക​ളു​ടെ ന​റു​ക്കെ​ടു​പ്പ് 31ന്

വെബ് ഡെസ്ക്
Published: October 27, 2026 05:52 AM IST | Updated: October 27, 2026 05:52 AM IST

ക​ള​ക്ട​റേ​റ്റ് മി​നി കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ൽ ചേ​ർ​ന്ന ജി​ല്ലാ ദു​ര​ന്ത നി​വാ​ര​ണ അ​ഥോ​റി​റ്റി യോ​ഗ​ത്തി​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ച​ന്ദ്രി​ക കൃ​ഷ്ണ​ൻ സം​സാ​രി​ക്കു​ന്നു.

​ക​ൽ​പ്പ​റ്റ: ടൗ​ണ്‍​ഷി​പ്പി​ൽ നി​ർ​മി​ക്കു​ന്ന ര​ണ്ടാം​ഘ​ട്ട വീ​ടു​ക​ളു​ടെ ഗു​ണ​ഭോ​ക്താ​ക്ക​ളെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​തി​ന് 31ന് ​ന​റു​ക്കെ​ടു​പ്പ് ന​ട​ക്കും. ജി​ല്ലാ ദു​ര​ന്ത നി​വാ​ര​ണ അ​ഥോ​റി​റ്റി യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം. മേ​പ്പാ​ടി എം​എ​സ്എ ഓ​ഡി​റ്റോ​റി​യ​ത്തി​ലാ​ണ് 149 ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്കാ​യു​ള്ള ന​റു​ക്കെ​ടു​പ്പ് ന​ട​ക്കു​ക. ന​വം​ബ​റി​ൽ ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്ക് വീ​ടു​ക​ൾ കൈ​മാ​റും വി​ധ​ത്തി​ൽ ടൗ​ണ്‍​ഷി​പ്പി​ലെ പ്ര​വൃ​ത്തി​ക​ൾ പൂ​ർ​ത്തി​യാ​ക്കാ​നും വെ​ള്ള​ക്കെ​ട്ട് ഉ​ണ്ടാ​കാ​തി​രി​ക്കാ​ൻ അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും ഡി​ഡി​എം​എ കോ-​ചെ​യ​ർ​പേ​ഴ്സ​ണ്‍ കൂ​ടി​യാ​യ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ച​ന്ദ്രി​ക കൃ​ഷ്ണ​ൻ യോ​ഗ​ത്തി​ൽ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി.

വീ​ടു​ക​ളു​ടെ ഉ​ട​മ​സ്ഥാ​വ​കാ​ശ സ​ർ​ട്ടി​ഫി​ക്ക​റ്റ്, റേ​ഷ​ൻ കാ​ർ​ഡ് (അ​ഡ്ര​സ് മാ​റ്റം), വൈ​ദ്യു​തി, കു​ടി​വെ​ള്ള ക​ണ​ക്ഷ​നു​ക​ൾ വീ​ട് കൈ​മാ​റു​ന്പോ​ൾ​ത്ത​ന്നെ ന​ൽ​കാ​നു​ള്ള ന​ട​പ​ടി​ക​ൾ ദ്രു​ത ഗ​തി​യി​ൽ പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ വി. ​ചെ​ൽ​സ​സി​നി യോ​ഗ​ത്തി​ൽ അ​റി​യി​ച്ചു. സോ​ണ്‍ ഒ​ന്നി​ൽ 23 വീ​ടു​ക​ളും സോ​ണ്‍ മൂ​ന്നി​ൽ ആ​റ് വീ​ടു​ക​ളും സോ​ണ്‍ നാ​ലി​ൽ 14 വീ​ടു​ക​ളും സോ​ണ്‍ അ​ഞ്ചി​ൽ 106 വീ​ടു​ക​ളു​മാ​ണ് ര​ണ്ടാം ഘ​ട്ട​ത്തി​ൽ കൈ​മാ​റു​ന്ന​ത്. വീ​ടു​ക​ളു​ടെ ര​ണ്ടാം​ഘ​ട്ട വി​ത​ര​ണ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​കു​ന്ന​തോ​ടെ ടൗ​ണ്‍​ഷി​പ്പി​ലെ ആ​കെ വീ​ടു​ക​ളു​ടെ എ​ണ്ണം 327 ആ​കും.

