x
ad
Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഓ​ണ​ത്തി​ര​ക്ക് തു​ട​ങ്ങും മു​മ്പേ കാ​ഞ്ഞ​ങ്ങാ​ട്ട് ഗ​താ​ഗ​ത​ക്കു​രു​ക്കേ​റു​ന്നു

വെബ് ഡെസ്ക്
Published: August 13, 2026 01:06 AM IST | Updated: August 13, 2026 01:06 AM IST

കാ​ഞ്ഞ​ങ്ങാ​ട് ന​ഗ​ര​പാ​ത​യി​ൽ വാ​ഹ​ന​ങ്ങ​ളു​ടെ നീ​ണ്ട നി​ര രൂ​പ​പ്പെ​ട്ട നി​ല​യി​ൽ.

കാ​ഞ്ഞ​ങ്ങാ​ട്: ഓ​ണ​ത്തി​ര​ക്ക് തു​ട​ങ്ങു​ന്ന​തി​നു മു​മ്പു​ത​ന്നെ ന​ഗ​ര​ത്തി​ൽ ഗ​താ​ഗ​ത​ക്കു​രു​ക്കേ​റു​ന്നു. നോ​ർ​ത്ത് കോ​ട്ട​ച്ചേ​രി മു​ത​ൽ പു​തി​യ​കോ​ട്ട വ​രെ​യു​ള്ള ന​ഗ​ര​ത്തി​ലെ പ്ര​ധാ​ന കേ​ന്ദ്ര​ങ്ങ​ളി​ലെ​ല്ലാം ഇ​പ്പോ​ൾ ഉ​ച്ച​സ​മ​യ​ത്തു​പോ​ലും വാ​ഹ​ന​ങ്ങ​ളു​ടെ നീ​ണ്ട നി​ര​യാ​ണ്. രാ​വി​ലെ​യും വൈ​കി​ട്ടും സ്കൂ​ൾ-​കോ​ള​ജ് സ​മ​യ​ങ്ങ​ളി​ൽ ഇ​ത് ഇ​ര​ട്ടി​യാ​കു​ന്നു.

മ​ഴ ചെ​റു​താ​യൊ​ന്നു മാ​റി​നി​ന്ന​തോ​ടെ ആ​ളു​ക​ളും വാ​ഹ​ന​ങ്ങ​ളും ന​ഗ​ര​ത്തി​ൽ കൂ​ടു​ത​ലാ​യി ഇ​റ​ങ്ങാ​ൻ തു​ട​ങ്ങി​യ​താ​ണ് ആ​ഴ്ച​യു​ടെ തു​ട​ക്ക​ത്തി​ൽ​ത്ത​ന്നെ ഗ​താ​ഗ​ത​ക്കു​രു​ക്കി​ന് കാ​ര​ണ​മാ​യ​ത്. വ​രും​ദി​വ​സ​ങ്ങ​ളി​ൽ ഓ​ണ​ത്തി​ര​ക്കേ​റു​ന്ന​തോ​ടെ ഇ​ത് അ​ധി​ക​രി​ക്കാ​നാ​ണ് സാ​ധ്യ​ത. നേ​ര​ത്തേ ടാ​റിം​ഗ് ഇ​ള​കി​ക്കി​ട​ക്കു​ക​യാ​യി​രു​ന്ന ന​ഗ​ര​പാ​ത​ക​ളി​ൽ മ​ഴ​യെ​ത്തു​ട​ർ​ന്ന് അ​ങ്ങി​ങ്ങാ​യി ആ​ഴ​മു​ള്ള കു​ഴി​ക​ൾ രൂ​പ​പ്പെ​ട്ട​തും വാ​ഹ​ന​യാ​ത്ര​ക്കാ​രെ വ​ല​യ്ക്കു​ന്നു. ഓ​ണ​ക്കാ​ല​ത്ത് തി​ര​ക്കൊ​ഴി​വാ​ക്കു​ന്ന​തി​നാ​യി ന​ഗ​ര​ത്തി​ൽ ഗ​താ​ഗ​ത നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്ത​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​യി​ട്ടു​ണ്ട്.

വെ​ള്ളാ​യി​പ്പാ​ലം-​നോ​ർ​ത്ത് കോ​ട്ട​ച്ചേ​രി റോ​ഡി​ലൂ​ടെ​യും ടൗ​ൺ ബ​സ്‌​സ്റ്റാ​ൻ​ഡി​ൽ​നി​ന്ന് ശ്രീ​കൃ​ഷ്ണ​മ​ന്ദി​രം വ​ഴി പു​തി​യ​കോ​ട്ട​യി​ലേ​ക്കു​ള്ള റോ​ഡി​ലൂ​ടെ​യും ചെ​റി​യ വാ​ഹ​ന​ങ്ങ​ളെ തി​രി​ച്ചു​വി​ട​ണ​മെ​ന്നാ​ണ് ആ​വ​ശ്യം.

Tags : Nattuvishesham Districtnews Traffic congestion

Recent News

Corehub Up