ഇരിട്ടി: എടൂർ സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിൽ നിന്നു വിരമിക്കുന്ന പ്രിൻസിപ്പൽ ലിൻസി പി. സാമിന് യാത്രയയപ്പും സ്കൂൾ വാർഷികവും സംഘടിപ്പിച്ചു. 35 വർഷത്തെ അധ്യാപന ജീവിതത്തിനു ശേഷം വിരമിക്കുന്ന പ്രിൻസിപ്പലിന് വിദ്യാർഥികളും, സഹപ്രവർത്തകരും, പിടിഎയും ചേർന്ന് ഉഷ്മളമായ യാത്രയയപ്പാണ് നൽകിയത്.
സമ്മേളനം തലശേരി അതിരൂപത ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി ഉദ്ഘാടനം ചെയ്തു. തലശേരി അതിരൂപത കോർപറേറ്റ് മാനേജേർ റവ. ഡോ. സോണി വടശേരിൽ അധ്യക്ഷത വഹിച്ചു.
മോൺ. ആന്റണി മുതുകുന്നേൽ മുഖ്യപ്രഭാഷണം നടത്തി. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎൽഎ ഓൺലൈനിൽ ആശംസ അറിയിച്ചു. സ്കൂൾ മാനേജർ ഫാ. തോമസ് വടക്കേമുറിയിൽ, ആറളം പഞ്ചായത്ത് പ്രസിഡന്റ് വി. ശോഭ, എടൂർ സെന്റ് മേരീസ് ഹൈസ്കൂൾ മുഖ്യ അധ്യാപിക സിസിലി ജോസഫ്, എൽപി സ്കൂൾ മുഖ്യാധ്യാപിക സെലിൻ വി. ജോൺ, പിടിഎ പ്രസിഡന്റ് കെ.എം. മാത്യൂസ്, എംപിടിഎ പ്രസിഡന്റ് ബിജി ജോസഫ്, സ്കൂൾ ചെയർമാൻ അബിൻ ബിനോജ്, ബീന തെരേസ സെബാസ്റ്റ്യൻ എന്നിവർ പ്രസംഗിച്ചു.
സീനിയർ അസിസ്റ്റന്റ് ബിനു ആന്റണി സ്കൂൾ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. പ്രിൻസിപ്പൽ ലിൻസി പി. സാം മറുപടി പ്രസംഗം നടത്തി. വിദ്യാർഥികളും സഹപ്രവർത്തകരും പിടിഎയും പ്രിൻസിപ്പലിന് ഉപഹാരങ്ങൾ കൈമാറി.
Tags : nattu vishesham Travel conference yearbook