x
ad
Wed, 29 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മി​ല്ല​റ്റ് അ​ധി​ഷ്ഠി​ത മൂ​ല്യ​വ​ർ​ധി​ത ഉ​ത്​പ​ന്ന​ങ്ങ​ളു​ടെ നി​ർ​മാ​ണ പ​രി​ശീ​ല​നം

വെബ് ഡെസ്ക്
Published: July 28, 2026 11:36 PM IST | Updated: July 28, 2026 11:36 PM IST

മൂ​ല്യ​വ​ർ​ധി​ത ഉ​ത്പ​ന്ന​ങ്ങ​ളു​ടെ നി​ർ​മാ​ണ പ​രി​ശീ​ല​ന പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​പ്പോ​ൾ.

കാ​ഞ്ഞി​ര​പ്പ​ള്ളി: അ​മ​ൽ ജ്യോ​തി കോ​ള​ജ് ഓ​ഫ് എ​ൻ​ജി​നി​യ​റിം​ഗി​ലെ ഫു​ഡ് ടെ​ക്നോ​ള​ജി വ​കു​പ്പ്, സൂ​ക്ഷ്മ, ചെ​റു​കി​ട, ഇ​ട​ത്ത​രം വ്യ​വ​സാ​യ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ മി​ല്ല​റ്റ് അ​ധി​ഷ്ഠി​ത മൂ​ല്യ​വ​ർ​ധി​ത ഉ​ത്​പ​ന്ന​ങ്ങ​ളു​ടെ നി​ർ​മാ​ണ പ​രി​ശീ​ല​ന പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു. കോ​ട്ട​യം, ഇ​ടു​ക്കി ജി​ല്ല​ക​ളി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നാ​യി അ​മ്പ​തോ​ളം വ​നി​ത​ക​ൾ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്തു.

അ​മ​ൽ ജ്യോ​തി കോ​ള​ജ് ഓ​ഫ് എ​ൻ​ജി​നി​യ​റിം​ഗി​ലെ ഫു​ഡ് ടെ​ക്നോ​ള​ജി വ​കു​പ്പ് മേ​ധാ​വി ഡോ. ​സ​ണ്ണി​ച്ച​ൻ വി. ​ജോ​ർ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു. റി​സോ​ഴ്‌​സ് പേ​ഴ്സ​ൺ ആ​ൻ​സി മാ​ത്യു മി​ല്ല​റ്റ് ഉ​പ​യോ​ഗി​ച്ച് ത​യാ​റാ​ക്കാ​വു​ന്ന മൂ​ല്യ​വ​ർ​ധി​ത ഭ​ക്ഷ്യ ഉ​ത്​പ​ന്ന​ങ്ങ​ളു​ടെ നി​ർ​മാ​ണം അ​വ​ത​രി​പ്പി​ച്ചു. ഓ​രോ ഉ​ത്​പ​ന്ന​ത്തി​ന്‍റെ​യും അ​സം​സ്കൃ​ത വ​സ്തു​ക്ക​ളു​ടെ തെ​ര​ഞ്ഞെ​ടു​പ്പ്, നി​ർ​മാ​ണ​രീ​തി, ശു​ചി​ത്വ മാ​ന​ദ​ണ്ഡ​ങ്ങ​ൾ, പാ​ക്കേ​ജിം​ഗ്, സം​ഭ​ര​ണ​രീ​തി​ക​ൾ, ചെ​ല​വ് ക​ണ​ക്കാ​ക്ക​ൽ, വി​പ​ണ​ന സാ​ധ്യ​ത​ക​ൾ എ​ന്നി​വ​യെ​ക്കു​റി​ച്ചും വി​ശ​ദ​മാ​യ ക്ലാ​സ് ന​യി​ച്ചു. പ​രി​ശീ​ല​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി പ​ങ്കെ​ടു​ത്ത​വ​ർ​ക്ക് ഉ​ത്​പ​ന്ന​ങ്ങ​ൾ നേ​രി​ട്ട് ത​യാ​റാ​ക്കി പ​രി​ച​യ​പ്പെ​ടാ​നും അ​വ​സ​രം ല​ഭി​ച്ചു.

ഡോ. ​എ​ബി​ൻ മ​നോ​ജ്, ഫു​ഡ് ടെ​ക്നോ​ള​ജി വ​കു​പ്പ് അ​സി​സ്റ്റ​ന്‍റ് പ്ര​ഫ. ജോ​സ്‌​ലി​ൻ ആ​ൻ ജോ​യ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഫു​ഡ് ടെ​ക്നോ​ള​ജി വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ആ​രോ​ഗ്യ​ക​ര​മാ​യ ഭ​ക്ഷ്യ ഉ​ത്​പ​ന്ന​ങ്ങ​ളു​ടെ പ്ര​ചാ​ര​ണ​ത്തി​നും മൂ​ല്യ​വ​ർ​ധി​ത ഭ​ക്ഷ്യ​സം​സ്‌​ക​ര​ണ മേ​ഖ​ല​യി​ലെ നൈ​പു​ണ്യ വി​ക​സ​ന​ത്തി​നു​മാ​യി ഇ​നി​യും ഇ​ത്ത​രം പ​രി​ശീ​ല​ന പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് വ​കു​പ്പ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Tags : Nattuvishesham DistrictNews DeepikaNews production

Recent News

Corehub Up