x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഈ​സ്റ്റ് ഒ​റ്റ​പ്പാ​ല​ത്തെ ഗ​താ​ഗ​ത​നി​യ​ന്ത്ര​ണം ഉടൻ പി​ൻ​വ​ലി​ക്കും


Published: May 20, 2026 12:39 AM IST | Updated: May 20, 2026 12:39 AM IST

ഒ​റ്റ​പ്പാ​ലം: ഈ​സ്റ്റ് ഒ​റ്റ​പ്പാ​ല​ത്ത് മ​ണ്ണി​ടി​ച്ചി​ലു​ണ്ടാ​യ പാ​ല​ത്തി​ന്‍റെ ഇ​രു​വ​ശ​ങ്ങ​ളി​ലേ​യും സം​ര​ക്ഷ​ണ​ഭി​ത്തി​ക​ളു​ടെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യ​തി​നാ​ൽ ഇ​ന്നു​മു​ത​ൽ ഗ​താ​ഗ​തനി​യ​ന്ത്ര​ണം പി​ൻ​വ​ലി​ക്കും.

പാ​ല​ത്തി​ന്‍റെ ഇ​രു​വ​ശ​ത്തെ​യും സം​ര​ക്ഷ​ണഭി​ത്തി​ക​ളു​ടെ നി​ർ​മാ​ണ​മാ​ണ് പൂ​ർ​ത്തി​യാ​യ​ത്. ഇ​തി​നാ​ലാ​ണ് ഗ​താ​ഗ​ത​നി​യ​ന്ത്ര​ണം പി​ൻ​വ​ലി​ക്കാ​ൻ പൊ​തു​മ​രാ​മ​ത്ത് പാ​ലം​വി​ഭാ​ഗം അ​ധി​കൃ​ത​ർ തീ​രു​മാ​നി​ച്ച​ത്.

ഏ​പ്രി​ൽ 25ന് ​പാ​ല​ത്തി​ന്‍റെ കി​ഴ​ക്ക് ഭാ​ഗ​ത്താ​ണ് സം​ര​ക്ഷ​ണ​ഭി​ത്തി നി​ർ​മാ​ണ​ത്തി​നി​ടെ മ​ണ്ണി​ടി​ഞ്ഞ​ത്. ഇ​വി​ടെ ഭി​ത്തി നി​ർ​മി​ച്ച് മ​ണ്ണു​നി​റ​യ്ക്ക​ൽ നേ​ര​ത്തെ പൂ​ർ​ത്തി​യാ​യി. മ​ണ്ണി​ടി​ച്ചി​ൽ ഭീ​തി​യു​ണ്ടാ​യി​രു​ന്ന പ​ടി​ഞ്ഞാ​റു​ഭാ​ഗ​ത്ത് അ​തി​നു​ശേ​ഷ​മാ​ണ് ഭി​ത്തി​നി​ർ​മാ​ണം തു​ട​ങ്ങി​യ​ത്. ആ​ശ​ങ്ക​പ്പെ​ട്ട പ്ര​ശ്‌​ന​ങ്ങ​ളി​ല്ലാ​തെ ഇ​വി​ടെ​യും നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യി.

ഇ​പ്പോ​ൾ ഒ​റ്റ​പ്പാ​ലം പ​ട്ട​ണ​ത്തി​ൽ വ​രേ​ണ്ടാ​ത്ത വാ​ഹ​ന​ങ്ങ​ൾ മം​ഗ​ലം- മു​രു​ക്കും​പ​റ്റ- വ​രോ​ട്- കോ​ത​കു​റു​ശ്ശി വാ​ണി​യം​കു​ളം​വ​ഴി ചു​റ്റി​യാ​ണ് സ​ഞ്ച​രി​ക്കു​ന്ന​ത്. ആ​ദ്യ​സ​മ​യ​ങ്ങ​ളി​ൽ ഈ ​ക്ര​മീ​ക​ര​ണം കൃ​ത്യ​മാ​യി ന​ട​പ്പാ​കാ​ത്ത​ത് ഗ​താ​ഗ​ത​ക്കു​രു​ക്കു​ണ്ടാ​ക്കി​യി​രു​ന്നു.

എ​ന്നാ​ൽ പി​ന്നീ​ട് പോ​ലീ​സു​ൾ​പ്പെ​ടെ കൃ​ത്യ​മാ​യ നി​യ​ന്ത്ര​ണ​ങ്ങ​ളു​മാ​യി രം​ഗ​ത്തി​റ​ങ്ങി​യ​തോ​ടെ ഗ​താ​ഗ​ത​ക്കു​രു​ക്ക് ന​ന്നേ കു​റ​യ്ക്കാ​നാ​യി. തു​ട​ർ​ന്നും ന​ഗ​ര​ത്തി​ലെ തി​ര​ക്ക് കു​റ​ക്കാ​ൻ ഈ ​ന​ട​പ​ടി തു​ട​രാ​ൻ ആ​ലോ​ച​ന​യു​ണ്ട്. മ​ഴ​ക്കാ​ലം സ​ജീ​വ​മാ​കും മു​മ്പ് പു​തി​യ പാ​ല​ത്തി​ന്‍റെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​വി​ല്ല​ന്നു​റ​പ്പാ​യി.

ഇ​പ്പോ​ൾ പാ​ല​ത്തി​ന്‍റെ മു​ക​ൾ​വ​ശം കോ​ൺ​ക്രീ​റ്റ് പൂ​ർ​ത്തി​യാ​ക്കു​ക​യാ​ണ് ല​ക്ഷ്യം. ജൂ​ൺ പ​കു​തി​യോ​ടെ പാ​ല​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​ണി​ക​ൾ തീ​രു​മെ​ന്നാ​ണു സൂ​ച​ന. എ​ന്നാ​ൽ അ​പ്രോ​ച്ച് റോ​ഡു​ൾ​പ്പെ​ടെ​യു​ള്ള​വ തീ​ർ​ക്കാ​ൻ മ​ഴ​ക്കാ​ലം ക​ഴി​യ​ണ​മെ​ന്നാ​ണ് അ​ധി​കൃ​ത​ർ പ​റ​യു​ന്ന​ത്. ഇ​തോ​ടെ പാ​ലം ഗ​താ​ഗ​ത​സ​ജ്ജ​മാ​കാ​ൻ സെ​പ്റ്റം​ബ​ർ മാ​സ​മെ​ങ്കി​ലു​മാ​കു​മെ​ന്ന​താ​ണ് സ്ഥി​തി. പു​തി​യ പാ​ലം തു​റ​ന്നാ​ൽ മാ​ത്ര​മേ നി​ല​വി​ലു​ള്ള ഗ​താ​ഗ​ത​പ്ര​ശ്ന​ത്തി​നു പ​രി​ഹാ​ര​മാ​വൂ.

Tags : Traffic control nattuvishesham local news

Recent News

Corehub Up