ടൗ​ണ്‍​ഷി​പ്പി​ലും ക​ൽ​പ്പ​റ്റ ന​ഗ​ര​സ​ഭ പ​രി​ധി​യി​ലും മ​ഴ​വെ​ള്ള​ക്കെ​ട്ട് ഒ​ഴി​വാ​ക്കാ​ൻ സി​ഡ​ബ്ല്യു​ആ​ർ​ഡി​എ​മി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ​മ​ഗ്ര പ​ഠ​നം ന​ട​ത്തും. റോ​ഡ് ഡ്രെ​യി​നേ​ജ് പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​ൻ മു​നി​സി​പ്പ​ൽ സെ​ക്ര​ട്ട​റി​യും ഡി​ഡി​എം​എ വി​ദ​ഗ്ദ്ധ​രും അ​ട​ങ്ങു​ന്ന ഒ​രു ക​മ്മി​റ്റി രൂ​പീ​ക​രി​ക്കും. ക​ള്ളാ​ടി​യി​ൽ ഉ​ണ്ടാ​യ മ​ണ്ണി​ടി​ച്ചി​ൽ തു​ട​ർ​ന്ന് സു​ര​ക്ഷാ മു​ൻ​ക​രു​ത​ലി​ന്‍റെ ഭാ​ഗ​മാ​യി മാ​റ്റി പാ​ർ​പ്പി​ച്ച 26 കു​ടും​ബ​ങ്ങ​ൾ​ക്ക് അ​വ​രു​ടെ വീ​ടു​ക​ളി​ലേ​ക്ക് എ​ത്ര​യും പെ​ട്ടെ​ന്ന് മ​ട​ങ്ങി എ​ത്തു​ന്ന​തി​ന് സാ​ഹ​ച​ര്യം ഒ​രു​ക്ക​ണ​മെ​ന്ന് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് യോ​ഗ​ത്തി​ൽ അ​റി​യി​ച്ചു.

ക​ള്ളാ​ടി മ​ണ്ണി​ടി​ച്ചി​ലി​ൽ അ​ടി​ഞ്ഞു​കൂ​ടി​യ 2.10 ല​ക്ഷം ക്യൂ​ബി​ക് മീ​റ്റ​ർ മ​ണ്ണ് നീ​ക്കം ചെ​യ്യു​ന്ന​തി​ന് വി​ദ​ഗ്ദ്ധ സ​മി​തി​യു​ടെ റി​പ്പോ​ർ​ട്ട് ല​ഭി​ച്ചി​ട്ടു​ണ്ട്. മ​ണ്ണ് നീ​ക്കം ചെ​യ്യു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ ഭൂ​മി ക​ണ്ടെ​ത്താ​ൻ 31ന​കം ആ​ക്ഷ​ൻ പ്ലാ​ൻ സ​മ​ർ​പ്പി​ക്കാ​ൻ യോ​ഗ​ത്തി​ൽ നി​ർ​ദേ​ശം ന​ൽ​കി. 31ന​കം റി​പ്പോ​ർ​ട്ട് ല​ഭി​ച്ചി​ല്ലെ​ങ്കി​ൽ ജി​ല്ലാ ഭ​ര​ണ​കൂ​ടം അ​നു​യോ​ജ്യ​മാ​യ സ്ഥ​ലം ക​ണ്ടെ​ത്തി പി​ഡ​ബ്ല്യു​ഡി മു​ഖേ​ന മ​ണ്ണ് നീ​ക്കം ചെ​യ്യു​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ യോ​ഗ​ത്തി​ൽ അ​റി​യി​ച്ചു.

ക​ള​ക്ട​റേ​റ്റ് മി​നി കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ എ​ഡി​എം കെ. ​അ​ജീ​ഷ്, ടൗ​ണ്‍​ഷി​പ്പ് ചീ​ഫ് ഓ​പ്പ​റേ​റ്റിം​ഗ് ഓ​ഫീ​സ​ർ ഇ.​ടി. രാ​കേ​ഷ്, എ​ൽ​ആ​ർ ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ കെ. ​മ​നോ​ജ് കു​മാ​ർ, മേ​പ്പാ​ടി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് റം​ല ഹം​സ, ജ​ന​പ്ര​തി​നി​ധി​ക​ൾ, ജി​ല്ലാ​ത​ല ഉ​ദ്യോ​ഗ​സ്ഥ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Tags :

Recent News

Corehub Up